
കോൺഗ്രസ് നേതൃപരിഷ്കരണം: അഡ്വ. സണ്ണി ജോസഫ് എംഎൽഎ കെപിസിസി പ്രസിഡന്റ്, അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ
അഡ്വ. സണ്ണി ജോസഫ് എംഎൽഎയെ പുതിയ കെപിസിസി പ്രസിഡന്റായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. വർക്കിങ് പ്രസിഡന്റുമാരായി പി.സി വിഷ്ണുനാഥ്, എ.പി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവർ നിയുക്തരായി. അടൂർ പ്രകാശ് പുതിയ യുഡിഎഫ് കൺവീനറായും നിയമിതനായി. മുൻ പ്രസിഡന്റായ കെ. സുധാകരൻ ഇനി പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും. കെഎസ്യു പ്രവർത്തകനായാണ് സണ്ണി ജോസഫ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്.കണ്ണൂർ ഡിസിസി പ്രസിഡന്റ് ആയിരുന്നു. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗമായിരുന്നു. ഉളിക്കൽ സർവീസ് സഹകരണ ബാങ്ക്, തലശ്ശേരി കാർഷിക വികസന…