ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ചെണ്ടമേളത്തിന്റെ ദൃശ്യം വൈറലായി.
ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശൈഖ് ഹംദാനെ സ്വീകരിക്കുന്നതിനായി ചെണ്ടമേളവും ഇലത്താളവുമെല്ലാം ഒരുക്കിയിരുന്നു. നിമിഷനേരം കൊണ്ടാണ് അദ്ദേഹം ആ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടത്. 1.69 കോടിയാളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ശൈഖ് ഹംദാനെ പിന്തുടരുന്നത്.