യുഎഇ കമ്പനികളുമായി കയറ്റുമതി ഇടപാട്: പ്രചരിക്കുന്നത് വ്യാജ വാർത്താകുറിപ്പെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ്

ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെ പേരിൽ വ്യാജ വാർത്താകുറിപ്പ്. യു.എ.ഇ കമ്പനികളുമായി കയറ്റുമതി ഇടപാട് നടത്തുന്ന ഇന്ത്യൻ കമ്പനികൾ ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പ് നൽകുന്ന വിധമാണ് സാമൂഹിക മാധ്യമങ്ങളിൽ വാർത്താകുറിപ്പ് പ്രചരിക്കുന്നത്.

ഇതുമായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിനോ വിദേശ കാര്യ മന്ത്രാലയത്തിനോ ബന്ധമില്ലെന്ന് അധികൃതർ അറിയിച്ചു. വാർത്താകുറിപ്പ് പ്രസിദ്ധീകരിച്ച വെബ്‌സൈറ്റുകളോട് അവ നീക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോൺസുൽ ജനറൽ പറഞ്ഞു.

യുഎഇയിലെ കമ്പനികൾ, സാമ്പത്തിക തട്ടിപ്പും കരാർ ലംഘനങ്ങളും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കാരണം കരിമ്പട്ടികയിലാണെന്നും പരാതികളുടെ അടിസ്ഥാനത്തിൽ സർക്കാർ ചില സ്ഥാപനങ്ങളുടെ പ്രവർത്തനം മരവിപ്പിച്ചു എന്നും വ്യാജ സന്ദേശത്തിൽ പറയുന്നുണ്ട്.

One thought on “യുഎഇ കമ്പനികളുമായി കയറ്റുമതി ഇടപാട്: പ്രചരിക്കുന്നത് വ്യാജ വാർത്താകുറിപ്പെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ്

  1. I am really inspired together with your writing talents as well as with the structure in your blog. Is that this a paid theme or did you modify it your self? Anyway stay up the excellent high quality writing, it’s uncommon to see a nice blog like this one today!

Leave a Reply

Your email address will not be published. Required fields are marked *