കം ഓൺ കേരള 7th എഡിഷൻ മെയ് 09, 10, 11 തീയതികളിൽ, ആരവം നിറയ്ക്കാനെത്തുന്നു മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ

‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാണിജ്യ-സാംസ്‌കാരിക മേളയായ ‘Come On Kerala’യുടെ 7th Edition, മെയ് 09, 10, 11 തീയ്യതികളിൽ നടക്കും.യു.എ.ഇ സമയം രാവിലെ 10 മുതൽ രാത്രി 10 വരെ, ഷാർജ എക്‌സ്‌പോ സെന്ററിൽ ആണ് മേള അരങ്ങേറുന്നത്..മേളയിൽ രാവും പകലും വിനോദവും വിജ്ഞാവും വാണിജ്യവും സംയോജിപ്പിച്ച പ്രദർശനങ്ങളും, കുട്ടികൾക്കും കുടുംബങ്ങൾക്കും പ?ങ്കെടുക്കാവുന്ന മൽസരങ്ങളും, പ്രഗൽഭ ഗായകരും സിനിമ താരങ്ങളും പ?ങ്കെടുക്കുന്ന സംഗീത വിരുന്നുമടക്കം വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.മലയാളത്തിൻറെ മഹാനടൻ മോഹൻലാലിൻറെ സാന്നിധ്യമാണ് ഇത്തവണത്തെ കമോൺ കേരളയെ ശ്രദ്ധേയമാക്കുന്നത്.മോഹൻലാലിൻറെ മലയാളത്തിനപ്പുറമുള്ള ആഗോള സ്വാധീനവും സ്വീകാര്യതയും അടയാളപ്പെടുത്തുന്ന ‘ബിയോണ്ട്? ബോർഡേഴ്‌സ്’ എന്ന പരിപാടി ഞായറാഴ്ചയാണ് (May11) അരങ്ങേറുന്നത്.ഹിന്ദുസ്ഥാനി സംഗീത വിസ്മയം സൽമാൻ അലിയുടെ ഷാർജയിലെ ആദ്യ ലൈവ് സ്‌റ്റേജ് പരിപാടി വെള്ളിയാഴ്ച (May09) നടക്കും.പ്രമുഖ തെന്നിന്ത്യൻ അഭിനേത്രി പ്രിയാമണി ശനിയാഴ്ച (May10) കമോൺ കേരള വേദിയിലെത്തും.റിയൽ എസ്റ്റേറ്റ്, ആരോഗ്യം, യാത്ര, വിദ്യാഭ്യാസം, ഭക്ഷണം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട ഇരുന്നൂറിലധികം സ്റ്റാളുകൾ മേളയിൽ ഉണ്ടായിരിക്കും.സിംഗ് & വിൻ, ഡസർട്ട് മാസ്റ്റർ, ബിരിയാണി കോണ്ടസ്റ്റ് തുടങ്ങി നിരവധി മത്സരങ്ങളും സംഘടിപ്പിക്കും. ഒപ്പം വിധുപ്രതാപ്, ലിബിൻ, മൃദുല വാര്യർ, ശ്രേയ ജയദീപ് തുടങ്ങിയ മുൻനിര ഗായകരും നർത്തകരും ഒരുക്കുന്ന കലാപരിപാടികളും കമോൺ കേരളയുടെ മുഖ്യ ആകർഷണമാണ്.ടിക്കറ്റുകൾ യു.എ.ഇയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റുകളിലും സൂപ്പർ മാർക്കറ്റുകളിലും ലഭ്യംമാണ്. റേഡിയോ കേരളം 1476 എ എമ്മാണ് എ എം റേഡിയോ പാർട്ണർ.

ഓൺലൈനിൽ ടിക്കറ്റിനായി സന്ദർശിക്കുക:
www.cokuae.com

Leave a Reply

Your email address will not be published. Required fields are marked *