മലപ്പുറത്ത് കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

മലപ്പുറത്തെ തിരുവാലി കോഴിപറമ്പിൽ കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. അബുൽ അഹലക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്നലെ രാത്രി എറിയാട് പള്ളിപ്പടിക്ക് സമീപത്താണ് അപകടം സംഭവിച്ചത്വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്ന് മകനെ കൂട്ടിക്കൊണ്ടുവന്നിരുന്ന അബുൽ അഹലിന്റെ ബൈക്കിലേക്ക് അപ്രതീക്ഷിതമായി റോഡിലേക്ക് ചാടിയ കാട്ടുപന്നിയാണ് ഇടിച്ചത്. ശക്തമായ ഇടിയിൽ അബുൽ അഹലയും മകനും റോഡിലേക്ക് തെറിച്ചുവീണു.അപകടം കണ്ട നാട്ടുകാർ ഉടൻ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

നിർണായക നീക്കത്തിനൊരുങ്ങി തമിഴ്നാട് ഗവർണർ? മൂന്ന് ദിവസത്തേക്ക് ദില്ലിക്ക് പോയി; അമിത് ഷായെ കാണുമെന്ന് സൂചന

ചെന്നൈ: തമിഴ്‌നാട് ഗവർണർ ആർ എൻ രവി ദില്ലിക്ക് പോയി. ആഭ്യന്തര മന്ത്രാലയം വിളിപ്പിച്ചതാണോ എന്ന് വ്യക്തമല്ല. അമിത് ഷായെ രവി കാണുമെന്നാണ് സൂചന ബില്ലുകൾ തടഞ്ഞു വച്ചതിനെതിരായ സുപ്രീം കോടതി ഉത്തരവിനെതിരെ നിയമ പോരാട്ടം നടത്തുന്നതിൽ കൂടിയാലോചനകൾ നടത്തുമെന്നും അഭ്യൂഹമുണ്ട്. കോടതി ഉത്തരവിനെ കുറിച്ച് ഗവർണർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബില്ലുകൾ തടഞ്ഞു വെക്കുന്നതിനെതിരായ സുപ്രീം കോടതി ഉത്തരവിൽ , തമിഴ്‌നാട് ഗവർണർ നിയമ പോരാട്ടത്തിന് ഒരുങ്ങുന്നതായാണ് സൂചന. മൂന്ന് ദിവസം ആർ.എൻ.രവി ദില്ലിയിൽ തങ്ങും. അറ്റോർണി…

Read More

വഖഫ് കേസിലെ ഇടക്കാല വിധി പ്രത്യാശ നൽകുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

വഖഫ് ഭേദഗതി നിയമത്തിനെതിരായ കേസിലെ സുപ്രീംകോടതിയുടെ ഇടക്കാല വിധിയിൽ പ്രതികരിച്ച് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി രം​ഗത്ത്. വഖഫ് കേസിലെ ഇടക്കാല വിധി പ്രത്യാശ നൽകുന്നതെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ നീതിന്യായവ്യവസ്ഥയിൽ വിശ്വാസമുണ്ട്. ഇന്ത്യയിലെ പ്രബല ന്യൂനപക്ഷ വിഭാഗത്തിനും ചിലത് പറയാനുണ്ടെന്ന് കോടതിക്ക് മനസിലായി. ഭരണഘടനാ വിരുദ്ധമായ വിഷയത്തെ കേൾക്കാൻ പരമോന്നത കോടതി തയാറാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിയമം നടപ്പാക്കുന്നത് താൽകാലികമായി സുപ്രീംകോടതി തടഞ്ഞിട്ടുണ്ട്. ഇരുവിഭാഗങ്ങൾക്ക് പറയാനുള്ളത് കേൾക്കുക എന്നത്…

Read More

നാഷണൽ ഹെറാൾഡ് കേസ്; ഇ.ഡിക്കെതിരായ പ്രതിഷേധം, രമേശ് ചെന്നിത്തല അറസ്റ്റിൽ

നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട ഇ.ഡിക്ക് എതിരെ നടത്തിയ പ്രതിഷേധത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയെ മുംബൈയിൽ അറസ്റ്റിൽ. മഹാരാഷ്ട്ര പിസിസി പ്രസിഡന്റ് അടക്കമുള്ള നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇ.ഡി ഓഫിസ് മാർച്ചിൽ പങ്കെടുക്കാൻ പുറപ്പെട്ടപ്പോഴായിരുന്നു അറസ്റ്റ്. പിസിസി ആസ്ഥാനമായ തിലക് ഭവനിൽനിന്നും പുറത്തിറങ്ങുമ്പോഴായിരുന്നു പൊലീസ് നടപടി. ദാദർ പൊലീസ് സ്റ്റേഷനിലേക്കാണ് ചെന്നിത്തല അടക്കമുള്ള നേതാക്കളെ കൊണ്ടുപോയത്.

Read More

വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി എം ബി രാജേഷ്

നടൻ ഷൈൻ ടോം ചാക്കോയെ കുറിച്ച് വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ഉണ്ടാകുമെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തൽ ഗൗരവമേറിയതാണെന്നും സിനിമാ മേഖലയിൽ മാത്രമല്ല മറ്റ് ഏതു മേഖലയിലായാലും ലഹരി ഉപയോഗത്തിനെതിരായ നടപടി എക്‌സൈസ് കൈക്കൊള്ളുമെന്നും മന്ത്രി വിശദമാക്കി. കേസെടുക്കുന്നതിനും പരിശോധിക്കുന്നതിനും വകുപ്പിന് പ്രത്യേക നിർദ്ദേശം നൽകേണ്ടതില്ല. വകുപ്പ് സ്വമേധയാ നടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദമാക്കി. നേരത്തെയുണ്ടായ ലഹരികേസിൽ ഷൈൻ ടോം ചാക്കോയെ വെറുതെ വിട്ടത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ച…

Read More

ഫാർമസിയിലെത്തി ഉറക്ക ഗുളികയുൾപ്പെടെ 6,000 രൂപയുടെ മരുന്ന് മോഷ്ടിച്ചു

ഛണ്ഡിഗഡ്: ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മരുന്ന് മോഷണം പോയതായി പരാതി. ഹരായാനയിലെ പഞ്ച്കൂല സിവിൽ ആശുപത്രിയിലാണ് 6,000 രൂപ വിലവരുന്ന മരുന്ന് മോഷണം പോയത്. ചൊവ്വാഴ്ചയാണ് മോഷണവിവരം പുറത്തറിയുന്നത്. ആശുപത്രിയിലെ ഒന്നാം നിലയിലെ ഫാർമസിയിൽ സൂക്ഷിച്ചിരുന്ന മരുന്നാണ് മോഷണം പോയത്. മരുന്ന് സൂക്ഷിച്ചിരുന്ന മുറിയിലെ ജനലും വാതിലും തുറന്നിട്ട നിലയിൽ കണ്ടതിനെ തുടർന്ന് ആശുപത്രി ജീവനക്കാർക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരുന്ന് നഷ്ടപ്പെട്ടതായി മനസിലാകുന്നത്. ഉറക്ക ഗുളികയായ ആൽപ്രാക്‌സും സൈക്യാട്രിക് ഡിസോഡറുകൾക്കും ഡ്രഗ് അഡിക്ഷനും ഉപയോഗിക്കുന്ന…

Read More

സ്വന്തം മണ്ണിൽ കൊൽക്കത്തയോട് തോറ്റ് ചെന്നൈ

ചെപ്പോക്കിൽ ചെന്നൈയെ തകർത്തെറിഞ്ഞ് കൊൽക്കത്ത. ചെന്നൈ ഉയർത്തിയ 104 റൺസ് വിജയലക്ഷ്യം വെറും 10.1 ഓവറിൽ കൊൽക്കത്ത മറികടന്നു. പന്ത് കൊണ്ടും ബാറ്റ് കൊണ്ടും കളംനിറഞ്ഞ ഓൾ റൗണ്ടർ സുനിൽ നരൈനാണ് കൊൽക്കത്തക്ക് മിന്നും ജയം സമ്മാനിച്ചത്. നരൈൻ 18 പന്തിൽ അഞ്ച് സിക്‌സും രണ്ട് ഫോറും സഹിതം 44 റൺസെടുത്തപ്പോൾ ഡി കോക്ക് 16 പന്തിൽ 23 റൺസ് സ്വന്തമാക്കി. 17 പന്തിൽ 20 റൺസുമായി അജിൻക്യ രഹാനെയും 12 പന്തിൽ 15 റൺസുമായി റിങ്കു…

Read More

‘ഇന്ത്യ അത് അർഹിച്ചിരുന്നു’, ഭീകരർക്ക് പാക്കിസ്ഥാൻ ‘നിഷാൻ ഇ ഹൈദർ’ നൽകണം: റാണ പറഞ്ഞത് പുറത്തുവിട്ട് യുഎസ്

ന്യൂഡൽഹി: രാജ്യം നടുങ്ങിയ മുഖ്യ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിൽ ഒരാളായ തഹാവൂർ റാണയെ ഇന്ത്യയ്ക്കു യുഎസ് കൈമാറിയതിനു പിന്നാലെ റാണയെ ചോദ്യം ചെയ്ത് എൻഐഎ. രാജ്യതലസ്ഥാനത്ത് അതീവ സുരക്ഷയിലാണ് എൻഐഎ സംഘം തഹാവൂർ റാണയെ തടവിൽ പാർപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ആരംഭിച്ച ചോദ്യം ചെയ്യലിനോട് റാണ പ്രതികരിക്കുന്നില്ലെന്ന റിപ്പോർട്ടുകളുണ്ട്. 12 അംഗ ഉദ്യോഗസ്ഥ സംഘമാണ് റാണയെ ചോദ്യം ചെയ്യുന്നത്. ഇതിനിടെ, മുംബൈയിൽ നടത്തിയ ഭീകരാക്രമണത്തിനു പിന്നാലെ തഹാവൂർ റാണ നടത്തിയ പരാമർശം യുഎസ് പുറത്തുവിട്ടു. യുഎസ് പൗരന്മാർ…

Read More

ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങൾക്ക് സൗദി അറേബ്യയുടെ വിസ വിലക്ക്

ഹജ്ജ് തീർത്ഥാടനത്തിന് മുന്നോടിയായി സൗദി അറേബ്യ 14 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കുള്ള വിസകളുടെ വിതരണം താൽക്കാലികമായി നിർത്തിവച്ചു. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഈ തീരുമാനം ബാധകമാണ്. ഹജ്ജ് കാലയളവിൽ വിദേശ സന്ദർശകരുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനും, രജിസ്റ്റർ ചെയ്യാത്ത തീർത്ഥാടകർ നിയമവിരുദ്ധമായി ഹജ്ജിൽ പങ്കെടുക്കുന്നത് തടയാനുമുളള ഗവൺമെന്റിന്റെ നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. പുതുതായി പ്രഖ്യാപിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഉംറ വിസകൾ, ബിസിനസ്സ് വിസിറ്റ് വിസകൾ, ഫാമിലി വിസിറ്റ് വിസകൾ എന്നീ വിസകൾക്കാണ് താൽക്കാലികമായി…

Read More

ദു​ബൈ വേ​ൾ​ഡ് ക​പ്പ് 2025; പാ​സ്​​പോ​ർ​ട്ടി​ൽ സ്റ്റാ​മ്പ്​ പ​തി​ച്ച്​ ജി.​ഡി.​ആ​ർ.​എ​ഫ്.​എ

ഏ​പ്രി​ൽ അഞ്ചിന് ആ​രം​ഭി​ക്കു​ന്ന ദു​ബൈ വേ​ൾ​ഡ് ക​പ്പ് 2025ന്‍റെ ലോ​ഗോ പ​തി​പ്പി​ച്ച പ്ര​ത്യേ​ക സ്മ​ര​ണി​ക സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി ദു​ബൈ താ​മ​സ, കു​ടി​യേ​റ്റ വ​കു​പ്പ്. ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ ഒ​മ്പ​തു​വ​രെ ദു​ബൈ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി എ​ത്തു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​രു​ടെ​യും പാ​സ്‌​പോ​ർ​ട്ടു​ക​ളി​ൽ സ്റ്റാ​മ്പ് പ​തി​പ്പി​ക്കും. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​ത്തു​ക​യു​ള്ള കു​തി​ര​പ്പ​ന്ത​യ മ​ത്സ​ര​ങ്ങ​ളി​ലൊ​ന്നാ​യ ദു​ബൈ വേ​ൾ​ഡ് ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ സ്മ​ര​ണി​ക സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി​യ​ത്. സ​ന്ദ​ർ​ശ​ക​രു​ടെ പാ​സ്‌​പോ​ർ​ട്ടു​ക​ളി​ൽ ഒ​രു ശാ​ശ്വ​ത​മാ​യ ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​യി സ്റ്റാ​മ്പ്​ വ​ർ​ത്തി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ദു​ബൈ…

Read More