ജിഡിആർഎഫ്എയുടെ വിദ്യാഭ്യാസ ഗുണനിലവാര സമ്മേളനം, ആരോഗ്യ-സാങ്കേതിക പരിപാടികൾ എന്നിവയോടെ ദുബായ് എഐ വീക്ക് വിപുലീകരിക്കുന്നു

ദുബായ്: അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഉദ്ഘാടന ദുബായ് എഐ വീക്ക് കൂടുതൽ സ്വാധീനം ചെലുത്തുന്നു. ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷനും (ഡിഎഫ്എഫ്) ദുബായ് സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസും (ഡിസിഎഐ) ആതിഥേയത്വം വഹിക്കുന്ന വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചുള്ള ഒരു ഉന്നത അന്താരാഷ്ട്ര സമ്മേളനവും പുതിയ ആരോഗ്യ-സാങ്കേതിക പരിപാടിയും അജണ്ടയിൽ ചേർത്തിട്ടുണ്ട്. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടക്കുന്ന ഈ പരിപാടിയിൽ ആഗോളതലത്തിൽ…

Read More

സൗരയുഥത്തിന്റെ ഉൾഭാഗത്ത് തിളക്കമുള്ള പുതിയ ബ്രൈറ്റ് ഗ്രീൻ വാൽനക്ഷത്രം കണ്ടെത്തി

സൗരയുഥത്തിന്റെ ഉൾഭാഗത്ത് തിളക്കമുള്ള പുതിയ ബ്രൈറ്റ് ഗ്രീൻ വാൽനക്ഷത്രം കണ്ടെത്തി. മരതക നിറമുള്ള ഈ ധൂമകേതു ഒരു മാസത്തിനുള്ളിൽ സൂര്യനെ ചുറ്റി സഞ്ചരിക്കും. അപ്പോൾ നഗ്നനേത്രങ്ങൾക്ക് അത് ദൃശ്യമാകുമെന്നാണ് വിവരം. SWAN25F എന്ന് വിളിക്കപ്പെടുന്ന പുതിയ വാൽനക്ഷത്രത്തെ ഏപ്രിൽ ഒന്നിന് ഓസ്‌ട്രേലിയൻ അമച്വർ ജ്യോതിശാസ്ത്രജ്ഞനായ മൈക്കൽ മാറ്റിയാസോ ആണ് കണ്ടെത്തിയത്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സോളാർ ആൻഡ് ഹീലിയോസ്ഫെറിക് ഒബ്സർവേറ്ററി (SOHO) ബഹിരാകാശ പേടകത്തിലെ SWAN ക്യാമറ പകർത്തിയ ഫോട്ടോകളിൽ അദ്ദേഹം വാൽനക്ഷത്രത്തെ കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ…

Read More

സ്‌കൈപ്പിന് വിട, ഇനി ടീംസിന്റെ കാലം

നീണ്ട 22 വർഷത്തെ സേവനത്തിന് ശേഷം മൈക്രോസോഫ്റ്റിന്റെ വീഡിയോ കോൺഫറൻസ് പ്ലാറ്റ്‌ഫോമായ സ്‌കൈപ്പ് സേവനം അവസാനിപ്പിക്കുന്നു. മെയ് മാസം മുതൽ സ്‌കൈപ്പിന് പകരം മൈക്രോസോഫ്റ്റിന്റെ തന്നെ ടീംസ് ആപ്പ് ആയിരിക്കും ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ സാധിക്കുക. മെയ് അഞ്ച് വരെ മാത്രമായിരിക്കും സ്‌കൈപ്പിന്റെ സേവനം ലഭ്യമാവുക എന്നാണ് വിവരം. സ്‌കൈപ്പ് ഉപയോക്താക്കൾക്ക് അവരുടെ നിലവിലുള്ള അക്കൗണ്ടുകൾ ഉപയോഗിച്ച് ടീംസിലേക്ക് ലോഗിൻ ചെയ്യാൻ കഴിയും. 2003-ൽ ആരംഭിച്ച ലോകത്തിലെ ആദ്യ വീഡിയോ കോൺഫറൻസിംഗ് സംവിധാനങ്ങളിലൊന്നാണ് സ്‌കൈപ്പ്. നിക്ലാസ് സെൻസ്‌ട്രോം, ജാനസ്…

Read More

സ്പാം ബ്രോഡ്കാസ്റ്റ് മെസേജുകളുടെ എണ്ണം കുറയ്ക്കാനൊരുങ്ങി മെറ്റ; ഇതിനായി ബ്രോഡ് കാസ്റ്റ് മെസ്സേജുകള്‍ വാട്ട്സ്‌ആപ്പ് നിയന്ത്രിക്കും

മെറ്റ അടുത്തിടെഅവതരിപ്പിച്ച വാട്ട്‌സ്‌ആപ്പ് ബ്രോഡ്കാസ്റ്റ് മെസേജുകള്‍ക്ക്പുതിയനിയന്ത്രണംവരുന്നു. ഇനിമുതല്‍ ഒരു മാസം അയക്കുന്ന ബ്രോഡ്കാസ്റ്റ് മെസേജുക ള്‍ക്ക് നിയന്ത്രണം ഉണ്ടാകും. ഉപയോക്താക്കള്‍ക്കും ബിസിനസുകാര്‍ക്കും ഒരു മാസത്തില്‍ എത്ര ബ്രോഡ്കാസ്റ്റ് മെസേജുകള്‍ അയക്കാന്‍ കഴിയുമെന്നതില്‍ പരിധിനിശ്ചയി ക്കാനാണ് തീരുമാനം.സ്പാം ബ്രോഡ്കാസ്റ്റ് മെസേജുകളുടെ എണ്ണം കുറയ്ക്കുക എന്നതാണ് വാട്ട്‌സ്‌ആപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബിസിനസുകള്‍ക്ക് ഒരു ദിവസം അയക്കാന്‍ കഴിയുന്ന മാര്‍ക്കറ്റിംഗ് മെസേജുകളുടെ എണ്ണം പരിമിതപ്പെടുത്താന്‍ വാട്ട്‌സ്‌ആപ്പ് ഇതിനോടകം തന്നെ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വലിയൊരു കൂട്ടം ആളുകളിലേക്ക് വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും കൂടുതല്‍…

Read More

ജമനൈയിൽ നൂതന ഫീച്ചറുകൾ; കാമറ കാണിച്ചാൽ മതി, എല്ലാം പറഞ്ഞുതരും

തങ്ങളുടെ ഫ്‌ലാഗ്ഷിപ് എ.ഐ ചാറ്റ്‌ബോട്ടായ ജമനൈയിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിച്ച് ഗൂഗ്ൾ. ഫോൺ കാമറയുടെ വ്യൂ ഫൈൻഡർ വഴി കാണുന്നത് എന്താണെന്ന് റിയൽ ടൈമിൽ പറഞ്ഞു തരുന്ന ജമനൈ ലൈവ് ആണ് ഇതിൽ സവിശേഷമായത്. അതായത്, സ്‌ക്രീനിൽ കാണുന്നത് വായിക്കാനും വിശകലനം ചെയ്യാനും ജമനൈ ലൈവിന് കഴിയുമെന്നർഥം. യഥാർഥ ലോകത്തെ വസ്തുക്കളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കാമറയെ പ്രാപ്തമാക്കുന്നതാണ് മറ്റൊരു ഫീച്ചർ. ജമനൈ ലൈവ് ഫുൾസ്‌ക്രീൻ ഓപൺ ചെയ്ത് വിഡിയോ സ്ട്രീമിങ് ആരംഭിച്ചാൽ ഫീച്ചർ ലഭ്യമാകും….

Read More

ചാറ്റ് ജി.പി.ടിക്കായി ഓപ്പൺ എ.ഐ പുതിയ ഇമേജ് ജനറേറ്റർ പുറത്തിറക്കി

ഓപ്പൺ എ.ഐ ചാറ്റ് ജി.പി.ടിക്കായി ഏറ്റവും പുതിയ ഇമേജ് ജനറേഷൻ ഫീച്ചർ പുറത്തിറക്കി. ഇത് വരെ ഉണ്ടായവയിൽ ഏറ്റവും നൂതനമായ മോഡലാണിത്. ഓപ്പൺ എ.ഐ, സി.ഇ.ഒ സാം ആൾട്ട്മാൻ X വഴിയാണ് ഈ വാർത്ത പങ്കുവെച്ചത്. “ഈ മോഡൽ ഉപയോഗിച്ച് ഉണ്ടാക്കിയ ചില ചിത്രങ്ങൾ കണ്ടപ്പോൾ, അവ എ.ഐ സൃഷ്ടിച്ചതാണെന്ന് വിശ്വസിക്കാൻ ആയില്ലെന്ന്,” അദ്ദേഹം പറഞ്ഞു. “ഉപയോക്താക്കൾക്ക് സൃഷ്ടിപരമായ സ്വാതന്ത്ര്യം നൽകുകയാണ് ഞങ്ങളുടെ ലക്ഷ്യം. എന്നാൽ, അതോടൊപ്പം സുരക്ഷയും നിയന്ത്രണങ്ങളും ഉറപ്പാക്കേണ്ടതുണ്ട്”- ആൾട്ട്മാൻ കൂട്ടിച്ചേർത്തു. ധാരാളം മാറ്റങ്ങൾ…

Read More

ഐ.ടി നിയമങ്ങള്‍ ലംഘിച്ചോ?: എങ്കില്‍ നിങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ട് ഉടൻ പൂട്ടിയേക്കും

സശയാസ്പദവും ഐ.ടി നിയമങ്ങള്‍ ലംഘിച്ചതുമായ അക്കൗണ്ടുകള്‍ വാട്ട്സാപ്പ് കൂട്ടത്തോടെ പൂട്ടുന്നു. ഈ വർഷം ജനുവരിയില്‍ മാത്രം രാജ്യത്ത് ഒരുകോടി അക്കൗണ്ടുകളാണ് നിരോധിച്ചത്. ഇതില്‍ 13 ലക്ഷം അക്കൗണ്ടുകള്‍ ഉപഭോക്താക്കളുടെ പരാതി ഇല്ലാതെ വാട്ട്സാപ്പ് സ്വയം തിരിച്ചറിഞ്ഞ് നിരോധിച്ചതാണ്. ആദ്യമായാണ് ഇത്രയധികം അക്കൗണ്ടുകള്‍ ഒരുമാസത്തിനുള്ളില്‍ നിരോധിക്കുന്നത്. 9400 ലേറെ പരാതികളും ജനുവരിയില്‍ ലഭിച്ചു. അക്കൗണ്ട് രജിസ്ട്രർ ചെയ്യുമ്ബോള്‍ മുതല്‍ ഇത് വ്യാജനാണോ എന്ന് വാട്‌സാപ്പ് നിരീക്ഷിക്കും.മെസേജുകളുടെ രീതിയും ശ്രദ്ധിക്കും. ഒരാള്‍ കുറേയേറെ സന്ദേശങ്ങള്‍ അയയ്ക്കുന്നതും(ബള്‍ക്ക് മെസേജിംഗ്), ഒരേ സന്ദേശം…

Read More

മികച്ച ബാറ്ററി ലൈഫ്; ഗൂഗിള്‍ പിക്സല്‍ 9എ വിപണിയില്‍

ആപ്പിള്‍ ഐഫോണ്‍ 16ഇയ്ക്ക് ശക്തമായ എതിരാളിയായി ഗൂഗിള്‍ പിക്സല്‍ 9എ വിപണിയില്‍. 50,000 രൂപയ്ക്ക് മികച്ച ക്യാമറ സംവിധാനമുള്ള സ്മാർട്ട്ഫോണ്‍ തേടുന്നവർക്ക് പരിഗണിക്കാവുന്ന ഒരു മോഡലാണിത്. ഇതുവരെ പുറത്തിറങ്ങിയ പിക്സല്‍ ഫോണുകളില്‍ ഏറ്റവും മികച്ച ബാറ്ററി ലൈഫും പിക്സല്‍ 9എയ്ക്ക് ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നു. ആപ്പിളും ഗൂഗിളും താങ്ങാവുന്ന വിലയില്‍ മികച്ച ഫീച്ചറുകളുള്ള ഫോണുകള്‍ പുറത്തിറക്കാൻ ശ്രമിക്കുന്നത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഗുണകരമാകും. പിക്സല്‍ 9എയുടെ 128 ജിബി വേരിയന്റിന് ഏകദേശം 49,999 രൂപയാണ് വില. എന്നാല്‍ ഐഫോണ്‍…

Read More

വിസിനെ സ്വന്തമാക്കി ഗൂഗിള്‍; 32 ബില്യണ്‍ യുഎസ് ഡോളറിനാണ് ഏറ്റെടുത്തിരിക്കുന്നത്

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സൈബര്‍ സെക്യൂരിറ്റി സ്ഥാപനം വിസിനെ (Wiz) 32 ബില്യണ്‍ യുഎസ് ഡോളറിന് ഗൂഗിള്‍ സ്വന്തമാക്കി. മാർച്ച്‌ 19-നാണ് വിസിനെ ഗൂഗിള്‍ വാങ്ങുന്നതായി പ്രഖ്യാപിച്ചത്. ടെക് ഭീമന്മാരായ ഗൂഗിള്‍ ഇതുവരെ നടത്തിയ ഏറ്റവും വലിയ ഇടപാടായി അങ്ങനെ ഈ സ്വന്തമാക്കല്‍ മാറി. 2012ല്‍ മോട്ടോറോള മൊബിലിറ്റിയെ 12.5 ബില്യണ്‍ ഡോളറിന് ഏറ്റെടുത്തതായിരുന്നു ഇതിന് മുമ്ബ് ഗൂഗിളിന്‍റെ ഏറ്റവും വലിയ സ്വന്തമാക്കല്‍. 5.4 ബില്യണ്‍ നല്‍കി സൈബർ സുരക്ഷാ കമ്ബനിയായ മാൻഡിയന്‍റ് (Mandiant) ഏറ്റെടുത്തതായിരുന്നു ആല്‍ഫബറ്റ് അവസാനം…

Read More

സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് പുറപ്പെട്ടു; ഡ്രാഗണ്‍ അണ്‍ഡോക്ക് ചെയ്തു

നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും 9 മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങി. ഇരുവരും ഉള്‍പ്പെടുന്ന ക്രൂ-9 ദൗത്യ സംഘത്തെയും വഹിച്ചുകൊണ്ട് സ്പേസ് എക്സ് ഫ്രീഡം ഡ്രാഗണ്‍ ക്യാപ്‌സൂള്‍ ഐഎസ്എസില്‍ നിന്ന് ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 10.35ന് പുറപ്പെട്ടു. ക്രൂ-9 സംഘത്തില്‍ സുനിതയ്ക്കും ബുച്ചിനും പുറമെ നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവരും ഭൂമിയിലേക്ക് മടങ്ങുന്നുണ്ട്. ക്രൂ-10 ബഹിരാകാശ ഗവേഷണ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍…

Read More