
ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ- ഗുജറാത്ത് പോരാട്ടം
ഐപിഎല്ലിൽ സഞ്ജുവിൻറെ രാജസ്ഥാൻ റോയൽസിന് ഇന്ന് അഞ്ചാം മത്സരം.പോയൻറ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസാണ് എതിരാളികൾ. വൈകിട്ട് 7.30ന് അഹമ്മദബാദ് സ്റ്റേഡിയത്തിലാണ് മത്സരം.റയാൻ പരാഗ് നായകനായ ആദ്യ രണ്ട് കളിയും തോറ്റ് തുടങ്ങിയ രാജസ്ഥാൻ അവസാന രണ്ട് കളിയും ജയിച്ചതിൻറെ ആത്മവിശ്വാസവുമായാണ് ഇന്ന് അഞ്ചാം മത്സരത്തിനിറങ്ങുന്നത്. സഞ്ജു സാംസൺ ക്യാപ്റ്റനായി തിരിച്ചെത്തിയതോടെ രാജസ്ഥാൻ വീണ്ടും റോയലായെന്ന് ആരാധകർ വിശ്വസിക്കുന്നു.മികച്ച ബാറ്റിംഗ് ടീമായ പഞ്ചാബിനെതിരെ 50 റൺസ് ജയം നേടിയത് ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല.സ്റ്റാർ ബാറ്റർ…