
ഇന്ത്യയുടെ സ്റ്റാർ പേസർ മുഹമ്മദ് ഷമി കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു ; ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയേക്കും
ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തിയേക്കും. അതിന് മുമ്പ് ഇംഗ്ലണ്ടിനെതിരെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയിലും ഷമി കളിക്കും. 2023 ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം പുറത്തായ വെറ്ററന്‍ പേസര്‍, അടുത്തിടെ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരുന്നു. ലോകകപ്പിന് ശേഷം കാലിലെ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷമിയെ എന്‍സിഎ മെഡിക്കല്‍ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അറിയിച്ചു. അതേസമയം, ആകാശ് ദീപിന് ഇംഗ്ലണ്ടിനെതിരായ പരമ്പരയും ചാംപ്യന്‍സ് ട്രോഫിയും നഷ്ടമാവും. പരിക്കിനെ തുടര്‍ന്ന്…