ലഖ്‌നോവിനെതിരായ മത്സരത്തിൽ രാജസ്ഥാന്റെ തോൽവിക്ക് കാരണം ഒത്തുകളി; അന്വേഷണം വേണമെന്ന് ആവശ്യം

ശനിയാഴ്ച നടന്ന ലഖ്‌നോ സൂപ്പർജെയ്ന്റിനെതിരായ രാജസ്ഥാൻ റോയൽസിന്റെ തോൽവിക്ക് കാരണം ഒത്തുകളിയെന്ന് ആരോപണം. രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ അഡ്‌ഹോക് കമ്മിറ്റി കൺവീനർ ജയ്ദീപ് ബിഹാനിയാണ് ആരോപണം ഉന്നയിച്ചത്. മത്സരത്തിൽ 181 റൺസെന്ന ലഖ്‌നോ ഉയർത്തിയ വിജയലക്ഷ്യം മറികടക്കാൻ രാജസ്ഥാന് കഴിഞ്ഞിരുന്നില്ല. രണ്ട് റൺസിനാണ് രാജസ്ഥാൻ റോയൽസ് ലഖ്‌നോവിനോട് തോറ്റത്. അവസാന ഓവറിൽ ഒമ്പത് റൺസാണ് രാജസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ, ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ ആറ് വിക്കറ്റ് ബാക്കിനിൽക്കെ ലക്ഷ്യംമറികടക്കാൻ രാജസ്ഥാന് സാധിച്ചിരുന്നില്ല. ഹോം…

Read More

ഫോർമുല വൺ സൗദി ഗ്രാന്റ് പ്രി: മെക്ലാരൻ താരം ഓസ്‌കാർ പിയാസ്ട്രി ജേതാവ്‌

ജിദ്ദയിൽ നടന്ന ആവേശകരമായ ഫോർമുല വൺ കാറോട്ട മത്സരത്തിൽ മെക്ലാരൻ താരം ഓസ്‌കാർ പിയാസ്ട്രി വിജയക്കൊടി പാറിച്ചു. റെഡ്ബുൾ റേസിംഗ് താരം മാക്സ് വെർസ്റ്റാപ്പനെ 2.84 സെക്കൻഡിന്റെ വ്യത്യാസത്തിൽ പിന്തള്ളിയാണ് പിയാസ്ട്രിയുടെ തകർപ്പൻ വിജയം. ഫെരാരിയുടെ ചാൾസ് ലെക്ലർ മൂന്നാം സ്ഥാനവും മെക്ലാരൻ താരം ലാൻഡോ നോറിസ് നാലാം സ്ഥാനവും കരസ്ഥമാക്കി. മുമ്പെങ്ങുമില്ലാത്ത ആവേശത്തോടെയാണ് ജിദ്ദ ഇത്തവണ ഫോർമുല വൺ മത്സരത്തെ വരവേറ്റത്. മൂന്നു ദിവസങ്ങളിലായി നീണ്ടുനിന്ന മത്സരത്തോടനുബന്ധിച്ച് നഗരം വർണ്ണാഭമായ കാഴ്ചകൾക്കും ആഘോഷങ്ങൾക്കും വേദിയായി. ആകാശത്തും…

Read More

ബംഗ്ലുരുവിനെതിരെയും സഞ്ജു കളിക്കില്ല, രാജസ്ഥാന് കഷ്ടകാലം

റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെയുളള രാജസ്ഥാന്റെ അടുത്ത മത്സരത്തിലും ക്യാപ്റ്റൻ സഞ്ജു സാംസൺ കളിക്കില്ലെന്ന് റിപ്പോർട്ട്. ഡൽഹിക്കെതിരെയുളള മത്സരത്തിൽ വാരിയെല്ലിനു വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് സഞ്ജു ബാറ്റിങിനിടെ കളം വിട്ടത്. നിലവിൽ താരം ചികിത്സയിലാണ്. പൂർണ ആരോഗ്യവാനായി താരം തിരിച്ചെത്താൻ സമയം ഇനിയുമെടുക്കും.പരിക്ക് ഗുരുതരമല്ല. എന്നാൽ വിശ്രമം അനിവാര്യമാണ്. അതിനാൽ തന്നെ താരത്തോട് ജയ്പുരിലെ ടീം ക്യാംപിൽ തുടരാനാണ് നിർദ്ദേശിച്ചിരിക്കുന്നതെന്നു ടീം അധികൃതർ വ്യക്തമാക്കി. ആർസിബിക്കെതിരായ പോരാട്ടത്തിനുള്ള ടീം ബംഗളൂരുവിലേക്ക് പറന്നത് സഞ്ജുവില്ലാതെയാണ്. സീസണിലെ ആദ്യ മൂന്ന് പോരിലും…

Read More

കൊല്‍ക്കത്തയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം; പ്ലേ ഓഫിനോട് അടുത്ത് ഗുജറാത്ത് ടൈറ്റന്‍സ്

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് തകര്‍പ്പന്‍ ജയം. സീസണിലെ ഗുജറാത്തിന്റെ ആറാം ജയമാണിത്. കൊല്‍ക്കത്തക്കെതിരെ 39 റണ്‍സിന്റെ ജയമാണ് ഗുജറാത്ത് നേടിയത്. ഗുജറാത്ത് ഉയര്‍ത്തിയ 199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. കൊല്‍ക്കത്തയ്ക്കായി അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ(36 പന്തില്‍ 50) മാത്രമാണ് തിളങ്ങിയത്. മറുപടി ബാറ്റിങ്ങില്‍ അജിന്‍ക്യ രഹാനെ ഒഴികെ കൊല്‍ക്കത്തയുടെ മുന്‍നിര ബാറ്റര്‍മാര്‍ക്കൊന്നും തിളങ്ങാന്‍ സാധിച്ചില്ല. റഹ്മാനുള്ള…

Read More

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത- ഗുജറാത്ത് പോരാട്ടം, ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ഗുജറാത്ത്

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം. സീസണിൽ രണ്ടുകളിയിൽ മാത്രം തോറ്റ ഗുജറാത്ത് പത്ത് പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്താണ്. മൂന്ന് ജയവും നാല് തോൽവിയുമുള്ള കൊൽക്കത്ത ഏഴാം സ്ഥാനത്തും. ഇതിന് മുൻപ് ഏറ്റുമുട്ടിയപ്പോൾ ഗുജറാത്ത് രണ്ട് മത്സരത്തിലും കൊൽക്കത്ത ഒരു കളിയിലും ജയിച്ചു. ഇന്ന് ജയിച്ചാൽ മുംബൈ ഇന്ത്യൻസിനെ മറികടന്ന് കൊൽക്കത്തയ്ക്ക് വീണ്ടും ആറാം സ്ഥാനത്തെത്താം. നിലവിൽ മുംബൈക്ക് എട്ട് പോയിന്റും കൊൽക്കത്തയ്ക്ക്…

Read More

ഐപിഎൽ; ഡല്‍ഹിക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ഗുജറാത്ത്

ഐപിഎല്ലിലെ ഒന്നാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരും തമ്മിലുള്ള പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നിർണായക ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ഫീൽഡിംഗ് തെരഞ്ഞെടുത്തു. നിലവിൽ മത്സരം പുരോ​ഗമിക്കുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഡൽഹി ക്യാപിറ്റൽസ് 15 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തിട്ടുണ്ട്.

Read More

ഞാനും സഞ്ജുവും ഒറ്റക്കെട്ട്; ടീമിൽ ഭിന്നതയെന്ന റിപ്പോർട്ടുകളിൽ പ്രതികരിച്ച് ദ്രാവിഡ്

ക്യാപ്റ്റൻ സഞ്ജു സാംസണും കോച്ച് രാഹുൽ ദ്രാവിഡും തമ്മിൽ ഭിന്നതയുണ്ടെന്ന വാർത്തകൾക്ക് പിന്നാലെ പ്രതികരണവുമായി രാഹുൽ ദ്രാവിഡ്. ഡൽഹിക്കെതിരായ മത്സരത്തിനിടെ ഡഗ്ഔട്ടിൽ നടന്ന രാജസ്ഥാൻ ടീം മീറ്റിങ്ങിൻറെ വിഡിയോ പുറത്തുവന്നിരുന്നു. ദ്രാവിഡും സഞ്ജുവും ഇപ്പോൾ അത്ര രസത്തിലല്ലെന്ന് വ്യക്തമാക്കുന്നതാണ് വിഡിയോയെന്നാണ് സമൂഹമാധ്യമങ്ങളിൽ പലരും ചൂണ്ടിക്കാട്ടിയത്. സൂപ്പർ ഓവറിലേക്ക് മത്സരം നീങ്ങിയതോടെ ഡഗൗട്ടിൽ രാജസ്ഥാൻ ടീമംഗങ്ങളുമായും സപ്പോർട്ടിങ് സ്റ്റാഫുമായും ദ്രാവിഡ് സംസാരിക്കുന്നതാണ് വിഡിയോ. മീറ്റിങ് നടക്കുമ്പോൾ അതിൽ പങ്കെടുക്കാതെ മാറി നിൽക്കുകയാണ് സഞ്ജു. മത്സരശേഷം രാഹുലിനോട് സംസാരിക്കാൻ സഞ്ജു…

Read More

ആർസിബി-പഞ്ചാബ് പോരാട്ടം, ചിന്നസ്വാമിയിൽ മഴയുടെ പവർ പ്ലേ; ടോസ് വൈകുന്നു

ബെംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളരൂ-പഞ്ചാബ് കിംഗ്‌സ് പോരാട്ടം മഴ മൂലം വൈകുന്നു. ചാറ്റൽ മഴ മൂലം ഇതുവരെ ടോസ് പോലും സാധ്യമായിട്ടില്ല. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ബെംഗളൂരുവിൽ രാത്രിയിൽ മഴ പെയ്യുന്നുണ്ട്. മഴ നീണ്ടാൽ മത്സരത്തിൽ ഓവറുകൾ വെട്ടിക്കുറക്കേണ്ടിവരും. ആറ് മത്സരങ്ങളിൽ നാല് ജയവും രണ്ട് തോൽവിയുമായി ആർസിബി പോയൻറ് പട്ടികയിൽ മൂന്നാമതും പഞ്ചാബ് നാലാമതുമാണ്. കൊൽക്കത്തയ്ക്കെതിരെ 111 റൺസിന് തകർന്നടിഞ്ഞിട്ടും ചരിത്ര ജയം സ്വന്തമാക്കിയതിൻറെ ആവേശത്തിലാണ് ശ്രേയസ് അയ്യരുടെ സംഘം എതിരാളികളുടെ മൈതാനത്തിറങ്ങുന്നത്.

Read More

മെസ്സിക്ക് 2026 ലോകകപ്പ് കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ലൂയിസ് സുവാരസ്

2026-ലെ ലോകകപ്പ് കളിക്കാന്‍ ലയണല്‍ മെസ്സിക്ക് ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ഇന്റര്‍ മിയാമിയിലെ സഹതാരം ലൂയിസ് സുവാരസ് രം​ഗത്ത്. മെസ്സിയുമായി വിരമിക്കലിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ദേശീയടീമില്‍നിന്ന് ഇല്ലാത്തതിനാല്‍ തനിക്ക് സാധ്യത വിരളമാണെന്നും സുവാരസ് വ്യക്തമാക്കുകയുണ്ടായി. വിരമിക്കലിനെക്കുറിച്ച് ഞങ്ങള്‍ പലതവണ തമാശ രൂപേണ സംസാരിച്ചിട്ടുണ്ട്. പക്ഷേ, അവന് അടുത്ത വര്‍ഷത്തെ ലോകകപ്പുകൂടി കളിക്കാനുള്ള ആഗ്രഹമുണ്ട്. ദേശീയ ടീമില്‍ കുറച്ചുകാലമായി ഇല്ലാത്തതിനാല്‍ എന്നെ സംബന്ധിച്ച് ആ ആഗ്രഹം വിരളമാണ്. പക്ഷേ, അപ്പോഴും ഞങ്ങള്‍ വിരമിക്കലിനെക്കുറിച്ച് ഇതുവരെ…

Read More

പഞ്ചാബ് കിങ്സിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ആവേശ ജയം.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ പഞ്ചാബ് കിങ്സിന് ആവേശ ജയം. 112 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിറങ്ങിയ കൊൽക്കത്ത 15.1 ഓവറിൽ വെറും 95 റൺസിന് ഓൾഔട്ടായി. നാലു വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലും മൂന്നു വിക്കറ്റ് വീഴ്ത്തിയ മാർക്കോ യാൻസനുമാണ് പഞ്ചാബിന് ജയമൊരുക്കിയത്. 28 പന്തിൽ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 37 റൺസെടുത്ത ആംഗ്രിഷ് രഘുവംശിയാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. കൊൽക്കത്തക്ക് ഏഴു റൺസിനിടെ ഓപ്പണർമാരായ സുനിൽ നരെയനെയും (5), ക്വിന്റൺ ഡിക്കോക്കിനെയും (2)…

Read More