മഴ മുന്നറിയിപ്പ്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ വേനൽ മഴ തുടരുന്ന സാഹചര്യത്തിൽ വരുന്ന ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മെയ് 5, 7, 8, 9 തീയതികളിലേക്കുള്ള പ്രവചനങ്ങളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 7ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മെയ് 8 ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നമെയ് 9 ന് ഇടുക്കി, പാലക്കാട്, മലപ്പുറം,…

Read More

വഖഫ് നിയമ ഭേദഗതി; ഹർജികൾ പുതിയ ബെഞ്ചിലേക്ക്

വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികൾ പുതിയ ബെഞ്ചിലേക്ക്. ജസ്റ്റിസ് ഗവായിയുടെ ബെഞ്ച് വാദം കേൾക്കും. നിലവിലെ ചീഫ് ജസ്റ്റിസ് 13ന് വിരമിക്കുന്ന സാഹചര്യത്തിലാണ് കേസ് മാറ്റിയത്. കേസ് പരിഗണിക്കുന്നത് ഈ മാസം 15ലേക്ക് മാറ്റി. വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള ഹർജികൾ കഴിഞ്ഞ മാസം പരിഗണിച്ച സുപ്രിംകോടതി വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിശദമായ മറുപടി നൽകാൻ കേന്ദ്രത്തിന് ഒരാഴ്ച സമയവും കോടതി നൽകി.കേന്ദ്രം കഴിഞ്ഞദിവസം സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെയാണ് ഇപ്പോൾ മുസ്‌ലിം സംഘടനകൾ രംഗത്ത്…

Read More

ഇന്നലെ ചെറായി പാലത്തിന് മുകളിൽ നിന്ന് ചാടിയ 18 കാരിയുടെ മൃതദേഹം കണ്ടെത്തി

എറണാകുളം വടക്കൻ പറവൂർ ചെറായി പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെയാണ് 18 കാരി പാലത്തിൽ നിന്നും ചാടിയത്. തുടർന്ന് ഇന്നലെ പോലീസും ഫയർഫോഴ്സും സ്കൂബ ടീമും തെരച്ചിൽ നടത്തിയെങ്കിലും, കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ചാടിയ സ്ഥലത്തിൽ നിന്നും 300 മീറ്റർ അകലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്നലെ രാവിലെയാണ് പെൺകുട്ടി പുഴയിലേക്ക് ചാടിയത്. നാട്ടുകാരിൽ ചിലർ പെൺകുട്ടിയെ കണ്ടെങ്കിലും രക്ഷിക്കാനായില്ല. രാവിലെ മുതൽ ഫയർ ഫോഴ്സും പൊലീസുമൊക്കെ നാട്ടുകാരുടെ സഹായത്തോടെ തെരച്ചിൽ നടത്തിയെങ്കിലും…

Read More

വാക്‌സിന്‍ എടുത്തിട്ടും ഏഴുവയസുകാരി മരിച്ച സംഭവം അതീവ ഗൗരവതരമെന്ന് വിഡി സതീശൻ

പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച് എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഏഴുവയസുകാരി കൊല്ലം കുന്നിക്കോട് സ്വദേശിനി നിയാ ഫൈസല്‍ മരിച്ച സംഭവം ആരോഗ്യ വകുപ്പിന്റെ അനാസ്ഥ വ്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മൂന്നു ഡോസ് വാക്‌സിന്‍ എടുത്ത കുട്ടിക്കാണ് പേവിഷബാധയുണ്ടായതെന്നത് അതീവ ഗൗരവതരമാണ്. വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച സംസ്ഥാനത്തെ ആദ്യ സംഭവമല്ല ഇന്നുണ്ടായത്. സര്‍ക്കാറിന്റെ കെടുകാര്യസ്ഥതക്കും അഴിമതിക്കും നമ്മുടെ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ ബലിയാടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഒരുമാസത്തിനിടെ…

Read More

വരാനിരിക്കുന്നത് അങ്കൺവാടി ക്ലാസ് ലീഡറുടെ തെരഞ്ഞെടുപ്പല്ല; തുറന്നടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ, സുധാകരന് പിന്തുണ

പത്തനംതിട്ട: കോൺഗ്രസിലെ പുനസംഘടനയുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെ തുറന്നടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഞങ്ങള് മിണ്ടാതെയിരിക്കുന്നത് അത് താങ്ങാനുള്ള കെൽപ്പ് പാർട്ടിക്കില്ലാത്തത് കൊണ്ടാണെന്നും യുവാക്കൾ കാണിക്കുന്ന പക്വതയും പാകതയും മുതിർന്ന നേതാക്കൾ കാണിക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ടയിൽ പറഞ്ഞു. സാധാരണ പ്രവർത്തകൻറെ ആത്മവിശ്വാസം തകർക്കരുത്. നേതൃത്വം ഇടപെട്ട് അനിശ്ചിതത്വം മാറ്റണം. നേതൃത്വം തുടരുകയാണോ തുടരില്ലേയോ എന്നതിൽ വ്യക്തത വരുത്തണം. വരാൻ പോകുന്നത് അങ്കൺവാടി തെരഞ്ഞടുപ്പ് അല്ല. അങ്കൺവാടി ക്ലാസ് ലീഡറുടെ തെരഞ്ഞെടുപ്പല്ലെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പാണെന്നും ഓർക്കണം. യുവ നേതാക്കൾ…

Read More

വന്നതിന് നന്ദി, ഒപ്പം അവസാനം പറഞ്ഞ വാചകത്തിനും; പ്രധാനമന്ത്രിയുമായുള്ള സംഭാഷണം വെളിപ്പെടുത്തി മുഖ്യമന്ത്രി

വികസന പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് സംസ്ഥാനത്തെ കയ്യൊഴിയുന്ന നിലപാടെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ പൊതുവായ പുരോഗതിയിൽ നല്ല മാറ്റങ്ങൾ സൃഷ്ടിക്കുമ്പോഴും സഹായിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ ഇതിന് മുതിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പാലക്കാട് ജില്ലാ അവലോകന യോഗത്തിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ സംഭാഷണം ഉദ്ധരിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വികസന കാര്യങ്ങളിൽ കേന്ദ്ര…

Read More

മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി

മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി. അടിമാലി സ്വദേശി കരിങ്കുളം കൈപ്പൻപ്ലാക്കൽ വീട്ടിൽ 19 വയസുള്ള അമൽ കെ. ജോമോന്റെ മൃതദേഹമാണ് ഭരണങ്ങാനം വിലങ്ങുപാറ പാലത്തിന് സമീപത്തുനിന്ന് തന്നെ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് നാല് പേരടങ്ങുന്ന വിദ്യാർഥി സംഘം കുളിക്കാനായി മീനച്ചിലാറ്റിലെ ഭരണങ്ങാനത്തെ ഈ കടവിൽ ഇറങ്ങിയത്. അടിയൊഴുക്ക് ശക്തമായ തുടർന്ന് വിദ്യാർഥികൾ ഒഴുക്കിൽപെടുകയായിരുന്നു. ഇവരിൽ രണ്ടുപേർ നീന്തി രക്ഷപ്പെട്ടുവെങ്കിലും മുണ്ടക്കയം സ്വദേശി തെക്കേമല പന്ത പ്ലാക്കൽ വീട്ടിൽ ആൽബിൻ ജോസഫ് (21), അമൽ…

Read More

‘വന്നതിന് നന്ദി, അവസാനം പറഞ്ഞ വാചകത്തിനും നന്ദിയെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു’; മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം ചടങ്ങിന് ശേഷം യാത്രയാക്കുമ്പോൾ പ്രധാനമന്ത്രി മോദിയോട് പറഞ്ഞത് വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് മുന്നോട്ട് പോകാമെന്ന് മോദി പറഞ്ഞിരുന്നു. വന്നതിന് നന്ദി, അവസാനം പറഞ്ഞ വാചകത്തിനും നന്ദി എന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു. പ്രധാനമന്ത്രി മറുപടി ചിരിയിലൊതുക്കി. എന്തുകൊണ്ട് ചിരിയിലൊതുക്കിയെന്ന് എല്ലാവർക്കുമറിയാം. സഹായിക്കേണ്ടവർ നമ്മെ ദ്രോഹിക്കുന്ന സാഹചര്യമാണുളളതെന്നും പിണറായി വിജയൻ പറഞ്ഞു. എന്നിട്ടും നടക്കില്ല എന്ന് കരുതിയ പലതും കൺമുന്നിൽ യാഥാർത്ഥ്യമായി. ഒന്നും നടക്കില്ല എന്നതിനാണ് മാറ്റം സംഭവിച്ചത്. സംയുക്ത പദ്ധതികളിൽ…

Read More

വ്യാജ നീറ്റ് ഹാള്‍ടിക്കറ്റ് ഉണ്ടാക്കി; അക്ഷയ സെന്റര്‍ ജീവനക്കാരി കസ്റ്റഡിയില്‍

പത്തനംതിട്ടയില്‍ വ്യാജ ഹാള്‍ടിക്കറ്റുമായി വിദ്യാര്‍ഥി നീറ്റ് പരീക്ഷയ്ക്ക് എത്തിയ സംഭവത്തില്‍ അക്ഷയ സെന്റര്‍ ജീവനക്കാരി പോലീസ് കസ്റ്റഡിയിലായി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ അക്ഷയ സെന്റര്‍ ജീവനക്കാരി ഗ്രീഷ്മയാണ് പിടിയിലായിരിക്കുന്നത്. വ്യാജ ഹാള്‍ടിക്കറ്റ് ഉണ്ടാക്കിയത് അക്ഷയ സെന്ററില്‍ വച്ചാണെന്ന വിലയിരുത്തലിലാണ് നിലവിലെ നടപടി. വ്യാജ ഹാള്‍ടിക്കറ്റ് ഉണ്ടാക്കിയത് താനാണെന്ന് ഇവര്‍ സമ്മതിച്ചതായാണ് പുറത്തു വരുന്ന വിവരം. പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ വിദ്യാര്‍ത്ഥി ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ മറന്നു പോയെന്നും ഇതോടെ വ്യജ ഹാള്‍ടിക്കറ്റ് ഉണ്ടാക്കുകയുമായിരുന്നു എന്നാണ് ഇവരുടെ മൊഴിയെന്നാണ് റിപ്പോര്‍ട്ടുകള്‍…

Read More

തെരുവുനായ ആക്രമണം; മാർഗം വന്ധ്യംകരണം മാത്രമെന്ന് എം.ബി രാജേഷ്

തെരുവുനായ ആക്രമണത്തിൽ സംസ്ഥാനത്ത് ഒരാഴ്ച്ചക്കിടെ 3 കുട്ടികൾ മരിച്ച സാഹചര്യത്തിൽ പ്രതികരണവുമായി തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ് രം​ഗത്ത്. കേന്ദ്ര നിയമങ്ങളിൽ മാറ്റം വരണമെന്നും തെരുവ് നായ്ക്കളെ പിടിച്ച് വന്ധ്യംകരിക്കുന്നതിനുള്ള വ്യവസ്ഥകൾ കേന്ദ്രം ലഘൂകരിക്കണമെന്നും മന്ത്രി പറഞ്ഞു. മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരം ഒറ്റയടിക്ക് പൂട്ടേണ്ടി വന്നതാണ്. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ പരിമിതിയുണ്ട്. വന്ധ്യംകരണം മാത്രമാണ് തെരുവു നായ ആക്രമണത്തിന് ഏക പരിഹാരമെന്നും എം.ബി.രാജേഷ് വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ എബിസി…

Read More