നന്തൻകോട് കൂട്ടക്കൊല കേസിൽ ഇന്ന് വിധി; അരുംകൊല ചെയ്തത് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും

നന്തൻകോട് കൂട്ടക്കൊല കേസിൻറെ വിധി ഇന്ന് പറയും. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണോയെന്ന് പറയുക. കുടുംബത്തോടുളള അടങ്ങാത്ത പക കാരണം അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും പ്രതിയായ കേദൽ ജിൻസൻ രാജ വെട്ടികൊന്ന് ചുട്ടെരിച്ചുവെന്നാണ് കേസ്. അച്ഛൻ പ്രോഫ.രാജാ തങ്കം, അമ്മ ഡോ.ജീൻപത്മം, സഹോദരി കരോളിൻ, ബന്ധുവായ ലളിത എന്നിവരെയാണ് കേദൽ കൊന്നത്. 2017 ഏപ്രിൽ അഞ്ചിനാണ് മൂന്നു പേരെ കൊലപ്പെടുത്തിയത്. ലളിതയെ അടുത്ത ദിവസം കൊന്നു. ഏപ്രിൽ എട്ടിന് രാത്രി മൃതദേഹങ്ങൾക്ക്…

Read More

വീണ്ടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, വരും മണിക്കൂറിൽ തലസ്ഥാനമടക്കം 4 ജില്ലകളിൽ അതിശക്ത മഴക്ക് സാധ്യത

സംസ്ഥാനത്തെ 4 ജില്ലകളിൽ വരും മണിക്കൂറുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ അതിശക്ത മഴക്കുള്ള സാധ്യതയാണ് ഉള്ളത്. ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്നും നാളെയും (07/05/2025 & 08/05/2025) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ…

Read More

ഒഇടി, ഐഇഎൽടിഎസ് കോഴ്സുകൾ – നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് അപേക്ഷ ക്ഷണിക്കുന്നു

കേരള സർക്കാരിന്റെ സ്ഥാപനം ആയ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് (NIFL) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളിലായി ഒഇടി (OET)യും ഐഇഎൽടിഎസ് (IELTS)യും കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. കോഴ്സുകൾക്ക് ഓൺലൈൻ, ഓഫ്‌ലൈൻ പ്രവേശനം ലഭ്യമാണ്. അപേക്ഷ മാർഗംതാൽപര്യമുള്ളവർക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് 2025 മെയ് 16 ന് മുമ്പായി അപേക്ഷിക്കാവുന്നതാണ്. ഫീസ് വിശദീകരണം:

Read More

ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളി യുവാവ് മരിച്ച നിലയിൽ

ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴ വർമംകോട് കറുവാൻതൊടി അബ്ദുൽ സമദിന്റെ മകൻ മുഹമ്മദ് ഷാനിബ് (27) ആണ് മരിച്ചത്. മൃതദേഹത്തിനു 10 ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് വിവരം. കഴിഞ്ഞ മാസം 13നാണ് മുഹമ്മദ് ഷാനിബ് വീട്ടിൽ നിന്ന് പോയത്. വനത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയ വിവരം ഗുൽമാർഗ് പൊലീസ് കുടുംബത്തെ അറിയിച്ചു. മൃഗങ്ങള്‍ ആക്രമിച്ചതിന്‍റെ പരിക്കുകള്‍ ശരീരഭാഗങ്ങളിലുണ്ടെന്ന് ഗുൽമാർഗ് പൊലീസ് പറഞ്ഞതായി നാട്ടുകൽ പൊലീസിന് വിവരം ലഭിച്ചു.

Read More

പയ്യന്നൂരിലെ വിവാഹ വീട്ടിൽ നിന്ന് മോഷണം പോയ സ്വർണ്ണം കണ്ടെത്തി

കണ്ണൂർ പയ്യന്നൂരിലെ വിവാഹ വീട്ടിൽ നിന്ന് കാണാതായ സ്വർണ്ണം കണ്ടെത്തി. കവർച്ച നടന്ന വീട്ടുവരാന്തയിൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ആഭരണങ്ങൾ. വീട്ടുകാരുടെ മൊഴിയെടുക്കാനെത്തിയ പോലീസ് ആണ് സ്വർണ്ണം കണ്ടത്. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തും. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കരിവെള്ളൂരിൽ വിവാഹദിവസം വീട്ടിൽ നിന്നും 30 പവൻ കവർന്നത്. കൊല്ലം സ്വദേശി ആർച്ച എസ് സുധിയുടെ സ്വർണമാണ് മോഷണം പോയത്.മെയ് ഒന്നിനാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ഭർതൃ വീട്ടിലെത്തിയപ്പോഴാണ്…

Read More

രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ ഒരുമിച്ചു നിൽക്കാമെന്ന് മുഖമന്ത്രി പിണറായി വിജയൻ

ഓപ്പറേഷൻ സിന്ദൂറിന് കേരളത്തിന്റെ പിന്തുണ. സർക്കാരും പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണ നൽകുന്നുവെന്ന് മുഖമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ചു നിൽക്കാമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനെതിരായി യൂണിയൻ സർക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ പിന്തുണ നൽകുന്നു. അത്തരം നടപടികളോടൊപ്പം തന്നെ പഹൽഗാമിൽ നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും പാകിസ്താനിൽ ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ല എന്നുറപ്പു, വരുത്താനും ഉള്ള…

Read More

കീം 2025: അപാകങ്ങൾ പരിഹരിക്കാൻ അവസരം

കേരള എൻജിനിയറിങ്/ആർക്കിടെക്ചർ/ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് (എൻആർഐ അപേക്ഷകരൊഴികെ) അപേക്ഷാ പ്രൊഫൈൽ പരിശോധിച്ച് അപാകങ്ങൾ ഉണ്ടെങ്കിൽ അവ പരിഹരിക്കുന്നതിനുള്ള അവസരം ഏപ്രിൽ 12-ന് വൈകിട്ട് 3 മണിവരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Read More

യുദ്ധസാഹചര്യങ്ങളില്‍ ഉറപ്പായും കരുതേണ്ട ഉപകരണങ്ങള്‍

പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന ഒരു സാഹചര്യമാണ് നിലനിൽക്കുന്നത്. രാജ്യം കടന്നനുപോകുന്ന നിലവിലെ സാഹചര്യത്തിൽ ജനങ്ങള്‍ ആശയ വിനിമയത്തിനും സുരക്ഷയ്ക്കും ഉപയോഗിക്കാവുന്ന അത്യവശ്യം കൈയ്യില്‍ കരുതേണ്ട അഞ്ച് ഉപകരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. യുദ്ധ സമയത്ത് മൊബൈല്‍ നെറ്റ്‌വര്‍ക്കുകളോ ഇന്റര്‍നെറ്റോ ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോയോ ക്രാങ്ക് റേഡിയോയോ വിവരങ്ങളും വാര്‍ത്തകളും അറിയുന്നതിനായി ഉപയോഗിക്കാവുന്നതാണ്. സോളാര്‍ ചാര്‍ജിങ്ങ് ചെയ്യാവുന്നതോ, ഫ്ളാഷ് ലൈറ്റ് പ്രവര്‍ത്തിക്കുന്നതോ, യുഎസ്ബി സപ്പോര്‍ട്ട് ചെയ്യുന്നയോ ആണെങ്കില്‍ നല്ലത്. ആക്രമണങ്ങളോ പ്രകൃതി ദുരന്തങ്ങളോ…

Read More

സംസ്ഥാനത്ത് 126 ഇടങ്ങളില്‍ സംഘടിപ്പിച്ച മോക് ഡ്രിൽ അവസാനിച്ചു

പാക്കിസ്ഥാൻ അതിർത്തിയിലെ സംഘർഷത്തിന്റെ നാളുകളിൽ ഏതു സാഹചര്യത്തെയും നേരിടാൻ പൊതുജനങ്ങളെ സജ്ജരാക്കുന്നതിനായി നടത്തിയ മോക് ഡ്രിൽ അവസാനിച്ചു. അഗ്നിശമനാ സേനയ്ക്കായിരുന്നു മോക് ഡ്രില്ലിന്റെ ചുമതല. കേരളത്തിൽ 126 ഇടങ്ങളിലാണ് മോക് ഡ്രിൽ നടന്നത്. എയർ വാണിങ് ലഭിച്ചതോടെ ജില്ലാ ആസ്ഥാനങ്ങളിൽ സൈറൺ മുഴങ്ങി. ഷോപ്പിങ് മാളുകൾ, സിനിമ തിയറ്ററുകൾ എന്നിവയുൾപ്പെടെ തിരക്കേറിയ സ്ഥലങ്ങളിലാണ് ഡ്രിൽ സംഘടിപ്പിച്ചത്. അടിയന്തിര സാഹചര്യത്തിൽ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാനുള്ള ഡ്രില്ലും ഇതിന്റെ ഭാഗമായി നടന്നു. മോക് ഡ്രില്ലിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ…

Read More

സംസ്ഥാനത്ത് 126 ഇടങ്ങളിൽ സൈറൺ സജ്ജം; മോക് ഡ്രിൽ ഉടന്‍

ഇന്ത്യ പാകിസ്ഥാൻ സംഘർഷ സാധ്യത ഉയരവെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദ്ദേശപ്രകാരമുള്ള സിവിൽ ഡിഫൻസ് മോക്ക് ഡ്രിലിനായി കേരളം സ‍ജ്ജം. 14 ജില്ലകളിലും എല്ലാ സ്ഥലങ്ങളിലും ഇന്ന് വൈകുന്നേരം നാല് മണിക്കാണ് മോക്ക് ഡ്രില്‍. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫീസിൽ സൈറൺ സജ്ജമാക്കി. സംസ്ഥാനത്ത് 126 ഇടങ്ങളിൽ സൈറൺ സജ്ജമാണ്. അതിൽ 104 ഇടത്ത് സൈറൺ മുഴങ്ങും. വൈകിട്ട് 4 മണി മുതൽ 30 സെക്കൻഡ് അലർട്ട് സയറൺ 3 വട്ടം നീട്ടി ശബ്ദിക്കും. 4.02നും…

Read More