കോന്നി ആനക്കൊട്ടിലിൽ നാലുവയസുകാരൻ മരിച്ച സംഭവം: സസ്‌പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കും

കോന്നി ആനക്കൊട്ടിലിൽ കോൺക്രീറ്റ് തൂണ് വീണ് നാല് വയസുകാരൻ മരിച്ചതിനെ തുടർന്ന് സസ്പെൻഷൻ നടപടി നേരിട്ട വനം വകുപ്പ് ജീവനക്കാരെ തിരിച്ചെടുക്കാൻ ഉത്തരവ്. അഞ്ച് ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാനാണ് പ്രിൻസിപ്പൽ ചീഫ് ഫോറെസ്റ്റ് കൺസർവേറ്റർ ഉത്തരവ് ഇറക്കിയത്. കഴിഞ്ഞ മാസം 18 നാണ് കോന്നി ആനക്കൊട്ടിലിൽ നാലുവയസുകാരൻ അപകടത്തിൽ മരിച്ചത്. സംഭവത്തില്‍ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക റിപ്പോർട്ടിലുണ്ടായിരുന്നു. പ്രദേശത്ത് ബലക്ഷയം സംബന്ധിച്ച പരിശോധന നടത്തിയില്ലെന്നും സുരക്ഷാ പരിശോധന നടത്തുന്നതിലും വീഴ്ച പറ്റിയെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. അന്തിമ റിപ്പോർട്ട്…

Read More

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

തിരുവനന്തപുരം പള്ളിപ്പുറത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പള്ളിപ്പുറം ബിസ്മി മൻസിലിൽ ആഷിക് ആണ് മരിച്ചത്. 21 വയസായിരുന്നു. ദേശീയപാതാ നിർമ്മാണം നടക്കുന്ന ഇവിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഗതിമാറി വൺവേ തെറ്റിച്ച് വന്ന ബസാണ് അപകടമുണ്ടാക്കിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പുലര്‍ച്ചെ ഒരുമണിയോടെ പള്ളിപ്പുറം മുഴുത്തിരിയാവട്ടത്തായിരുന്നു അപകടം നടന്നത്. തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആഷികിനെ മെഡി.കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ മംഗലപുരം പൊലീസ് കേസെടുത്ത്…

Read More

കെ സുധാകരനെ പിന്തുണച്ച് എസ്എൻഡിപി, സുധാകരനെ മാറ്റുന്നവരെ കൊണ്ടുപോകേണ്ടത് ഊളമ്പാറയ്‌ക്കെന്ന് വെള്ളാപ്പള്ളി

കെ സുധാകരനെ കെപിസിസി പ്രസിഡൻറ് സ്ഥാനത്ത് നിന്ന് നീക്കിയേക്കുെമന്ന വാർത്തകളോട് പ്രതികരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. .മാറ്റം ഉണ്ടായാൽ കോൺഗ്രസിൻറെ നാശം ആയിരിക്കും ഫലം..വിനാശകാലേ വിപരീത ബുദ്ധി.തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്നു.എന്തിനാണ് സുധാകരനെ മാറ്റുന്നത്കോമൺസെൻസ് ഉള്ള ആരേലും ഇപ്പോൾ കെപിസിസി പ്രസിഡൻറിനെ മാറ്റുമോയെന്നും അദ്ദേഹം ചോദിച്ചു. ആരാണ് ആൻറോ ആൻറണി,ആൻറണിയുടെ മകൻ ആണ് ആൻറോയുടെ ഐശ്യര്യം.ആൻറോ ജയിച്ചത് ആൻറണിയുടെ മകൻ മത്സരിച്ചത് കൊണ്ട് മാത്രമാണ്.ഇല്ലേൽ എട്ടു നിലയിൽ പൊട്ടിയേനെ.സുധാകരനെ വെട്ടി നിരത്താൻ തെക്കൻ…

Read More

എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. 4,27,021 വിദ്യാർഥികളാണ് ആകെ ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. വൈകിട്ട് 3ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. എസ്‌എസ്‌എൽസി ഫലത്തോടൊപ്പം റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങളും നാളെ പ്രഖ്യാപിക്കും. sslcexam.kerala.gov.in, results.kite.kerala.gov.in/ തുടങ്ങിയ വെബ്സൈറ്റിൽ പരീക്ഷാഫലം അറിയാൻ കഴിയും. എസ്എസ്എൽസി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റുകളുടെ വിവരങ്ങൾ ഈ വർഷം വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പുറത്ത് വിടുന്നതേയുള്ളൂ. മുൻ വർഷങ്ങളിലേതിന്…

Read More

തിരുത്തി ജീവിച്ചാൽ നല്ലവനാണ്; വേടന് പിന്തുണയുമായി ഗണേഷ് കുമാർ

റാപ്പർ വേടന് പിന്തുണയുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. വേടന് ഒരു തെറ്റു പറ്റിപ്പോയതാണെന്നും വേടനെ കാണുമ്പോൾ ഇനി കഞ്ചാവടിയൻ എന്ന് കളിയാക്കരുതെന്നും മന്ത്രി. വേടനോട് അത്യധികമായ സ്‌നേഹമുണ്ട്. ഒരു തെറ്റു പറ്റി, പൊറുക്കണം എന്ന് വേടൻ തന്നെ തുറന്നു പറഞ്ഞു. അയാൾ തിരുത്തി ജീവിച്ചാൽ അയാൾ നല്ലവനാണ്. ഞാൻ മനസിലാക്കിയതിൽ നാട്ടുകാരോടും പൊലീസിനോടുമെല്ലാം നല്ല പെരുമാറ്റയുള്ളയാളാണ് വേടൻ. തനിക്ക് വേടനെ നേരിട്ട് പരിചയമില്ലെന്നും കെ ബി ഗണേഷ് കുമാർ. പത്തനാപുരം പാതിരിക്കൽ…

Read More

നന്തൻകോട് കൂട്ടക്കൊലപാതകം: വിധി പറയുന്നത് വീണ്ടും മാറ്റി

നന്തൻകോട് കൂട്ടക്കൊലപാതകക്കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി. ഈ മാസം 12 ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധി പറയും. ഇത് രണ്ടാം തവണയാണ് കേസിൽ വിധി പറയുന്നത് മാറ്റിവെക്കുന്നത്. കേഡൽ ജെൻസൻ രാജയാണ് കേസിലെ ഏകപ്രതി മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയെന്നാണ് കേസ്. തിരുവനന്തപുരം ആറാം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത് മാറ്റിയത്. . ജഡ്ജി കെ.വി വിഷ്ണുവാണ് കേസ് പരിഗണിച്ചത്. 2017 ഏപ്രിൽ 5,6 തീയതികളിൽ നന്തൻകോട് ബെയില്‌സ് കോമ്പൗണ്ട്…

Read More

കെപിസിസി പ്രസിഡന്‍റായി കെ. സുധാകരൻ തുടരണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകളും ഫ്ളക്സ് ബോർഡും

കെ.പി.സി.സി പ്രസിഡന്‍റായി കെ. സുധാകരൻ തുടരണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിലും കാസർകോടും പോസ്റ്ററുകളും ഫ്ളക്സ് ബോർഡും പതിച്ചു. പയ്യന്നൂരിൽ ‘കോൺഗ്രസ് പോരാളികളു’ടെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ ജനനായകൻ കെ.എസ് തുടരണം എന്നാണ് എഴുതിയിരിക്കുന്നത്. കാസർകോട് ഡി.സി.സി ഓഫിസിനു മുന്നിലെ ഫ്ളക്സ് ബോർഡിൽ കെ.പി.സി.സി പ്രസിഡന്‍റായി കെ. സുധകരൻ തുടരട്ടെ എന്നാണ് ആവശ്യം. കെ.പി.സി.സി അധ്യക്ഷനെ മാറ്റാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. യുദ്ധം ജയിച്ചു മുന്നേറുമ്പോൾ സൈന്യാധിപനെ പിൻവലിക്കുന്നത് എതിർപക്ഷത്തിന് കാര്യങ്ങൾ എളുപ്പമാക്കുന്നതിനു തുല്യമാണെന്നും കാസർകോട്ടെ…

Read More

‘സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നത് പോലെ തോന്നി’; ഉദ്യോഗസ്ഥനെതിരായ നടപടിയിൽ വേടൻ

കൊച്ചി: പുലിപ്പല്ല് കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ നടപടിയിൽ പ്രതികരിച്ച് റാപ്പർ വേടൻ. സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നത് പോലെ തോന്നിയെന്നും ഒരാളെ ശിക്ഷിക്കുന്നത് ശരിയല്ലെന്നും വേടൻ പ്രതികരിച്ചു. റേഞ്ച് ഓഫീസർ അധീഷ് സാറിനെ സ്ഥലം മാറ്റിയ കാര്യമാണ് അറിയുന്നത്. അത് ശരിയല്ലെന്നാണ് എൻറെ അഭിപ്രായം. ഇപ്പോൾ മാത്രമല്ല, വേട്ടയാടൽ നിരന്തരമായി താൻ നേരിട്ടിരുന്ന കാര്യമാണെന്നും അത് ജീവിതകാലം മുഴുവൻ ഉണ്ടാകുമെന്നും വേടൻ പറഞ്ഞു. തനിക്കെതിരായ വേട്ടയാടൽ പുതിയ കാര്യമൊന്നും അല്ലെന്നും വേടൻ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട്…

Read More

നന്തൻകോട് കൂട്ടക്കൊല കേസിൽ ഇന്ന് വിധി; അരുംകൊല ചെയ്തത് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും

നന്തൻകോട് കൂട്ടക്കൊല കേസിൻറെ വിധി ഇന്ന് പറയും. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണോയെന്ന് പറയുക. കുടുംബത്തോടുളള അടങ്ങാത്ത പക കാരണം അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും പ്രതിയായ കേദൽ ജിൻസൻ രാജ വെട്ടികൊന്ന് ചുട്ടെരിച്ചുവെന്നാണ് കേസ്. അച്ഛൻ പ്രോഫ.രാജാ തങ്കം, അമ്മ ഡോ.ജീൻപത്മം, സഹോദരി കരോളിൻ, ബന്ധുവായ ലളിത എന്നിവരെയാണ് കേദൽ കൊന്നത്. 2017 ഏപ്രിൽ അഞ്ചിനാണ് മൂന്നു പേരെ കൊലപ്പെടുത്തിയത്. ലളിതയെ അടുത്ത ദിവസം കൊന്നു. ഏപ്രിൽ എട്ടിന് രാത്രി മൃതദേഹങ്ങൾക്ക്…

Read More

വീണ്ടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, വരും മണിക്കൂറിൽ തലസ്ഥാനമടക്കം 4 ജില്ലകളിൽ അതിശക്ത മഴക്ക് സാധ്യത

സംസ്ഥാനത്തെ 4 ജില്ലകളിൽ വരും മണിക്കൂറുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ അതിശക്ത മഴക്കുള്ള സാധ്യതയാണ് ഉള്ളത്. ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്നും നാളെയും (07/05/2025 & 08/05/2025) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ…

Read More