അതിശക്തമായ മഴക്ക് സാധ്യത; 4 ജില്ലകളിൽ മൂന്ന് മണിക്കൂറിലേക്ക് ഓറഞ്ച് അലർട്ട്, ഇടിമിന്നലും ശക്തമായ കാറ്റും

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും. അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ജാഗ്രതാ നിർദേശം 2025 മെയ് 6 (ഇന്ന്) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും;…

Read More

തൃശൂർ ചങ്കിലാണ്, ചങ്കിലാണ് പൂരമെന്ന് സുരേഷ് ഗോപി എം.പി

തൃശൂർ ചങ്കിലാണ്, ചങ്കിലാണ് പൂരമെന്നും, തൃശൂർ പൂരം ഇത്തവണത്തെ ചിതറിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. തൃശൂരിന്റെ എംപിയായ ശേഷം അനുഭവിക്കുന്ന ആദ്യ പൂരമാണിതെന്ന് അദ്ദേഹം പറഞ്ഞു.‘വടക്കുംനാഥനും പാറമേക്കാവും, തിരുവമ്പാടിയും ദേവസ്ഥാനങ്ങളും പൂരപ്പറമ്പുകളും ആണ് ഈ പൂരത്തിന്റെ യഥാർത്ഥ ഹീറോസ്,’ എന്നും സുരേഷ് ഗോപി പറഞ്ഞു. സ്ഥാനവും മന്ത്രിസ്ഥാനവും ആടയാഭരണം മാത്രമാണ്; ഇത്തവണ ഉത്തരവാദിത്തം കൂടിയെന്നും അദ്ദേഹം പറഞ്ഞു.തൃശൂർ പൂരത്തിൻറെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്റലിജൻസിന്റെ നിർദേശങ്ങൾ പൊലീസ് കൃത്യമായി നടപ്പിലാക്കുന്നതായും, ചടങ്ങുകൾ എല്ലാം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; സന്തോഷ് വർക്കിക്ക് ജാമ്യം

സ്ത്രീത്വത്തെ അപമാനിച്ച കേസിൽ വ്ളോഗർ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിക്ക് ജാമ്യം നൽകി ഹൈക്കോടതി. ചലച്ചിത്ര അഭിനേത്രിമാരെ അപമാനിക്കുന്ന പ്രസ്താവനയിൽ എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. ജസ്റ്റിസ് എംബി സ്നേഹലത അധ്യക്ഷയായ ഹൈക്കോടതിയുടെ അവധിക്കാല സിംഗിൾ ബെഞ്ചാണ് സന്തോഷ് വർക്കിക്ക് ജാമ്യം നൽകിയത്. സന്തോഷ് വർക്കിക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്നും എന്നാൽ പ്രതിയെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യൽ അനിവാര്യമല്ലെന്നും നിരീക്ഷിച്ചാണ് നടപടി. സമാന കുറ്റകൃത്യം ആവർത്തിക്കരുതെന്ന് സന്തോഷ് വർക്കിക്ക് ഹൈക്കോടതി മുന്നറിയിപ്പ് നൽകി….

Read More

ജാഗ്രതാ നിർദേശം;കേരളത്തിലെ ഡാമുകൾക്ക് കൂടുതൽ സുരക്ഷ

ഇന്ത്യ-പാകിസ്താൻ സംഘർഷ സാധ്യതയുമായി ബന്ധപ്പെട്ട്, കേരളത്തിലെ എല്ലാ അണക്കെട്ടുകൾക്കും സുരക്ഷ ശക്തമാക്കാൻ കേന്ദ്ര സർക്കർ നിർദ്ദേശം. തുടർന്ന് വൈദ്യുത ഉൽപ്പാദനവും ജലസേചനത്തിനായുള്ള ഡാമുകളും ഉൾപ്പെടെ കൂടുതൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തി. വൈദ്യുത ഉൽപ്പാദന കേന്ദ്രങ്ങൾക്കും അധിക സുരക്ഷ ഒരുക്കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ അടുത്ത നിർദ്ദേശം ലഭിക്കും വരെ ഈ സുരക്ഷ തുടരും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറിമാരുടെ യോഗം ചേർന്നു. പടിഞ്ഞാറൻ അതിർത്തിയിലെയും വടക്കേ ഇന്ത്യയിലെയും സംസ്ഥാനങ്ങൾ ഉടൻ തയ്യാറെടുപ്പ് നടത്താൻ കേന്ദ്രം നിർദേശം നൽകിയിരുന്നു….

Read More

പ്ലസ് ടു പരീക്ഷാഫലം മെയ് 21ന്; പ്ലസ് വണ്ണിന് ഏഴു ജില്ലകളിൽ 30 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് മന്ത്രി ശിവൻകുട്ടി

സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷാഫലം മെയ് 21 ന് പ്രഖ്യാപിക്കും. പരീക്ഷ മൂല്യനിർണ്ണയം പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ടാബുലേഷൻ പ്രവൃത്തികൾ നടന്നു വരികയാണ്. മെയ് 14 ന് ബോർഡ് മീറ്റിങ്ങ് കൂടി മെയ് 21 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഹയർ സെക്കണ്ടറി രണ്ടാം വർഷ പരീക്ഷയ്ക്ക് 444707 വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണയവും നടന്നു വരികയാണ്. 413581 വിദ്യാർത്ഥികളാണ് ഒന്നാം വർഷ…

Read More

എഡിജിപി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് നൽകിയില്ല; വിജിലൻസ് ഉദ്യോഗസ്ഥനെ കോടതി വിമർശിച്ചു

എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാത്തതിനാൽ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ് പി ഷിബു പാപ്പച്ചനെ കോടതി വിമർശിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിമർശിച്ചത്. റിപ്പോർട്ട് സർക്കാരിന് നൽകിയതായി ഡിവൈഎസ് പി കോടതിയെ അറിയിച്ചു. എന്നാൽ, അതേസമയം അതെന്തുകൊണ്ട് കോടതിയിൽ നൽകിയില്ലെന്ന് കോടതി ചോദിച്ചു.കേസിന്റെ തൽസ്ഥിതി റിപ്പോർട്ട് മെയ് 12ന് ഹാജരാക്കാൻ കോടതി നിർദേശിച്ചു. അജിത് കുമാറിനും പി. ശശിക്കുമെതിരായ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ സ്വകാര്യ ഹർജിയിലെ അന്വേഷണമാണ് കോടതി പരിഗണിച്ചത്.

Read More

ഗവർണർ ബില്ലുകൾ പിടിച്ചു വച്ചതിനെതിരായ ഹർജി പിൻവലിക്കാൻ അനുമതി തേടി കേരളം, എതിർത്ത് കേന്ദ്രം

ഗവർണർ ബില്ലുകൾ പിടിച്ചു വച്ചതിനെതിരേ നൽകിയ ഹർജി പിൻവലിക്കാൻ അനുമതി തേച്ച് കേരള സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഹർജിയുടെ ആവശ്യകത ഇനി ഇല്ലെന്നും, ബില്ലുകൾ രാഷ്ട്രപതിക്ക് കൈമാറിയ സാഹചര്യത്തിൽ കേസ് തുടരേണ്ടതില്ലെന്നുമാണ് സംസ്ഥാനത്തിന്റെ വാദം. താമസമില്ലാതെ ഗവർണർ ബില്ലുകളിൽ തീരുമാനം എടുക്കണം എന്ന സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് ഇതിനോടകം വന്നിട്ടുണ്ട്. തമിഴ്നാട് നൽകിയ ഹർജിയിലായിരുന്നു ഈ വിധി. അതേ അടിസ്ഥാനത്തിലാണ് കേരളം ഹർജി പിൻവലിക്കാൻ നീങ്ങിയത്. മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലാണ് സംസ്ഥാനത്തിനുവേണ്ടി ഹാജരായത്.എന്നാൽ ഹർജി…

Read More

15കാ​ര​നെ കാ​റി​ടിച്ച് കൊന്ന കേ​സി​ല്‍ പ്രി​യ​ര​ഞ്ജ​ന്‍ കുറ്റക്കാരൻ

ക്ഷേ​ത്ര മ​തി​ലി​ല്‍ മൂ​ത്ര​മൊ​ഴി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള പ​ക​യെ തുടർന്ന് കാ​ട്ടാ​ക്ക​ട​യി​ല്‍ പ​ത്താംക്ലാ​സു​കാ​ര​നെ കാ​റി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്രതി കുറ്റക്കാരൻ. ആ​ദി​ശേ​ഖർ എന്ന പതിനഞ്ചുകാരനെ കൊലപ്പെടുത്തിയ കേസിൽ പൂ​വ​ച്ച​ല്‍ സ്വ​ദേ​ശി പ്രി​യ​ര​ഞ്ജ​നെയാണ് തി​രു​വ​ന​ന്ത​പു​രം ആ​റാം അ​ഡി​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് ജ​ഡ്ജി കെ. ​വി​ഷ്ണു​ കുറ്റക്കാരനായി വിധിച്ചത്. പ്രി​യ​ര​ഞ്ജ​ന്‍ ക്ഷേ​ത്ര മ​തി​ലി​ല്‍ മൂ​ത്ര​മൊ​ഴി​ച്ച​ത് ആ​ദി​ശേ​ഖർ കാണുകയും ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ വ്യ​ക്തി​വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ലാ​ണ് പ്ര​തി ക്രൂ​ര​കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. 2023 ഓ​ഗ​സ്റ്റ് 30നാണ് ​വീ​ടി​നു സ​മീ​പ​മു​ള്ള…

Read More

നന്തൻകോട് കൂട്ടക്കൊലക്കേസ്: വിധി പറയുന്നത് മെയ് 8ക്ക് മാറ്റി

കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലക്കേസിലെ വിധി പറയുന്നത് മെയ് 8ക്ക് മാറ്റി . തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി മാറ്റിയത്. പ്രതിയായ കേഡൽ ജെൻസൻ രാജ 2017 ഏപ്രിൽ 9നാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടിൽ അമ്മ ജീൻ പത്മ, അച്ഛൻ രാജ തങ്കം, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെ കൊലപ്പെടുത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. ആത്മാവിനെ സ്വതന്ത്രമാക്കാനുള്ള ആസ്ട്രൽ പ്രൊജക്ഷന് അടിമയാണ് താനെന്നും അതിന്റെ…

Read More

കെപിസിസി അധ്യക്ഷ തർക്കത്തിൽ ഇടപെട്ട് രാഹുൽ; വിയോജിപ്പ് അറിയിച്ച് നേതാക്കൾ

കെപിസിസി പ്രസിഡന്റ് പദവിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ നേരിട്ട് ഇടപെട്ട് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. നേതൃമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ, മുൻ കെപിസിസി പ്രസിഡന്റുമാർ തുടങ്ങിയവരിൽ നിന്നും രാഹുൽഗാന്ധി അഭിപ്രായങ്ങൾ തേടി. കെ സുധാകരനെ മാറ്റി പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കുന്നതു സംബന്ധിച്ച ചർച്ചകൾ പ്രതിസന്ധിയിലായതോടെയാണ് രാഹുലിന്റെ ഇടപെടൽ. ഹൈക്കമാൻഡ് നിർദേശം ലംഘിച്ച് കെ സുധാകരൻ പരസ്യപ്രസ്താവന നടത്തിയതോടെയാണ് നേതൃമാറ്റ ചർച്ചകൾ അനിശ്ചിതത്വത്തിലായത്. ഇതേത്തുടർന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുൻ കെപിസിസി പ്രസിഡന്റുമായ വി എം…

Read More