രാമചന്ദ്രന്റെ മരണം വേദനാജനകം, കേരളീയർക്ക് സഹായം ഉറപ്പാക്കാൻ നോർക്ക റൂട്സിന് നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ നോർക്ക റൂട്സിന് നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം സ്വദേശി കൊല്ലപ്പെട്ടു എന്ന വാർത്ത അത്യന്തം വേദനാജനകമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കും. ആവശ്യമായ എല്ലാ കാര്യങ്ങളും സർക്കാർ നേതൃത്വത്തിൽ നിർവഹിക്കുമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ അറിയിച്ചു. ഹൈക്കോടതി ജസ്റ്റിസുമാരായ ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത്കുമാർ, ജസ്റ്റിസ് ഗിരീഷ് എന്നിവർ ജമ്മു കശ്മീരിൽ യാത്രക്കായി പോയിട്ടുള്ളതാണ്….

Read More

അമ്മൂമ്മ വിറകുവെട്ടുന്നതിനിടയിൽ അബദ്ധത്തിൽ തലയ്ക്ക് വെട്ടേറ്റു; കണ്ണൂരിൽ ഒന്നര വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ: അമ്മൂമ്മ വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ വെട്ടേറ്റ് കണ്ണൂരിൽ ഒന്നര വയസ്സുകാരൻ മരിച്ചു. കണ്ണൂർ ജില്ലയിലെ ആലക്കോട് കോളനിയിലെ ദയാൽ എന്ന ഒന്നര വയസുകാരനാണ് മരിച്ചത്. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. അമ്മൂമ്മ വിജയമ്മ വാക്കത്തി ഉപയോഗിച്ച് വിറകുവെട്ടുന്ന സമയത്ത് കളിക്കുകയായിരുന്നു കുട്ടി. പെട്ടെന്ന് അമ്മൂമ്മയുടെ മുന്നിലൂടെ ഓടിയ കുട്ടിയുടെ തലയ്ക്ക് വെട്ടേറ്റു. വിജയമ്മയ്ക്ക് കണ്ണിന് ചെറിയ മങ്ങലുണ്ടായിരുന്നു എന്നാണ് വിവരം. കുട്ടി ഓടുന്നത് വിജയമ്മ കണ്ടില്ല. ആലക്കോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം…

Read More

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്

ഇന്റലിജൻസ് ബ്യൂറോയിലെ (ഐബി) വനിതാ ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ, കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്. കേസിൽ പ്രതി ചേർക്കപ്പെട്ട സഹപ്രവർത്തകനായ സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യ ഹർജിയിലാണ് കേസിന്റെ വിവരങ്ങൾ അടങ്ങിയ കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചത്.സുകാന്തിനെതിരെയുള്ള ആരോപണങ്ങൾ ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യ ഹർജി ഈ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ഇതിനിടെ, യുവതിയുടെ മാതാവിനെ നേരത്തെ തന്നെ കോടതി കേസിൽ കക്ഷിയാക്കിയിരുന്നു. മാർച്ച് 24ന് പേട്ട റെയിൽവേ മേൽപാലത്തിന് സമീപത്തുള്ള ട്രാക്കിലാണ്…

Read More

മലപ്പുറത്ത് എംബിബിഎസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു

മലപ്പുറം തിരൂർ കൊടക്കലിൽ എം.ബി.ബി.എസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. പൊന്നാനി എ.എം.വി.ഐ സൂർപ്പിൽ മുഹമ്മദ് അഷറഫിൻ്റെ മകൻ മുഹമ്മദ് അഷ്ഫാഖ് മരിച്ചത്. 19 വയസായിരുന്നു. മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് എം.ബിബിഎസ് വിദ്യാർത്ഥിയാണ് മുഹമ്മദ് അഷ്ഫാഖ്.

Read More

ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

എറണാകുളത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. ഇൻഫോപാർക്ക് പാറക്കാമുഗൾ കമലഹാസന്‍റെ മകൻ ആകാശാണ് മരിച്ചത്. 15 വയസായിരുന്നു. തൃപ്പൂണിത്തുറ എആർ ക്യാമ്പിന് സമീപമുള്ള കുളത്തിലാണ് കുട്ടി മുങ്ങി മരിച്ചത്. മൂന്ന് കുട്ടികൾ കുളത്തിൽ ഒരുമിച്ചിറങ്ങി അപകടത്തില്‍പെടുകയായിരുന്നു. ഇരുമ്പനം ലേക് മൗണ്ട് ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആണ് ആകാശ്.

Read More

ഗുരുവായൂർ അമ്പലത്തിലെ റീൽസ് ചിത്രീകരണം; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. ഗുരുവായൂർ ക്ഷേത്രത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച വീഡിയോ ചിത്രീകരിച്ചതിനെതിരെയാണ് പരാതി. കെപിസിസി മീഡിയ പാനലിസ്റ്റ് വി. ആർ അനൂപാണ് പരാതി നൽകിയത്. ഗുരുവായൂർ ടെമ്പിൾ പോലീസിലാണ് പരാതി നൽകിയത്. നടപ്പന്തലിലും ദീപസ്തംഭത്തിന് മുമ്പിൽ നിന്നുമുള്ള വീഡിയോ ചിത്രീകരിച്ചാണ് രാജീവ് ചന്ദ്രശേഖർ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. വിവാഹങ്ങൾക്കും ആചാരപരമായ കാര്യങ്ങൾക്കും മാത്രം നടപ്പന്തലിൽ വീഡിയോ ചിത്രീകരിക്കാം എന്നായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍ ഇത് ലംഘിച്ചായിരുന്നു രാജീവ് ചന്ദ്രശേഖറിന്‍റെ റീല്‍സ് ചിത്രീകരണം….

Read More

കൊച്ചി ഹൈക്കോടതിയിൽ ബോംബ് ഭീഷണിയെ തുടർന്ന് സുരക്ഷ ശക്തമാക്കി

കേരള ഹൈക്കോടതിയിൽ ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് സുരക്ഷ ശക്തമാക്കി. കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തുമാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത്.ഇന്ന് ഉച്ചയോടെയാണ് ഇമെയിലിൽ ബോംബ് ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതിയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇമെയിൽ സന്ദേശത്തിൻ്റെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഹൈക്കോടതി ചേരുന്ന ദിവസമായ ഇന്ന് തന്നെ ഇമെയിൽ സന്ദേശം വന്നത് പൊലീസ് ഗൗരവത്തിലാണ് അന്വേഷിക്കുന്നത്. കൂടുതൽ പൊലീസുകാരെ…

Read More

തൃശൂരിലെ കടയിൽ പട്ടാപ്പകൽ കത്തികാട്ടി ​ഗുണ്ടായിസം

തൃശൂരിലെ കടയിൽ പട്ടാപ്പകൽ ​കത്തികാട്ടി ​ഗുണ്ടായിസം. തൃശൂരിലെ അഞ്ചേരിച്ചിറയിലെ കടയിലാണ് മൂന്ന് യുവാക്കൾ കത്തികാട്ടി ​ഗുണ്ടായിസം കാട്ടിയത്. യുവാക്കളുടെ അതിക്രമത്തിൽ കടയുടമയ്ക്ക് മർദനമേൽക്കുകയും ചെയ്തു. അക്രമത്തിനിടെ പോലീസ് സ്ഥലത്തെത്തി. എന്നാൽ പോലീസ് ജീപ്പ് കണ്ടതോടെ യുവാക്കൾ ഇറങ്ങിയോടി. പിന്നീട് ഒരു ഓട്ടോയിൽ കയറി രക്ഷപ്പെട്ടു.

Read More

മകന്റെ മരണത്തിൽ ഉത്തരം കിട്ടാതെ വിജയകുമാറും മീരയും യാത്രയായി

മകൻ ഗൗതമിന്റെ മരണത്തിൽ ഉത്തരം കിട്ടാതെയാണ് കോട്ടയം തിരുവാതുക്കലിലെ വ്യവസായി വിജയകുമാറും ഭാര്യ മീരയും കൊല്ലപ്പെട്ടത്.2017 ജൂൺ മൂന്നിനാണ് ഗൗതമിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നഗരത്തിലെ കാരിത്താസ് ആശുപത്രിക്ക് സമീപമുള്ള റെയിൽവേ ക്രോസിൽ ദേഹമാസകലം മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. ജൂൺ രണ്ടിന് രാത്രി സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. കഴുത്തിലും നെഞ്ചിലും ആഴത്തിൽ മുറിവേറ്റായിരുന്നു ഗൗതമിന്റെ മരണം. എന്നാൽ, ഗൗതമിന്റെ മരണം ആത്മഹത്യ എന്നായിരുന്നു ലോക്കൽ പൊലീസും ക്രംബ്രാഞ്ചും കണ്ടെത്തിയത്. എന്നാൽ മകന്റെ…

Read More

നൂറ് രൂപയ്ക്ക് ട്രാവല്‍ കാര്‍ഡ്; യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം വാഗ്ദാനം ചെയ്ത് കെഎസ്ആര്‍ടിസി

യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം വാഗ്ദാനം ചെയ്ത് കെഎസ്ആര്‍ടിസി രം​ഗത്ത്. കെഎസ്ആര്‍ടിസി ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറുകയാണ്. ചില്ലറയും നോട്ടുമില്ലാതെ ഇനി ധൈര്യമായി ബസ്സില്‍ കയറാം. പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പോലുള്ള കൂടുതല്‍ വിപ്ലകരമായ ട്രാവല്‍ കാര്‍ഡുകള്‍ വീണ്ടും അവതരിപ്പിച്ചാണ് കെഎസ്ആര്‍ടിസിയുടെ ഡിജിറ്റിലൈസേഷന്‍ ഡ്രൈവ് ആരംഭം. മെയ് 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിറ്റലൈസേഷന്‍ ഡ്രൈവ് ആരംഭിക്കുമെനന്ന് കെബി ഗണേഷ്‌കുമാര്‍ അറിയിച്ചു. തുടക്കത്തില്‍ ചലോ ആപ്പുമായി സഹകരിച്ച് കെഎസ്ആര്‍ടിസി ഒരു ലക്ഷം റീ ചാര്‍ജ് ചെയ്യാവുന്ന ട്രാവല്‍ കാര്‍ഡുകളാണ് പുറത്തിറക്കുക….

Read More