തെരുവുനായ ആക്രമണം; മാർഗം വന്ധ്യംകരണം മാത്രമെന്ന് എം.ബി രാജേഷ്

തെരുവുനായ ആക്രമണത്തിൽ സംസ്ഥാനത്ത് ഒരാഴ്ച്ചക്കിടെ 3 കുട്ടികൾ മരിച്ച സാഹചര്യത്തിൽ പ്രതികരണവുമായി തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ് രം​ഗത്ത്. കേന്ദ്ര നിയമങ്ങളിൽ മാറ്റം വരണമെന്നും തെരുവ് നായ്ക്കളെ പിടിച്ച് വന്ധ്യംകരിക്കുന്നതിനുള്ള വ്യവസ്ഥകൾ കേന്ദ്രം ലഘൂകരിക്കണമെന്നും മന്ത്രി പറഞ്ഞു. മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരം ഒറ്റയടിക്ക് പൂട്ടേണ്ടി വന്നതാണ്. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ പരിമിതിയുണ്ട്. വന്ധ്യംകരണം മാത്രമാണ് തെരുവു നായ ആക്രമണത്തിന് ഏക പരിഹാരമെന്നും എം.ബി.രാജേഷ് വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ എബിസി…

Read More

കോഴിക്കോട് നഗരത്തില്‍ പെണ്‍വാണിഭം; രക്ഷപ്പെട്ടോടിയ 17കാരി പോലീസ് സ്റ്റേഷനില്‍ അഭയം തേടി

ഇതര സംസ്ഥാനത്ത് നിന്നും യുവതികളെ കോഴിക്കോട് നഗരത്തില്‍ എത്തിച്ച് പെണ്‍വാണിഭം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനുസമീപത്തുള്ള കെട്ടിടം കേന്ദ്രീകരിച്ചാണ് അനാശാസ്യ പ്രവര്‍ത്തനം നടന്നത്. ഇവിടെ നിന്നും രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനില്‍ അഭയം തേടിയ അസം സ്വദേശിനിയായ 17 കാരിയാണ് പെണ്‍വാണിഭ കേന്ദ്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയത്. ഒരാഴ്ച മുന്‍പ് നടന്ന സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് അന്വേഷണം ഈര്‍ജിതമാക്കിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവ് മൂന്നുമാസം മുൻപാണ് പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ചത്. 15,000 രൂപ മാസശമ്പളത്തില്‍ ജോലി…

Read More

പേവിഷബാധയേറ്റ് മരിച്ച നിയ ഫൈസലിന്റെ മൃതദേഹം ഖബറടക്കി; മാതാവ് ക്വാറന്‍റൈനില്‍

പേവിഷബാധയേറ്റ് മരിച്ച കൊല്ലത്തെ നിയ ഫൈസലിന്റെ മൃതദേഹം ഖബറടക്കി. പുനലൂരിലെ ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയിലായിരുന്നു ഖബറടക്കം. പൊതുദര്‍ശനത്തിന് വെക്കാതെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് നേരെ ഖബറടക്കാനാണ് കൊണ്ടുവന്നത്. അതേസമയം കുട്ടിയുടെ മാതാവിനെ ക്വാറന്റൈനിലാക്കുകയും ചെയ്തു. തെരുവ് നായയുടെ കടിയേറ്റ് പേവിഷബാധ സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു നിയ മരിച്ചത്. ഏപ്രില്‍ എട്ടാം തീയതി ആയിരുന്നു വീടിനുമുമ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്. എല്ലാ പ്രതിരോധ വാക്സിനും എടുത്തിട്ടും കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. മെയ് ഒന്നാം…

Read More

പൊലീസ് വലയത്തിൽ വേടന്റെ പരിപാടി; പ്രവേശനം 8000 പേർക്ക്

ഇടുക്കി: വിവാദങ്ങൾക്കിടെ റാപ്പർ വേടൻ ഇടുക്കിയിലെ സർക്കാർ വാർഷിക ആഘോഷ പരിപാടിയിൽ ഇന്ന് പാടും. വൈകീട്ട് 7 മണിക്ക് വാഴത്തോപ്പ് സ്‌കൂൾ മൈതാനത്തിൽ നടക്കുന്ന സംഗീതനിശയിലേക്ക് പരമാവധി 8000 പേർക്ക് മാത്രമാണ് പ്രവേശനം. സ്ഥല പരിമിതി മൂലമാണ് തീരുമാനം. കൂടുതൽ പേർ എത്തുന്ന സാഹചര്യം ഉണ്ടായാൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ പേർ എത്തിയാൽ വേദിയിലേക്കുള്ള റോഡുകൾ ബ്ലോക്ക് ചെയ്യും. അനിയന്ത്രിതമായ സാഹചര്യം ഉണ്ടായാൽ പരിപാടി റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ചുള്ള…

Read More

വീണ്ടും പേ വിഷബാധയേറ്റ് മരണം; തിരുവനന്തപുരത്ത് ചികിത്സയിലിരുന്ന ഏഴു വയസ്സുകാരി മരിച്ചു

സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം. പേവിഷ ബാധയെത്തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി നിയ ഫൈസല്‍ മരിച്ചു. വെന്റിലേറ്റര്‍ സഹായത്തില്‍ ചികിത്സയിലായിരുന്നു കുട്ടി. കൊല്ലം വിളക്കുടി സ്വദേശിയാണ് മരിച്ച നിയ ഫൈസല്‍. ഏപ്രിൽ എട്ടിന് ഉച്ചയ്ക്ക് വീട്ടുമുറ്റത്തിരിക്കുമ്പോഴാണ് താറാവിനെ ഓടിച്ചെത്തിയ പട്ടി കുട്ടിയെ കടിച്ചത്. ഉടൻ തന്നെ ഐഡിആർവി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആന്‍റീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നല്‍കി. ഇതിൽ മെയ് ആറിന്…

Read More

ഇലക്ഷൻ കമ്മീഷൻ കേരള കോൺഗ്രസിന് ഓട്ടോറിക്ഷ ചിഹ്നം അനുവദിച്ചു

കേരള കോൺഗ്രസ് പാർട്ടിയെ സംസ്ഥാന പാർട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതിന് പിന്നാലെ, പാർട്ടിക്ക് ഓട്ടോറിക്ഷ ചിഹ്നവും അനുവദിച്ചതായി ചെയർമാൻ പി. ജെ. ജോസഫ് എംഎൽഎ അറിയിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്നാണ് കേരളാ കോൺഗ്രസ് പാർട്ടിയെ സംസ്ഥാന പാർട്ടിയായി ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചത്.

Read More

പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമമെന്ന് സംശയം; വിദ്യാർത്ഥി പോലീസ് കസ്റ്റഡിയിൽ

പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമമെന്ന സംശയത്തെ തുടർന്ന് വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥി എത്തിയത് വ്യാജ ഹാൾടിക്കറ്റുമായി . സെന്റർ ഒബ്‌സർവർ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് നടപടി. തൈക്കാവ് വിഎച്ച്എസ്എസ് പരീക്ഷാ സെൻററിൽ ആണ് വിദ്യാർഥി പരീക്ഷ എഴുതാനെത്തിയത്. അതേസമയം, ഹാൾടിക്കറ്റ് നൽകിയത് അക്ഷയ സെന്ററിൽ നിന്നാണെന്ന് വിദ്യാർഥി പൊലീസിന് മൊഴി നൽകി. ഇതു പ്രകാരം നെയ്യാറ്റിൻകരയിലെ അക്ഷയ സെന്റർ ജീവനക്കാരിയെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചു

Read More

ശബരിമല ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു 18ന് കേരളത്തിൽ

ശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു മേയ് 18ന് കേരളത്തിലെത്തുമെന്ന് വിവരം.ഇടവ മാസ പൂജയ്ക്കായി രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പു ലഭിച്ചിരുന്നു. ഇതോടെ വെർച്വൽ ക്യൂ ബുക്കിങ്ങിലുൾപ്പെടെ ദേവസ്വം നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്.രാഷ്ട്രപതി സന്ദർശിക്കുന്ന ദിവസങ്ങളിൽ ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. മേയ് 14നാണ് ഇടവ മാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്.മേയ്18,19 തീയതികളിൽ രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലുണ്ടാകും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി…

Read More

വയോധികൻ ട്രെയിൻ തട്ടി മരിച്ചു

മലപ്പുറം തുവ്വൂർ കമാനത്ത് വയോധികൻ ട്രെയിൻ തട്ടി മരിച്ചു.റെയിൽവേ ട്രാക്കിന് സമീപം പുല്ലരിയുകയായിരുന്ന കമാനം സ്വദേശി കൂത്താറമ്പത്ത് ഭാസ്‌കരൻ നായർ (79) ആണ് ട്രെയിൻ തട്ടി മരിച്ചത്.ഞായറാഴ്ച്ച രാവിലെ 10 മണിക്ക് ആയിരുന്നു അപകടം. പശുവിന് പുല്ലരിയുന്നതിനിടെ ഷൊർണ്ണൂർ-നിലമ്പൂർ പാസഞ്ചർ ഇടിച്ചാണ് അപകടം. കേൾവിക്കുറവുള്ള ഭാസ്‌കരന് ട്രെയിൻ വരുന്നത് അറിഞ്ഞിരുന്നില്ല. കരുവാരക്കുണ്ട് പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.ഭാര്യ: ഐമാവതി . മക്കൾ: സുരേഷ് കുമാർ, നന്ദകുമാർ, രാജഗോപാൽ, മഞ്ജുള.

Read More

കോൺ​ഗ്രസിൽ ഇപ്പോൾ നേതൃമാറ്റം ആവശ്യമില്ലെന്ന് കെ. മുരളീധരൻ

കെ സുധാകരനെ മാറ്റാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു. ഇപ്പോൾ ഒരു മാറ്റം നല്ലതല്ല എന്നാണ് തന്റെ അഭിപ്രായമെന്നും കെ മുരളീധരൻ പറഞ്ഞു. ഒരു സമുദായവും ഇടപെട്ടിട്ടില്ലെന്നും സമുദായത്തെ വലിച്ചിഴക്കേണ്ടെന്നും അദ്ദേഹം വ്യ്കതമാക്കി. സുധാകരന് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല. പലർക്കും പല താല്പര്യങ്ങളും ഉണ്ടാകും. എന്നാൽ പാർട്ടിയുടെ താല്പര്യം അടുത്ത ഇലക്ഷൻ ജയിക്കുക എന്നതാണ്. അനാവശ്യ വിവാദങ്ങളും സമുദായങ്ങളെ വലിച്ചിഴയ്ക്കലും ഒഴിവാക്കണം. പാർട്ടിയെ നയിക്കാൻ കരുത്തന്മാർ വേണം. നേതൃമാറ്റം ഇപ്പോൾ ആവശ്യമില്ലെന്നും ഹൈക്കമാന്റിനെക്കാൾ…

Read More