ഓപ്പറേഷൻ സിന്ദൂർ;നീതി നടപ്പായെന്ന് ഇന്ത്യ, പ്രതീക്ഷിച്ചിരുന്നെന്ന് ട്രംപ്

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നടത്തിയ തിരിച്ചടിക്കു പിന്നാലെ, ‘നീതി നടപ്പായി’ എന്നു പ്രതികരിച്ച് ഇന്ത്യൻ സൈന്യം. കരസേനയുടെ അഡീഷനൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ എക്സിൽ പോസ്റ്റ് ചെയ്തു.പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ‘ഭാരത് മാതാ കി ജയ്’ എന്ന പോസ്റ്റിട്ടാണ് സൈന്യത്തെ അഭിനന്ദിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ‘ജയ് ഹിന്ദ്, ജയ് ഹിന്ദ് കീ സേന’ എന്നു പ്രതികരിച്ചു. ഇന്ത്യയുടെ പ്രതികരണം പ്രതീക്ഷിച്ചതായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞു. ‘ഇത് സംഭവിക്കുമെന്ന്…

Read More

മാർപ്പാപ്പയെ കണ്ടെത്താൻ പേപ്പൽ കോൺക്ലേവിന് നാളെ തുടക്കം; കർദിനാൾമാർ ഇന്ന് യോഗം ചേരും

പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കർദിനാൾ കോൺക്ലേവ് നാളെ തുടങ്ങും. കോൺക്ലേവിന് മുന്നോടിയായി എല്ലാ കർദിനാൾമാരും പങ്കെടുക്കുന്ന യോഗം ഇന്ന് നടക്കും. ഇന്നലെ നടന്ന യോഗത്തിൽ വോട്ടവകാശമുള്ള 132 പേർ അടക്കം, 179 കർദിനാൾമാരാണ് പങ്കെടുത്തത്.വോട്ടവകാശമുള്ള 133 കർദിനാൾമാരാണ് ഇപ്പോൾ വത്തിക്കാനിലുള്ളത്. വോട്ടവകാശമുള്ള കർദിനാൾമാർ ചൊവ്വാഴ്ചയോടെ സാന്താ മാർത്താ അതിഥിമന്ദിരത്തിലേക്ക് താമസം മാറി. കോൺക്ലേവിനു മുന്നോടിയായി സിസ്‌റ്റൈൻ ചാപ്പലിനു മുകളിൽ പുകക്കുഴൽ ഘടിപ്പിച്ചതിനു പിന്നാലെ ബാലറ്റുകൾ കത്തിക്കുന്നതിനുള്ള സ്റ്റൗ അടുപ്പും സ്ഥാപിച്ചിട്ടുണ്ട്. മാർപാപ്പയെ തെരഞ്ഞെടുക്കുന്ന കോൺക്ലേവ് എത്ര ദിവസം…

Read More

ഇന്ത്യക്ക് പൂർണ്ണ പിന്തുണ ; മോദിയെ വിളിച്ച് പുടിൻ

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ. റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ആക്രമണത്തെ ശക്തമായി അപലപിക്കുകയും, ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഹീനമായ ഈ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ എക്‌സസിലൂടെ വ്യക്താക്കി. വിക്ടറിഡേയുടെ 80-ാം വാർഷിക ആഘോഷത്തിൽ പ്രധാനമന്ത്രി പ്രസിഡന്റ് പുതിന് ആശംസകൾ…

Read More

ചൈനീസ് അംബാസഡർ പാക് പ്രസിഡന്റിനെ കണ്ടു

അതിർത്തിയിൽ സംഘർഷം അതിരൂക്ഷമാകുന്നതിനിടെ ചൈനീസ് അംബാസഡർ പാകിസ്ഥാൻ പ്രസിഡൻറിനെ കണ്ടു. പെഹൽഗാം ഭീകരാക്രമണത്തിലടക്കം പാകിസ്ഥാന് അനുകൂല നിലപാടുകളാണ് ചൈന നേരത്തെ സ്വീകരിച്ചിരുന്നത്. ഈ സാഹചര്യത്തിൽ സന്ദർശനം സുപ്രധാനമെന്നാണ് വിലയിരുത്തൽ. അതിനിടെ, ഇന്ത്യയുടെ നീക്കം തടയുന്നതിനായി വിവിധ രാജ്യങ്ങളിലേക്ക് പാകിസ്ഥാൻ പ്രതിനിധി സംഘങ്ങളെ അയക്കാൻ നീക്കം തുടങ്ങി.

Read More

തുർക്കി യുദ്ധക്കപ്പൽ കറാച്ചി തുറമുഖത്ത്, ബുധനാഴ്ച വരെ തുടരും; പാക്ക് നാവികസേന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച

ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷങ്ങൾക്കിടെ തുർക്കി നാവികസേനയുടെ ഒരു യുദ്ധക്കപ്പൽ ഞായറാഴ്ച കറാച്ചി തുറമുഖത്ത് എത്തി. തുർക്കി നാവികസേനയുടെ അഡ-ക്ലാസ് എഎസ്ഡബ്ല്യു കോർവെറ്റുകളുടെ രണ്ടാമത്തെ കപ്പലായ ടിസിജി ബ്യുകോദ ബുധനാഴ്ച വരെ കറാച്ചിയിൽ തുടരുമെന്നാണ് വിവരം. അങ്കാറയിൽനിന്ന് തുർക്കി വ്യോമസേനയുടെ സി-130 വിമാനം കറാച്ചിയിൽ വന്നിറങ്ങിയതിന് ദിവസങ്ങൾക്കുള്ളിലാണ് യുദ്ധക്കപ്പലും തീരമണിഞ്ഞത്. പാക്കിസ്ഥാന് ആയുധങ്ങളുമായാണ് സി-130 വിമാനം എത്തിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇതു തെറ്റാണെന്നും ഇന്ധനം നിറയ്ക്കുന്നതിനാണ് വിമാനം ലാൻഡ് ചെയ്തതെന്നും തുർക്കി അധികൃതർ പറഞ്ഞു. തുർക്കി അംബാസഡർ ഡോ….

Read More

യു.എ.ഇയിൽ നാലാം വയസ്സുമുതൽ നിർമിത ബുദ്ധി പഠനം: പുതിയ പാഠ്യപദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

യു.എ.ഇയിൽ അടുത്ത അധ്യയന വർഷം മുതൽ സർക്കാർ വിദ്യഭ്യാസത്തിൻറെ എല്ലാ മേഖലയിലും നിർമിത ബുദ്ധി(എ.ഐ) പഠനം നിർബന്ധമാക്കി. കിൻറർഗാർഡൻ മുതൽ 12ാം ക്ലാസ് വരെയുള്ള പുതിയ പാഠ്യപദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. അതിവേഗം വികസിക്കുന്ന ലോകത്തിനൊപ്പം സഞ്ചരിക്കാൻ ഭാവി തലമുറയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി ആരംഭിക്കുന്നത്.യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് തീരുമാനം എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചത്. ലോകത്തെ ഭാവി ജീവിതരീതിയെ തന്നെ മാറ്റിമറിക്കാൻ സഹായിക്കുന്ന…

Read More

ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ ഹൂതികളുടെ മിസൈലാക്രമണം; ആറോളം പേർക്ക്; ഉന്നതതല യോഗംവിളിച്ച് നെതന്യാഹു

ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ ഹൂതികളുടെ മിസൈലാക്രമണം.യെമനിൽനിന്ന് ഹൂതി വിമതർ തൊടുത്തുവിട്ട ബാലസ്റ്റിക് മിസൈലാണ് ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ പതിച്ചത്.മിസൈൽ വിമാനത്താവളത്തിലെ പാർക്കിങ് ഏരിയയ്ക്ക് സമീപമുള്ള പൂന്തോട്ടത്തിലാണ് പതിച്ചത്.ആറുപേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിരോധ മന്ത്രിയുമായും ഉന്നത സൈനിക മേധാവികളുമായും ടെലിഫോണിൽ ചർച്ച നടത്തി. തുടർന്ന് നെതന്യാഹുവിന്റെ അധ്യക്ഷതയിൽ സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതി യോഗവും ചേരും. ഗാസ വിഷയത്തിലാണ് യോഗം വിളിച്ചിരുന്നതെങ്കിലും ഹൂതി ആക്രമണമുണ്ടായ സാഹചര്യത്തിൽ അത്…

Read More

ഇന്ത്യയ്‌ക്കെതിരെ ആണവായുധം ഉപയോഗിക്കാൻ മടിക്കില്ലെന്ന് പാക്ക് നയതന്ത്രജ്ഞൻ മുഹമ്മദ് ഖാലിദ് ജമാലി

ഇന്ത്യയുടെ ഭാഗത്തുനിന്നു ഏതെങ്കിലും തരത്തിൽ പ്രകോപനമുണ്ടായാൽ അതിന് ശക്തമായി തന്നെ തിരിച്ചടിയ്ക്കുമെന്ന് റഷ്യയിലെ പാക്ക് നയതന്ത്രജ്ഞൻ മുഹമ്മദ് ഖാലിദ് ജമാലി. പാക്കിസ്ഥാനിലെ ചില പ്രദേശങ്ങളിൽ ഇന്ത്യ സൈനികാക്രമണം നടത്താൻ പദ്ധതിയിടുന്നെന്ന രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. അങ്ങനെ എന്തെങ്കിലുമുണ്ടായാൽ പരമ്പരാഗത ആയുധങ്ങളും ആണവായുധങ്ങളും ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കാൻ മടിക്കില്ലെന്നും മുഹമ്മദ് ഖാലിദ് ജമാലി പറഞ്ഞു.റഷ്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജമാലിയുടെ പരാമർശം അതേസമയം, ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരിയും ഡൽഹിയിൽ അടിയന്തര…

Read More

ഗസ്സയിൽ പട്ടിണി മൂലം കൊല്ലപ്പെട്ടവരുടെ എണ്ണം 57 ആയി

ഗസ്സയിൽ രണ്ടു മാസത്തിലേറെയായി തുടരുന്ന ഉപരോധം ഉടൻ അവസാനിപ്പിക്കാൻ ഇസ്രായേലിനു മേൽ സമ്മർദം ശക്​തം. സൈനിക നിയന്ത്രണത്തിൽ ഗസ്സയിൽ ഭക്ഷ്യവിതരണം നടത്തുന്ന കാര്യം ഇസ്രായേലും അമേരിക്കയും ചർച്ച ചെയ്യുന്നതായാണ് റിപ്പോർട്ട്. ഗസ്സയിലെ അൽ റൻതീസി ആശുപത്രിയിൽ ഒരു ബാലിക കൂടി മരിച്ചതോടെ ഗസ്സയിൽ പട്ടിണി മൂലം കൊല്ലപ്പെട്ടവരുടെ എണ്ണം 57 ആയി. രണ്ടു മാസത്തിലേറെയായി തുടരുന്ന ഇസ്രായേലിൻറെ സമ്പൂർണ ഉപരോധത്തിൽ ആയിരങ്ങളാണിപ്പോൾ മരണമുനമ്പിൽ കഴിയുന്നത്. ഭക്ഷണം, വെള്ളം, ഇന്ധനം, മരുന്ന്​ എന്നിവ ഉടൻ ഗസ്സയിൽ എത്തിച്ചില്ലെങ്കിൽ സ്ഥിതി…

Read More

ബെംഗളൂരുവിൽ വിദേശവനിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരുവിൽ ചിക്കജാലയ്ക്ക് സമീപം റോഡിനരികിലുള്ള മൈതാനത്ത്വിദേശവനിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.നൈജീരിയൻ സ്വദേശിനിയായ ലോത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന്റെ കഴുത്തിലും തലയിലും മുറിവേറ്റിട്ടുണ്ട്.മൈതാനത്ത് പിടിവലികൾ നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്താനായിട്ടില്ല.അതിനാൽ കൊലപാതകത്തിന് ശേഷം റോഡരികിലുള്ള മൈതാനത്ത് മൃതദേഹം ഉപേക്ഷിച്ചതായാണ് പോലീസ് സംശയിക്കുന്നത്. കൊലപാതകത്തിന് പോലീസ് കേസെടുത്തു. ഇവരുടെ താമസസ്ഥലത്ത് എത്തി പോലീസ് രേഖകളെല്ലാം പരിശോധിച്ചു.സമീപവാസികളുടെ മൊഴിയെടുത്ത് വരികയാണ്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Read More