ദുബായിൽ സംരംഭകത്വ സംസ്കാരം ശക്തിപ്പെടുത്താൻ എന്റർപ്രണർഷിപ്പ് മേക്കേഴ്‌സ് ഫോറം സംഘടിപ്പിച്ചു

ദുബായ്: യുവജനങ്ങളുടെ സംരംഭകത്വ ശേഷിയെ സമൂഹത്തിന്റെ വളർച്ചയ്ക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദുബായിൽ എന്റർപ്രണർഷിപ്പ് മേക്കേഴ്‌സ് ഫോറം ശ്രദ്ധേയമായി. “ഹാർഡ് ഇൻ ഹാർഡ്” എന്ന പേരിലുള്ള ഈ സംരംഭം ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്‌എ) ആണ് സംഘടിപ്പിച്ചത്. അൽ ഖവാനീജ് മജ്ലിസിൽ നടന്ന ഈ ഉന്നതതല സമ്മേളനത്തിൽ പ്രമുഖരായ എമിറാത്തി സംരംഭകരും, വിവിധ സർക്കാർ വകുപ്പുകളിലെ പ്രതിനിധികളും, യുവ കണ്ടന്റ് ക്രിയേറ്റർമാരും പങ്കെടുത്തു. ജിഡിആർഎഫ്‌എ ഇത്തരത്തിലുള്ള ഒരു സംരംഭം സംഘടിപ്പിക്കുന്നത്…

Read More

അറേബ്യൻ ട്രാവൽ മാർക്കറ്റ് വിനോദസഞ്ചാര മേളയ്ക്ക് തുടക്കം

അറേബ്യൻ ട്രാവൽ മാർക്കറ്റ് വിനോദസഞ്ചാര മേളയ്ക്ക് തുടക്കം.മധ്യപൂർവദേശത്തെ ഏറ്റവും വലിയ വിനോദസഞ്ചാര മേളയായ 32ാമത് അറേബ്യൻ ട്രാവൽ മാർക്കറ്റിന് ദുബായിൽ ഇന്നു തുടക്കം. 166 രാജ്യങ്ങളിൽനിന്നുള്ള 2,800ലേറെ പ്രദർശകരും 55,000 ട്രാവൽ പ്രഫഷനലുകളും പങ്കെടുക്കുന്ന എടിഎം ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് നടക്കുന്നത്. ആഗോള ടൂറിസം ഭൂപടത്തിൽ എടിഎമ്മിന്റെ വർധിച്ചുവരുന്ന പ്രാധാന്യത്തിനു അടിവരയിടുന്ന പ്രദർശനത്തിൽ 67% രാജ്യാന്തര കമ്പനികളും 33% മധ്യപൂർവദേശത്തുനിന്നുള്ള കമ്പനികളുമാണ് പങ്കെടുക്കുന്നത്. ‘ആഗോള യാത്ര: മെച്ചപ്പെട്ട കണക്റ്റിവിറ്റിയിലൂടെ നാളത്തെ ടൂറിസം വികസിപ്പിക്കുക’ എന്ന പ്രമേയത്തിലാണ്…

Read More

നമ്പർ പ്ലേറ്റ് ലേലത്തിൽ 100 മില്യൺ ദിർഹം നേടി ദുബൈ ആർ.ടി.എ

നമ്പർപ്ലേറ്റ് ലേലത്തിലൂടെ 100 മില്യണോളം ദിർഹം സ്വന്തമാക്കി ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ലേലത്തിൽ പുതിയ റെക്കോർഡിട്ടാണ് 90 നമ്പർ പ്ലേറ്റുകൾ ലേലത്തിൽ പോയത്. CC 22 എന്ന നമ്പർ സ്വന്തമാക്കാൻ ലേലക്കാർ ചെലവിട്ടത് പത്തൊമ്പതര കോടി രൂപയാണ്. ശ്രദ്ധപിടിച്ചുപറ്റുന്ന കാർ നമ്പർ സ്വന്തമാക്കാനുള്ള ദുബൈയിലെ സമ്പന്നരുടെ മത്സരം പുതിയ റെക്കോർഡുകൾ താണ്ടുകയാണ്. കഴിഞ്ഞ രാത്രി ദുബൈ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ റോഡ് ട്രാൻസ്‌പോർട്ട് അതോറ്റി സംഘടിപ്പിച്ച ലേലത്തിൽ 90 നമ്പർ പ്ലേറ്റുകൾ ലേലത്തിൽ പോയത് ഏകദേശം…

Read More

പത്ത് വർഷത്തിന് ശേഷം ദുബായ് ഗാർഡൻ ഗ്ലോ അടച്ചു; പുതിയ സ്ഥലത്ത് വീണ്ടും തുറക്കും

യുഎഇയിലെ ഏറ്റവും പ്രിയപ്പെട്ട കുടുംബ ആകർഷണങ്ങളിലൊന്നായ ദുബായ് ഗാർഡൻ ഗ്ലോ പത്താം സീസൺ ആഘോഷിച്ചതിന് ശേഷം ഔദ്യോഗികമായി അടച്ചു. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലെ ഒരു സമീപകാല പ്രഖ്യാപനത്തിൽ, സന്ദർശകർക്ക് ഒരു ‘ആവേശകരമായ പുതിയ ആശയം’ വാഗ്ദാനം ചെയ്ത് പാർക്ക് ഉടൻ തന്നെ ഒരു പുതിയ സ്ഥലത്ത് വീണ്ടും തുറക്കുമെന്ന് സ്ഥിരീകരിച്ചു. സമാനമായ ഒരു അപ്ഡേറ്റ് അതിന്റെ വെബ്സൈറ്റിലും പോസ്റ്റ് ചെയ്തിട്ടുണ്ട്, എന്നിരുന്നാലും കൃത്യമായ പുനരാരംഭ തീയതി ഇതുവരെ നൽകിയിട്ടില്ല. 2015-ൽ സബീൽ പാർക്കിൽ തുറന്നതുമുതൽ, ദുബായ് ഗാർഡൻ…

Read More

റാസൽഖൈമ അൽറഫയിലെ ഡിസൈൻ ഗാലറിയിൽ ചിത്രപ്രദർശനത്തിന് തുടക്കമായി

ലോക കലാദിനത്തോട അനുബന്ധിച്ച് റാസൽഖൈമ അൽറഫയിലെ ഡിസൈൻ ഗാലറിയിൽ ചിത്രപ്രദർശനം ആരംഭിച്ചു. വിഷ്വൽ റിഥംസ് ഓഫ് ആർട്ട് ആൻഡ് ഫൊട്ടോഗ്രഫി എക്‌സിബിഷൻ റാസൽഖൈമ ഭരണാധികാരിയുടെ പ്രത്യേക ഉപദേഷ്ടാവ് മുഹമ്മദ് ഒമ്രാൻ അൽ ഷംസി ഉദ്ഘാടനം ചെയ്തു. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന എക്‌സിബിഷനിൽ യുഎഇ ഉൾപ്പെടെ 13 രാജ്യങ്ങളിൽ നിന്നുള്ള 20 കലാകാരന്മാരുടെ 40 കലാസൃഷ്ടികളും ഫോട്ടോകളും പ്രദർശിപ്പിച്ചിട്ടുണ്ട്.

Read More

അറേബ്യൻ ട്രാവൽ മാർക്കറ്റിന് ഇന്ന് തുടക്കം

ദുബൈ: യാത്രാ, ടൂറിസം മേഖലയിലെ മുൻനിര പ്രദർശനങ്ങളിലൊന്നായ അറേബ്യൻ ട്രാവൽ മാർക്കറ്റിന് ഇന്ന് ദുബൈയിൽ തുടക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുവ്വായിരത്തോളം പ്രദർശകരാണ് ഇത്തവണത്തെ മേളയ്‌ക്കെത്തുന്നത്. മെയ് ഒന്നിന് സമാപിക്കും. ആഗോള ടൂറിസത്തിന്റെയും സഞ്ചാരത്തിന്റെയും വാതിൽ തുറക്കുന്ന പ്രദർശന മേളയാണ് അറേബ്യൻ ട്രാവൽ മാർക്കറ്റ്. 166 രാഷ്ട്രങ്ങളിൽ നിന്ന് 2800ലേറെ പ്രദർശകരാണ് മുപ്പത്തിരണ്ടാം എഡിഷന്റെ ഭാഗമാകാനായി ദുബൈയിലെത്തിയിട്ടുള്ളത്. 55000 ത്തിലേറെ ആളുകൾ മേളയ്‌ക്കെത്തുമെന്ന് കരുതുന്നു. രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ അതിർത്തികളില്ലാതെ രൂപപ്പെട്ടുവരുന്ന ആഗോള ടൂറിസത്തെ കുറിച്ചാണ് ഇത്തവണത്തെ…

Read More

യുഎഇ: റോബോട്ടിക് ട്രാൻസ്പ്ലാൻറിൽ പിതാവിനെ രക്ഷിക്കാൻ മകൾ വൃക്ക ദാനം ചെയ്തു

അബുദാബി: സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രചോദനാത്മകമായ കഥയിൽ, 29 വയസ്സുള്ള ഒരു മകൾ തന്റെ വൃക്കകളിൽ ഒന്ന് ദാനം ചെയ്തുകൊണ്ട് 70 വയസ്സുള്ള പിതാവിന് ജീവിതത്തിൽ രണ്ടാമതൊരു അവസരം നൽകി. ക്ലീവ്ലാൻഡ് ക്ലിനിക്ക് അബുദാബിയിൽ (സിസിഎഡി) ജീവൻ രക്ഷിക്കുന്ന ട്രാൻസ്പ്ലാൻറ് നടത്തി, വൃക്ക തകരാറിലായ മമൂൺ ബഷീർ എൽനെഫീദി അഹമ്മദ് റോബോട്ടിക് ട്രാൻസ്പ്ലാൻറിന് വിധേയനായി, അതേസമയം നൂൺ പരമ്പരാഗത അവയവം നീക്കം ചെയ്യൽ നടപടിക്രമത്തിന് വിധേയനായി. ഈജിപ്തിൽ താമസിക്കുന്ന സുഡാനീസ് കുടുംബം അബുദാബിയിലേക്ക് പറന്നു – നൂണിന്റെ ഇരട്ട…

Read More

യുഎഇയിൽ കൊടും ചൂട് തുടരുന്നു, താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നു

ദുബായ്: യുഎഇയിലെമ്പാടുമുള്ള കാലാവസ്ഥ ഇന്ന് നേരിയ ചൂടും ഈർപ്പവും നിറഞ്ഞതായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) ദൈനംദിന പ്രവചനം പറയുന്നു. യുഎഇയിലെ നിവാസികൾക്ക് ഇന്ന് ചൂട് അനുഭവപ്പെടാം, താപനില 50°C-ൽ എത്താൻ സാധ്യതയുണ്ട്.NCM അനുസരിച്ച്, ആകാശം പ്രധാനമായും വെയിലാണ്, എന്നിരുന്നാലും ചില കിഴക്കൻ പ്രദേശങ്ങൾ ഇടയ്ക്കിടെ മേഘാവൃതമാണ്.ഇന്നലെ ഉച്ചയ്ക്ക് 1:30 ന് ഫുജൈറയിലെ തവിയേനിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 46.6°C ആയിരുന്നു. രാജ്യത്തുടനീളം ഈ കൊടും ചൂട് അനുഭവപ്പെടുന്നുണ്ട്, വിവിധ പ്രദേശങ്ങളിൽ ഇന്നലെ മുഴുവൻ…

Read More

നിർമിത ബുദ്ധി വിദ്യാഭ്യാസത്തെ മുഖ്യധാരയിലേക്ക്​ കൊണ്ടുവരുന്നതിനായി ദുബൈയിൽ എ.ഐ അക്കാ​ദമി വരുന്നു

ദുബൈയിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്​ അക്കാദമി പ്രഖ്യാപിച്ച്​ ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. നിർമിത ബുദ്ധി വിദ്യാഭ്യാസത്തെ മുഖ്യധാരയിലേക്ക്​ കൊണ്ടുവരുന്നതിനും സുപ്രധാന മേഖലകളിൽ അതിന്‍റെ സ്വീകാര്യത വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ്​ എ​.ഐ അകാദമി സ്ഥാപിക്കുന്നത്​. ദുബൈയിൽ നടക്കുന്ന ദുബൈ എ.ഐ വീക്ക്​ 2025ന്‍റെ ഉദ്​ഘാടന വേളയിലാണ്​ ശൈഖ്​ ഹംദാന്‍റെ ഇതു സംബന്ധിച്ച പ്രഖ്യാപനം. ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷന്‍റെ ബോർഡ്​ ഓഫ്​ ട്രസ്റ്റ്​ ചെയർമാൻ കൂടിയായ ശൈഖ്​…

Read More

ജപ്പാൻ കാൻസായി ഒസാക എക്സ്പോ 2025 ൽ തിളങ്ങി യുഎഇ

ജപ്പാൻ കാൻസായി ഒസാക എക്സ്പോ 2025 ൽ തിളങ്ങി യുഎഇ. ഉള്ളടക്കത്തിലും വാസ്തുവിദ്യയിലും പാരമ്പര്യവും നൂതനത്വവും സമന്വയിപ്പിക്കുന്ന യുഎഇ പവലിയൻ ‘ഭൂമിയിൽ നിന്ന് സൂക്ഷ്മമണ്ഡലത്തിലേക്ക്’ എന്ന പ്രമേയത്തിലാണ് ഒരുക്കിയിരിക്കുന്നത്.യുഎഇയുടെ മുദ്രയായ ഈന്തപ്പനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പരമ്പരാഗത അരീഷ് വാസ്തുവിദ്യയെ പുനർവ്യാഖ്യാനിക്കുന്ന ഘടനയാണിതിന്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോയും യുഎഇ പവലിയനും സന്ദർശിച്ചു. അദ്ദേഹത്തെ ജപാനിലെ യുഎഇ സ്ഥാനപതിയും പ്ലീനിപൊട്ടൻഷ്യറിയും കൻസാ എക്സ്പോ 2025 ലെ യുഎഇ പവലിയന്റെ കമ്മിഷണർ…

Read More