
ഹജ്ജ് ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു
അടുത്തവർഷം ഹജ്ജിന് പോകാൻ ഉദ്ദേശിക്കുന്നവർക്കായുള്ള ഹെൽപ്പ് ഡെസ്‌ക് അബുദാബി ഐസിഎഫ് ഓഫീസിൽ ആരംഭിച്ചു. ഹജ്ജിന് പോകാൻ തയ്യാറെടുക്കുന്ന ബഷീർ വടകരയുടെ അപേക്ഷ സമർപ്പിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം.ഹമീദ് പരപ്പ, ഹംസ അഹ്സനി വയനാട്, ശാഫി പട്ടുവം, അബ്ദുൽ ഹക്കീം വളക്കൈ, പി.വി. അബൂബക്കർ മൗലവി, സിദ്ദീഖ് അൻവരി തുടങ്ങിയവർ പങ്കെടുത്തു.ഓൺലൈൻ വഴി അപേക്ഷ നൽകുന്നവർക്കുവേണ്ട എല്ലാവിധസൗകര്യങ്ങളും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.