റോ​ഡ് ഷോ​ൾ​ഡ​റു​ക​ൾ അ​ടി​യ​ന്ത​ര സ്​​റ്റോ​പ്പു​ക​ൾ​ക്കു​ള്ള​താ​ണ്, മ​റി​ക​ട​ക്കാ​നു​ള്ള​ത​ല്ല -ട്രാ​ഫി​ക്​ വ​കു​പ്പ്

 ഓ​വ​ർ​ടേ​ക്കി​ങ്ങി​നാ​യി റോ​ഡ് ഷോ​ൾ​ഡ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​പ​ക​ട​മാ​ണെ​ന്ന് സൗ​ദി ട്രാ​ഫി​ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​ത്​ വാ​ഹ​ന ഗ​താ​ഗ​ത​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ഗു​രു​ത​ര​മാ​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന ലം​ഘ​ന​മാ​കു​മെ​ന്ന്​ ട്രാ​ഫി​ക്​ വ​കു​പ്പ്​ പ​റ​ഞ്ഞു. റോ​ഡ് ഷോ​ൾ​ഡ​റു​ക​ൾ അ​ടി​യ​ന്ത​ര സ്​​റ്റോ​പ്പു​ക​ൾ​ക്കു​ള്ള​താ​ണ്. ഓ​വ​ർ​ടേ​ക്കി​ങ്ങി​ന​ല്ല. ഓ​വ​ർ​ടേ​ക്കി​ങ്ങി​നാ​യി റോ​ഡ് ഷോ​ൾ​ഡ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​ത്തെ ത​ട​സ്സ​പ്പെ​ടു​ത്തും. റോ​ഡു​ക​ളി​ൽ പൊ​തു​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തി​​ന്റെ ആ​വ​ശ്യ​ക​ത ട്രാ​ഫി​ക്​ വ​കു​പ്പ്​ ഊ​ന്നി​പ്പ​റ​ഞ്ഞു. ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​നം ത​ട​യു​ന്ന​തി​നും രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ഗ​താ​ഗ​ത സു​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ട്രാ​ഫി​ക് വ​കു​പ്പ്​ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ…

Read More

റഹീം കേസ് പരിഗണിക്കുന്നത് റിയാദ് കോടതി വീണ്ടും മാറ്റി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് അന്തിമ വിധി പറയുന്നത് കോടതി വീണ്ടും മാറ്റിവെച്ചു. രാവിലെ പരിഗണിച്ചപ്പോൾ തന്നെ കേസ് മാറ്റിവെക്കുകയായിരുന്നു. സൗദി പൗരന്റെ മകന്റെ കൊലപാതകത്തിലാണ് അബ്ദുറഹീം 2006ൽ അറസ്റ്റിലാകുന്നത്. കേസിൽ സൗദി പൗരന്റെ ബന്ധുക്കൾ ദിയാധനം വാങ്ങി ഒത്തു തീർപ്പിന് തയ്യാറായതിന്റെ അടിസ്ഥാനത്തിൽ പണം കൈമാറിയിരുന്നു. എന്നാൽ സൗദി ഭരണകൂടത്തിന്റെ അനുമതിയും കേസിൽ വധശിക്ഷയല്ലാത്ത തടവുശിക്ഷയും റഹീം അനുഭവിക്കേണ്ടി വരും. അതിൽ പരമാവധി ലഭിക്കാവുന്ന തടവ് കാലാവധി ഇതിനകം തന്നെ…

Read More

സൗദി അറേബ്യയിലെ പ്രധാന ഉംറ ഫോറം ഈ ആഴ്ച ആരംഭിക്കുന്നു

കെയ്റോ: ഇസ്ലാമിലെ രണ്ടാമത്തെ പുണ്യ പള്ളി സ്ഥിതി ചെയ്യുന്ന സൗദി നഗരമായ മദീനയിൽ ഈ ആഴ്ച ഉംറ അല്ലെങ്കിൽ അതിൽ കുറഞ്ഞ തീർത്ഥാടനത്തെക്കുറിച്ചുള്ള ഒരു പ്രധാന സർക്കാർ ഫോറം നടക്കും. ‘ഉംറ തീർത്ഥാടകരുടെയും സന്ദർശകരുടെയും പരീക്ഷണത്തെ സമ്പന്നമാക്കൽ’ എന്ന തലക്കെട്ടിലുള്ള ഫോറത്തിന്റെ രണ്ടാം പതിപ്പ് തിങ്കളാഴ്ച ആരംഭിച്ച് ബുധനാഴ്ച വരെ നീണ്ടുനിൽക്കും, ലോകമെമ്പാടുമുള്ള തീരുമാനമെടുക്കുന്നവർ, സേവന ദാതാക്കൾ, നൂതനാശയക്കാർ എന്നിവരുടെ പങ്കാളിത്തത്തോടെ വൈദഗ്ദ്ധ്യം കൈമാറും നൂറിലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് 150-ലധികം പ്രദർശകർ പങ്കെടുക്കുന്ന ഫോറത്തിൽ നിക്ഷേപകർ, വിദഗ്ധർ,…

Read More

പാസ്പോർട്ട് ടു ദി വേൾഡ്: സൗദിയിൽ പ്രവാസികൾക്കായി രണ്ടുമാസം നീണ്ടുനിൽക്കുന്ന വിനോദ പരിപാടികൾ

അൽ-ഖോബാറിലും ജിദ്ദയിലും പ്രവാസികൾക്കായി പ്രത്യേക വിനോദ പരിപാടികൾ സംഘടിപ്പിക്കാൻ സൗദി ജനറൽ എൻറർടൈമെൻ്റ് അതോറിറ്റി. സുഡാൻ, ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് രാജ്യക്കാർക്കാണ് പ്രത്യേക പരിപാടികൾ. പാസ്പോർട്ട്സ് ടു ദി വേൾഡ് എന്ന പേരിലാണ് രണ്ടുമാസം നീണ്ടുനിൽക്കുന്ന വിനോദ പരിപാടികൾ. കലാവിഷ്കാരങ്ങൾ, രുചി വൈവിധ്യങ്ങൾ, പരമ്പരാഗത കരകൗശല പ്രദർശനം തുടങ്ങി വ്യത്യസ്ത‌ പരിപാടികൾ സംഘടിപ്പിക്കും. പ്രവാസികളെ അവരുടെ മാത്യരാജ്യവുമായി കൂട്ടിയിണക്കാനും, സാംസ്‌കാരിക വൈവിധ്യം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്. ഏപ്രിൽ 9 മുതൽ മെയ്…

Read More

സൗദിയിൽ ഡെലിവറി ഓർഡറുകളുടെ എണ്ണം 29 കോടി കടന്നതായി കണക്കുകൾ

സൗദിയിൽ ഡെലിവറി ഓർഡറുകളുടെ എണ്ണം 29 കോടി കടന്നതായി കണക്കുകൾ. ഓർഡറുകളുടെ എണ്ണത്തിൽ തലസ്ഥാനമായ റിയാദാണ് മുന്നിൽ. 2023ലെ കണക്കുകളാണ് പുറത്തുവന്നത്. 45.3% വളർച്ചയോടെ റിയാദിലാണ് ഏറ്റവും കൂടുതൽ ഓർഡറുകൾ. 22.7% വളർച്ചയോടെ മക്കയാണ് തൊട്ടുപുറകിൽ. കിഴക്കൻ പ്രവിശ്യ, മദീന എന്നിവിടങ്ങളിലും ഓർഡറുകളുടെ എണ്ണം വർധിച്ചു. സ്മാർട്ട് ആപ്പുകൾ വികസിച്ചതോടെയാണ് ഓർഡറുകളുടെ എണ്ണം വർധിച്ചത്. ഡെലിവറി മേഖലയിൽ 50ലധികം അംഗീകൃത കമ്പനികൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി നിയമ വ്യവസ്ഥകളും നടപ്പാക്കിയിരുന്നു. സുരക്ഷ ഉറപ്പാക്കുന്നതിന്റെ…

Read More

കോടീശ്വരന്മാരുടെ എണ്ണത്തിൽ അതിവേഗ വർധനവുള്ള നഗരങ്ങളിൽ റിയാദും ജിദ്ദയും

 കോടീശ്വരന്മാരുടെ എണ്ണത്തിൽ അതിവേഗ വർധനവുള്ള നഗരങ്ങളിൽ സൗദിയിലെ റിയാദും ജിദ്ദയും. 30,000 ത്തിലേറെ കോടീശ്വരന്മാരാണ് ഇരുനഗരങ്ങളിലുമായുള്ളത്. 65 ശതമാനം വർധനവോടെ റിയാദാണ് ധനാഢ്യരുടെ എണ്ണത്തിൽ മുൻപിൽ. ഈ വർഷത്തെ വേൾഡ് വെൽതിയേസ്റ്റ് സിറ്റീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കണക്കുകൾ. റിയാദിൽ 65 ശതമാനവും ജിദ്ദയിൽ 50 ശതമാനവുമാണ് കോടിപതികളുടെ എണ്ണത്തിൽ വർധന. 20,000ലധികം കോടീശ്വരന്മാരാണ് നിലവിൽ റിയാദിൽ ഉള്ളത്. 10,400 കോടീശ്വരന്മാർ ജിദ്ദയിലുമുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സമ്പദ് വ്യവസ്ഥാ പരിഷ്‌കാരങ്ങളുടെ പ്രതിഫലനമാണ് നേട്ടത്തിന് കാരണമായത്. റിയാദിനെ ആഗോള സ്ഥാപനങ്ങളുടെ…

Read More

ട്രംപിന്റെ പകരച്ചുങ്കം; തിരിച്ചുകയറി സൗദി ഓഹരി വിപണി

 ട്രംപിന്റെ പകരച്ചുങ്കത്തിന് പിന്നാലെ ഇടിഞ്ഞു വീണ സൗദി ഓഹരി വിപണി തിരിച്ചുകയറി. 2020ന് ശേഷമുള്ള മികച്ച തിരിച്ചുവരവാണ് സൗദി ഓഹരി വിപണിയിലുണ്ടായതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പകരച്ചുങ്കം താൽക്കാലികമായി നിർത്താൻ തീരുമാനിച്ചതിന് പിന്നാലെയാണ് നേട്ടം. ഗൾഫിൽ ഉടനീളം ഓഹരി വിപണി തിരിച്ചു കയറുകയാണ്. ഇതിനൊപ്പം സൗദി ഓഹരി വിപണിയായ തദാവുലും മികച്ച നേട്ടമാണ് ഇന്നുണ്ടാക്കിയത്. 3.7% വർധനവാണ് ഇന്നുണ്ടായത്. അൽ റാജി ബാങ്കിന്റെ 3.2% വളർച്ച ഇതിൽ നിർണായകമായി. സൗദി നാഷണൽ ബാങ്ക് 5.5%വും സൗദി അരാംകോ…

Read More

സൗദിയിൽ പ്രവാസികൾക്ക് പാസ്പോർട്ട് വിവരങ്ങൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാം

 പ്രവാസികള്‍ക്ക് ഇനി തങ്ങളുടെ പാസ്‌പോർട്ട് വിവരങ്ങള്‍ അബ്ഷര്‍ പ്ലാറ്റ്‌ഫോം വഴി അവരുടെ തൊഴിലുടമയുടെ അക്കൗണ്ടിലൂടെ പുതുക്കാം. 69 റിയാലാണ് ഈ സേവനത്തിന് ഈടാക്കുന്ന ചാര്‍ജ്. ഇതുവഴി പ്രവാസികൾക്ക് പാസ്പോർട്ട് വിവരങ്ങൾ അപ്​ഡേറ്റ് ചെയ്യുന്നതിനായി ഇനി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടിന്റെ അഥവാ ജവാസാത്തിന്റെ ഓഫിസിലേക്ക് പോകേണ്ടതില്ല. 18 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് അവരുടെ പാസ്പോർട്ട് പുതുക്കിയ ശേഷം അബ്ഷർ പ്ലാറ്റ്ഫോമിൽ സേവനങ്ങൾ ലഭ്യമാകും. പ്ലാറ്റ്ഫോണിലെ എൻ്റെ സേവനങ്ങൾ എന്ന ലിങ്ക് വഴി പ്രവേശിച്ച് പാസ്പോർട്ടുകൾ എന്നത്…

Read More

സൗ​ദി കാ​യി​ക​മേ​ഖ​ല​യു​ടെ വി​പ​ണി മൂ​ല്യം 3200 കോ​ടി റി​യാ​ലാ​യി

രാ​ജ്യ​ത്തെ സ്​​പോ​ർ​ട്​​സ്​ മേ​ഖ​ല ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ ക​മ്പ​നി​ക​ൾ​ക്ക് വ​ലി​യ സാ​ധ്യ​ത​ക​ൾ തു​റ​ക്കു​ന്നു​വെ​ന്ന്​ സൗ​ദി നി​ക്ഷേ​പ സ​ഹ​മ​ന്ത്രി ഇ​ബ്രാ​ഹിം അ​ൽ​മു​ബാ​റ​ക് പ​റ​ഞ്ഞു.റി​യാ​ദി​ൽ ‘സ്‌​പോ​ർ​ട്‌​സ് ഇ​ൻ​വെ​സ്റ്റ്മെ​ന്റ് ഫോ​റ​ത്തി’​ൽ നി​ക്ഷേ​പ മ​ന്ത്രി ഖാ​ലി​ദ് അ​ൽ ഫാ​ലി​ഹി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യ​മ​നി​ർ​മാ​ണ ഘ​ട​ന, സാ​മ്പ​ത്തി​ക ഭ​ര​ണം, നി​ക്ഷേ​പ മേ​ഖ​ല​ക​ൾ എ​ന്നി​വ​യു​ള്ള ഒ​രു സം​യോ​ജി​ത സാ​മ്പ​ത്തി​ക മേ​ഖ​ല​യാ​യി സ്പോ​ർ​ട്സ് മാ​റി​യി​രി​ക്കു​ന്നു. ‘വി​ഷ​ൻ 2030’ ആ​രം​ഭി​ച്ച​തി​ന് ശേ​ഷം 2016ൽ 500​ ​കോ​ടി റി​യാ​ലി​ൽ താ​ഴെ​യാ​യി​രു​ന്ന സൗ​ദി കാ​യി​ക മേ​ഖ​ല​യു​ടെ വി​പ​ണി മൂ​ല്യം ഇ​ന്ന് ഏ​ക​ദേ​ശം…

Read More

ഹജ്ജ് രജിസ്‌ട്രേഷന് അനൗദ്യോഗിക വഴികൾ തേടരുത്, മുന്നറിയിപ്പ് നൽകി ഹജ്ജ് മന്ത്രാലയം

ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ ഹജ്ജ് രജിസ്‌ട്രേഷന് അനൗദ്യോഗിക വഴികൾ തേടരുതെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഹജ്ജ് തീർഥാടനം നടത്താൻ ആഗ്രഹിക്കുന്നവർ രാജ്യത്തെ ബന്ധപ്പെട്ട വകുപ്പുകൾ നൽകുന്ന ഹജ്ജ് വിസ നേടിയിരിക്കണം. 80 രാജ്യങ്ങളിലെ ഹജ്ജ് കാര്യ ഓഫിസുകളുമായി ഏകോപിപ്പിച്ച് 126ലധികം രാജ്യങ്ങളിൽനിന്നുള്ള തീർഥാടകർക്കായി സജ്ജീകരിച്ച ‘നുസ്‌ക് ഹജ്ജ്’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി ഹജ്ജ് ബുക്കിങ് നടത്താനാവും. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ‘ഇ സർവിസ്’, ‘നുസുക്’ ആപ്പ് എന്നിവ രാജ്യത്തെ പൗരന്മാർക്കും താമസക്കാരായ വിദേശികൾക്കും വേണ്ടി ഹജ്ജ്…

Read More