റെസിഡൻസി, തൊഴിൽ നിയമ ലംഘനം; 23865 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 23865 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ. 2025 മാർച്ച് 6 മുതൽ 2025 മാർച്ച് 12 വരെയുള്ള കാലയളവിലാണ് രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിൽ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മാർച്ച് 15-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിൽ 16644…

Read More

ലോകത്തിലെ ഏറ്റവും ഉയരമുള്ള ടവർ നിർമിക്കാനൊരുങ്ങി സൗദി

ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം റിയാദിൽ ഒരുക്കാൻ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്. ഇതിനുള്ള കൺസൾട്ടൻസ് കോൺട്രാക്ടിനായി പി.ഐ.എഫ് അപേക്ഷ ക്ഷണിച്ചു. വടക്കൻ റിയാദിൽ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലാണ് പുതിയ പദ്ധതി. നോർത്ത് പോൾ എന്ന പേരിലുള്ള പദ്ധതി സെൻട്രൽ ബിസിനസ് ഡിസ്ട്രിക് എന്ന് പേരിട്ട പ്രദേശത്താകും നിർമിക്കുക. ലോകത്തിലെ ഏറ്റവും ഉയരമുള്ള ടവറാകും ഇതിന്റെ ആകർഷണം. 2025 മാർച്ച് 20നകം ഇതിലേക്ക് എഞ്ചിനീയറിങ് കൺസൾട്ടൻസികൾക്ക് അപേക്ഷ നൽകാം. 306 സ്‌ക്വ.കി.മീ വിസ്തൃതിയിൽ വിശാലമായ പ്രദേശത്താണ്…

Read More

ചിയ സീഡ് കൃഷിയിൽ വിജയം കൊയ്ത് സൗദി

ചിയ വിത്ത് കൃഷിയിൽ വിജയം കൊയ്ത് സൗദി അറേബ്യ. മക്ക പ്രദേശങ്ങളിലാണ് ചിയ വിത്ത് കൃഷിയിൽ മികച്ച വിളവ് ലഭിച്ചത്. കുറഞ്ഞ ജലം ഉപയോഗിച്ച് കൃഷി ചെയ്യാൻ കഴിയുന്നതിനാൽ സൗദിക്ക് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് ചിയ കൃഷി. 130 ദിവസത്തിനുള്ളിൽ വിളവെടുക്കാമെന്നതും ഗുണമാണ്. 15 മുതൽ 30 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വളരുന്നതിനാൽ സൗദി അറേബ്യയുടെ ഉഷ്ണമേഖലാ പ്രദേശങ്ങളും കൃഷിക്ക് അനുയോജ്യമാണ്. ബ്രെഡ്, കുക്കീസ്, സ്‌നാക്കുകൾ,കോസ്മറ്റിക്‌സ് ഉൽപന്നങ്ങൾ, ജ്യുസ്, പാനീയങ്ങൾ എന്നിവക്കായാണ് ചിയ പ്രധാനമായും ഉപയോഗിക്കുന്നത്….

Read More

മക്കയിലും മദീനയിലും വീണ്ടും മഴയെത്തുന്നു; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

മക്കയിലും മദീനയിലും വീണ്ടും മഴയെത്തുന്നു. തിങ്കൾ വരെയുള്ള ദിവസങ്ങളിൽ മക്ക ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശക്തമായ മഴയെത്തും. ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റ മുന്നറിയിപ്പ്. ജമ്മും, അൽ ഖാമിൽ, മെയ്സാൻ, അദ്ഹാം തുടങ്ങി മക്കയുടെ വിവിധ ഭാഗങ്ങളിലും ത്വായിഫ് ഉൾപ്പെടെയുള്ള മലയോര പ്രദേശങ്ങളിലുമാണ് മഴയെത്തുക. മഴ മുൻകരുതലുള്ളതിനാൽ ഹറമിന്റെ മുറ്റത്ത് കാർപ്പറ്റ് വിരിക്കില്ല. ആവശ്യമുള്ള വിശ്വാസികൾ മുസല്ല കയ്യിൽ കരുതണമെന്ന് ഹറം കാര്യാലയം അറിയിച്ചു. മദീനയിലും തിങ്കളാഴ്ച വരെ മഴക്ക് സാധ്യതയുണ്ട്. അൽ ഉല, ബദർ,…

Read More

ദേശീയ പതാകയുടെ ഉപയോഗവും പ്രദർശനവും: മാർഗനിർദേശം പുറത്തുവിട്ട് സൗദി

ദേശീയ പതാകയുടെ ഉപയോഗവും പ്രദർശനവും സംബന്ധിച്ചിട്ടുള്ള മാർഗനിർദേശം പുറത്തുവിട്ട് സൗദി അറേബ്യ. വാണിജ്യ ആവശ്യങ്ങൾക്ക് പതാക ഉപയോഗിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് അറിയിപ്പ്. ദുർബലമായതോ, നശിച്ചു തുടങ്ങിയതോ ആയ പതാകകൾ ഉപയോഗിക്കരുത്. ഇത്തരം പതാകകൾ ശരിയായ രീതിയിൽ നശിപ്പിക്കണം. വാണിജ്യ ഉത്പന്നങ്ങളിലോ ട്രേഡ്മാർക്കുകളിലോ പതാക ഉപയോഗിക്കരുത്. പതാക കൊണ്ട് ഏതെങ്കിലും വസ്തു കെട്ടാനോ പൊതിയാനോ പാടില്ല. മൃഗങ്ങളുടെ മേൽ പതാക കെട്ടലോ പതിക്കലോ നിയമവിരുദ്ധമാണ്. പതാകയിൽ സ്ലോഗനുകൾ, വാചകങ്ങൾ, ചിത്രങ്ങൾ എന്നിവ അച്ചടിക്കരുത്. സ്വതന്ത്രമായി…

Read More

സേവനം മോശമായാൽ കടുത്ത ശിക്ഷ ലഭിക്കും; ഹജ്ജ് സർവീസ് കമ്പനികൾക്ക് കർശന മുന്നറിയിപ്പ്

ഹജ്ജ് സർവീസ് കമ്പനികൾക്ക് കർശന മുന്നറിയിപ്പുമായി സൗദി. അനധികൃതമായി ഹജ്ജിലേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കുകയില്ലെന്നും ലംഘനങ്ങൾ കണ്ടെത്തിയാൽ കടുത്ത ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. മക്കയിൽ ചേർന്ന ഹജ്ജ് സേവന കമ്പനികളുമായുള്ള യോഗത്തിലാണ് ഹജ്ജ് മന്ത്രിയുടെ മുന്നറിയിപ്പ്. തീർത്ഥാടകരോടുള്ള ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടാൽ കടുത്ത ശിക്ഷ കമ്പനികൾ നേരിടേണ്ടി വരും. പിഴയും ലൈസൻസ് റദ്ദാക്കലും ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്ന് ഹജ്ജ് മന്ത്രി ഡോ. തൗഫീഖ് അൽ റബിയ പറഞ്ഞു. ഈ വർഷത്തെ ഹജ്ജ് സീസണിന്റെ ഒരുക്കങ്ങളുടെ അവലോകനവും യോഗത്തിൽ…

Read More

റിയാദ് മെട്രോയുടെ ഏഴാം ലൈൻ നിർമാണത്തിന് അപേക്ഷ ക്ഷണിച്ചു

റിയാദ് മെട്രോയുടെ ഏഴാമത്തെ ലൈൻ നിർമാണത്തിനായി കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. റിയാദിലെ ഖിദ്ദിയ്യ, കിൽ സൽമാൻ പാർക്ക്, ദിരിയ്യ ഗേറ്റ് തുടങ്ങി വൻകിട പദ്ധതി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാകും ലൈൻ. 65 കി.മീ ദൈർഘ്യമുള്ള ലൈനിൽ 19 സ്റ്റേഷനുകളുണ്ടാകും. നിലവിൽ റിയാദ് മെട്രോയിൽ ആറ് ലൈനാണ് ഉള്ളത്. ഇതിന് പുറമെയാണ് റിയാദി നഗരത്തിലെ വൻകിട പദ്ധതി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ ലൈൻ. റിയാദ് റോയൽ കമ്മീഷൻ ഇതിനായി ബിഡ് സമർപ്പിക്കേണ്ട സമയം ജൂൺ 15 വരെ നീട്ടിയിട്ടുണ്ട്….

Read More

ഓർഡറുകൾ കൃത്യ സ്ഥലത്ത് ഡെലിവറി ചെയ്തില്ലെങ്കിൽ 5000 റിയാൽ പിഴ ലഭിക്കുമെന്ന് സൗദി ട്രാൻസ്‌പോർട്ട് അതോറിറ്റി

ഓൺലൈൻ ഓർഡറുകൾ കൃത്യം സ്ഥലത്ത് ഡെലിവറി ചെയ്തില്ലെങ്കിൽ പിഴ ഈടാക്കുംമെന്ന മുന്നറിയിപ്പുമായി സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി. രാജ്യത്ത് ഓൺലൈൻ വഴി ഓർഡറുകൾ നൽകുന്നത് കുത്തനെ കൂടിയിട്ടുണ്ട്. ഇങ്ങിനെയുള്ള ഓർഡറുകൾ ഉപഭോക്താവ് പണമടക്കുമ്പോൾ ആപ്പിൽ നൽകിയ അതേ ലൊക്കേഷനിൽ തന്നെ എത്തിച്ചിരിക്കണം. ഇതല്ലാത്ത രീതികളിലൂടെ ഓർഡർ സ്വീകരിക്കാൻ ഉപഭോക്താവിനെ നിർബന്ധിച്ചാലാണ് പിഴയുണ്ടാകുക. അയ്യായിരം റിയാലാണ് കമ്പനിക്ക് പിഴയായി ഈടാക്കുക. ഇതിനായി ചെയ്യേണ്ടത് ഇതാണ്. വസ്തുക്കൾ കൃത്യമായി ലഭിച്ചില്ലെങ്കിൽ ഓർഡർ ചെയ്ത കമ്പനിയിൽ പരാതി നൽകണം. അവിടെ നിന്നും…

Read More

മദീനയിലെ പ്രവാചക പള്ളിയിൽ നോമ്പുതുറയ്ക്ക് വിതരണം ചെയ്യുന്നത് 1.5 ദശലക്ഷം ഈന്തപ്പഴം

മദീനയിലെ പ്രവാചകന്റെ പള്ളിയിലെ നോമ്പുകാരുടെ ഇഫ്താർ ടേബിളിലേക്ക് പ്രതിദിനം 1.5 ദശലക്ഷത്തിലധികം ഈന്തപ്പഴം വിതരണം ചെയ്യുന്നു. ഈന്തപ്പന ഫാമുകൾ നിരവധി ഇനങ്ങൾ ഉൽപാദിപ്പിക്കുന്നതിനാലാണ് പ്രവാചകന്റെ പള്ളിയിൽ ഇത്രയേറെ വൈവിധ്യമാർന്ന ഈന്തപ്പഴങ്ങൾ വിതരണം ചെയ്യുന്നത്. റുഥാന, അജ്‌വ, അൻബറ, സഫാവി, സഖി, ബർണി അൽ മദീന, ബർണി അൽ ഐസ്, ബയ്ദ അൽ മഹ്‌റൂം, അൽ ജെയ്ൽ മഹ്‌ദ്, അൽ ജെ. അൽ ലബ്ബാന, അൽ മഷ്റൂഖ്, അൽ മജ്ദൂൽ, അൽ റബീഅ, അൽ ഷലാബി എന്നിവയാണ് പ്രധാന ഇനങ്ങൾ. മദീന…

Read More

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കൽ: സൗദി മധ്യസ്ഥതയിൽ ചർച്ച ഇന്ന്

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കൽ സംബന്ധിച്ച് സൗദി മധ്യസ്ഥതയിൽ നടക്കുന്ന ചർച്ച ഇന്ന്. ഇതിന് മുന്നോടിയായി യുക്രൈൻ പ്രസിഡണ്ട് വ്‌ളാദ്മിർ സെലൻസ്‌കിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും സൗദിയിലെത്തി. യു.എസുമായുള്ള സമാധാന ചർച്ചക്ക് മുന്നോടിയായി യുക്രൈൻ പ്രസിഡണ്ട് വ്‌ളാദ്മിർ സെലൻസ്‌കി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രിയാണ് യുക്രൈൻ പ്രസിഡണ്ട് ജിദ്ദയിലെത്തിയത്. മികച്ച വരവേൽപാണ് സെലൻസ്‌കിക്ക് സൗദി കിരീടാവകാശി നൽകിയത്. സെലൻസ്‌കിക്ക് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും സൗദി കിരീടാവകാശിയെ കണ്ട് ചർച്ച നടത്തി. ജിദ്ദയിൽ…

Read More