ഫോർമുല വൺ സൗദി ഗ്രാന്റ് പ്രി: മെക്ലാരൻ താരം ഓസ്‌കാർ പിയാസ്ട്രി ജേതാവ്‌

ജിദ്ദയിൽ നടന്ന ആവേശകരമായ ഫോർമുല വൺ കാറോട്ട മത്സരത്തിൽ മെക്ലാരൻ താരം ഓസ്‌കാർ പിയാസ്ട്രി വിജയക്കൊടി പാറിച്ചു. റെഡ്ബുൾ റേസിംഗ് താരം മാക്സ് വെർസ്റ്റാപ്പനെ 2.84 സെക്കൻഡിന്റെ വ്യത്യാസത്തിൽ പിന്തള്ളിയാണ് പിയാസ്ട്രിയുടെ തകർപ്പൻ വിജയം. ഫെരാരിയുടെ ചാൾസ് ലെക്ലർ മൂന്നാം സ്ഥാനവും മെക്ലാരൻ താരം ലാൻഡോ നോറിസ് നാലാം സ്ഥാനവും കരസ്ഥമാക്കി. മുമ്പെങ്ങുമില്ലാത്ത ആവേശത്തോടെയാണ് ജിദ്ദ ഇത്തവണ ഫോർമുല വൺ മത്സരത്തെ വരവേറ്റത്. മൂന്നു ദിവസങ്ങളിലായി നീണ്ടുനിന്ന മത്സരത്തോടനുബന്ധിച്ച് നഗരം വർണ്ണാഭമായ കാഴ്ചകൾക്കും ആഘോഷങ്ങൾക്കും വേദിയായി. ആകാശത്തും…

Read More

സൗദിയിൽ വിനോദസഞ്ചാരികൾക്കായുള്ള VAT റീഫണ്ട് സംവിധാനം നടപ്പിലാക്കുന്നു

വിനോദസഞ്ചാരികൾക്കായുള്ള VAT റീഫണ്ട് സംവിധാനം നടപ്പിലാക്കുന്നതിനുള്ള പ്രാരംഭനടപടികൾ സൗദി അറേബ്യ ആരംഭിച്ചതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിനോദസഞ്ചാരികൾ സൗദി അറേബ്യയിൽ താമസിക്കുന്ന കാലയളവിൽ നടത്തുന്ന ഷോപ്പിംഗുകളുമായി ബന്ധപ്പെട്ട് ചെലവഴിക്കുന്ന പതിനഞ്ച് ശതമാനം മൂല്യവർദ്ധിത നികുതി (VAT) അവർക്ക് രാജ്യത്ത് നിന്ന് തിരികെ മടങ്ങുന്ന അവസരത്തിൽ റീഫണ്ട് ചെയ്യുന്നതിനായുള്ള പ്രാരംഭനടപടികളാണ് ആരംഭിച്ചിരിക്കുന്നത്. ഇതിനായി സൗദി സകാത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തെ VAT നിബന്ധനകളിൽ ആവശ്യമായ ഭേദഗതികൾ വരുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ…

Read More

സൗദിയിലെ കിംഗ് അബ്ദുൽഅസീസ് റിസർവിൽ നിന്ന് പ്രാചീന ശിലാലിഖിതങ്ങൾ കണ്ടെത്തി

സൗദി അറേബ്യയിലെ കിംഗ് അബ്ദുൽഅസീസ് റിസർവിൽ നിന്ന് പ്രാചീന ശിലാലിഖിതങ്ങൾ കണ്ടെത്തി. കിംഗ് അബ്ദുൽഅസീസ് റിസർവിൽ നടത്തിയ ഉദ്ഘനനപ്രവർത്തനങ്ങളിൽ കണ്ടെത്തിയ ബി സി നാലാം നൂറ്റാണ്ടിലെ പുരാവസ്തു അവശേഷിപ്പുകളുടെ ഭാഗമാണ് ഈ ശിലാലിഖിതങ്ങൾ. കിംഗ് അബ്ദുൽഅസീസ് റിസർവിന്റെ തെക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന റൗദത് അൽ ഖാഫ്സ് പ്രദേശത്ത് നിന്നാണ് ഈ പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയിരിക്കുന്നത്. ഇവ ബി സി നാലാം നൂറ്റാണ്ടിനും, എ ഡി ഒന്നാം നൂറ്റാണ്ടിനും ഇടയിലുള്ളവയാണെന്ന് കിംഗ് അബ്ദുൽഅസീസ് റോയൽ റിസർവ് ഡവലപ്‌മെന്റ്…

Read More

പ്രധാനമന്ത്രിയുടെ സൗദി സന്ദർശനം ഇന്നുമുതല്‍; വൈകീട്ട് സൗദി കിരീടാവകാശിയുമായി ചർച്ച

 പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സൗദി സന്ദർശനത്തിനായി ഇന്ന് ഉച്ചക്ക് ശേഷം ജിദ്ദയിൽ എത്തും. സാമ്പത്തിക, പ്രതിരോധ മേഖലയിലെ സഹകരണത്തിന് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവെക്കും. വൈകീട്ടാണ് സൗദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ച . ഹജ്ജ്, ഇന്ത്യാ-യൂറോപ് കോറിഡോർ, ഗസ്സ എന്നിവയും ചർച്ചയാകും. സൗദി കിരീടാവകാശിയുമായി ചർച്ചവിവിധ കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെക്കും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി എത്തുന്നത്. ഇന്ത്യൻ സമയം മൂന്ന് മണിയോടെ പ്രധാനമന്ത്രി ജിദ്ദയിലെത്തും. സ്വീകരണത്തിന് ശേഷം വൈകീട്ട്…

Read More

ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സ​ജ്ജം

ഹജ്ജ് തീർഥാടകർക്ക് നൽകുന്ന ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉൽപന്നങ്ങൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കാൻ സജ്ജമാണെന്ന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു.അതിനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. ജീവനക്കാരും അതിന് സന്നദ്ധമാണ്. തീർഥാടകർ രാജ്യത്തേക്ക് പ്രവേശിക്കുന്ന വ്യോമ, കര, കടൽ കവാടങ്ങളിൽ ഇത്തരം ഉൽപന്നങ്ങൾ നിരന്തര പരിശോധനക്ക് വിധേയമാക്കും.മക്കയിലെയും മദീനയിലെയും മുനിസിപ്പാലിറ്റികളുടെ ഭൂപരിധിയിൽ സ്ഥിതിചെയ്യുന്ന ഭക്ഷണ, ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങളും ആശുപത്രികളും ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഹജ്ജ് കാര്യ ഓഫിസുകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സീസണൽ മെഡിക്കൽ സെന്ററുകളും കർശന നിരീക്ഷത്തിലാക്കും….

Read More

സൗദി അറേബ്യയിലേക്ക് മോദിയുടെ മൂന്നാം വരവ്; ദ്വിദിന സന്ദർശനത്തിൽ സുപ്രധാന കരാറുകൾ ഒപ്പുവെച്ചേക്കും

റിയാദ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനം നാളെ തുടങ്ങാനിരിക്കെ പ്രതീക്ഷകൾ വാനോളം. സൗദി കിരീടവകാശി മുഹമ്മദ് ബിൽ സൽമാൻ രാജകുമാരൻറെ ക്ഷണം സ്വീകരിച്ചാണ് മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി സൗദി അറേബ്യയിലെത്തുന്നത്. ഏപ്രിൽ 22, 23 തീയതികളിൽ മോദി ജിദ്ദയിലുണ്ടാകും. മൂന്നാം തവണയാണ് മോദി സൗദിയിലെത്തുന്നത്. ആദ്യ രണ്ട് തവണ പ്രധാനമന്ത്രിയായപ്പോഴും മോദി സൗദി സന്ദർശിച്ചിരുന്നു. മൂന്നാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ സൗദി സന്ദർശനമാണിത്. ഈ സന്ദർശനത്തിൽ ഇന്ത്യ സൗദി സ്ട്രാറ്റജിക്…

Read More

സൗദി അറേബ്യയിൽ വിനോദസഞ്ചാരികൾക്ക് വാറ്റ് ഇളവ് പ്രാബല്യത്തിൽ വന്നു

റിയാദ്: സൗദി അറേബ്യ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ ഇനി മുതൽ താമസത്തിനിടയിൽ സാധനങ്ങൾക്കും സേവനങ്ങൾക്കും നൽകുന്ന 15 ശതമാനം മൂല്യവർധിത നികുതി (വാറ്റ്) റീഫണ്ടിന് അർഹരായിരിക്കും. പുതിയ വാറ്റ് ഇളവ് ഏപ്രിൽ 18 മുതൽ പ്രാബല്യത്തിൽ വന്നു. ഇത് സുഗമമാക്കുന്നതിനായി സകാത്ത് ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) വാറ്റ് നിയന്ത്രണത്തിൽ ഭേദഗതികൾ പ്രഖ്യാപിച്ചു. പുതുക്കിയ ചട്ടങ്ങൾ അനുസരിച്ച്, അംഗീകൃത സേവന ദാതാക്കളിൽ നിന്നുള്ള യോഗ്യമായ ടൂറിസ്റ്റ് വാങ്ങലുകൾക്ക് വാറ്റ് നിരക്ക് പൂജ്യം ശതമാനമായിരിക്കും. തുടർന്ന് വിനോദസഞ്ചാരികൾ സൗദി…

Read More

റിയാദ് മെട്രോയുടെ ഓറഞ്ച് ലൈനിൽ രണ്ട് പുതിയ സ്റ്റേഷനുകൾ തുറന്നു

റിയാദ് മെട്രോയുടെ ഓറഞ്ച് ലൈനിൽ രണ്ട് പുതിയ സ്റ്റേഷനുകൾ പ്രവർത്തനമാരംഭിച്ചു. 2025 ഏപ്രിൽ 19-നാണ് റിയാദ് പബ്ലിക് ട്രാൻസ്‌പോർട് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം, റെയിൽവേ സ്റ്റേഷൻ, ജരീർ ഡിസ്ട്രിക്ട് സ്റ്റേഷൻ എന്നീ പുതിയ മെട്രൊ സ്റ്റേഷനുകളാണ് ഓറഞ്ച് ലൈനിൽ തുറന്ന് കൊടുത്തിരിക്കുന്നത്. റിയാദ് മെട്രോയുടെ ഓറഞ്ച് ലൈനിലെ സേവനങ്ങൾ 2025 ജനുവരി 5-ന് ആരംഭിച്ചിരുന്നു. റിയാദിന്റെ കിഴക്ക്, പടിഞ്ഞാറ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന രീതിയിലാണ് ഓറഞ്ച് ലൈൻ നിർമ്മിച്ചിരിക്കുന്നത്. നാല്പത്തൊന്ന് കിലോമീറ്റർ നീളമുള്ള…

Read More

രാജ്യത്തെ റെസിഡൻസി തൊഴിൽ നിയമങ്ങൾ ലംഘിച്ചു; 20688 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20,688 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2025 ഏപ്രിൽ 10 മുതൽ 2025 ഏപ്രിൽ 16 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് 2025 ഏപ്രിൽ 19-നാണ് സൗദി ആഭ്യന്തര മന്ത്രാലയം നൽകിയത്….

Read More

സൗദി അറേബ്യയിൽ നിന്നുള്ള ഈന്തപ്പഴ കയറ്റുമതി; 2024-ൽ രേഖപ്പെടുത്തിയത് 15.9 ശതമാനം വർദ്ധനവ്

സൗദി അറേബ്യയിൽ നിന്നുള്ള ഈന്തപ്പഴ കയറ്റുമതിയിൽ 2024-ൽ രേഖപ്പെടുത്തിയത് 15.9 ശതമാനം വർദ്ധനവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2023-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ വർദ്ധനവ്. സൗദി നാഷണൽ സെന്റർ ഫോർ പാംസ് ആൻഡ് ഡേറ്റ്സാണ് ഈ കണക്കുകൾ പുറത്ത് വിട്ടത്. ഈ കണക്കുകൾ പ്രകാരം 2024-ൽ സൗദി അറേബ്യയിൽ നിന്ന് 1.695 ബില്യൺ സൗദി റിയാലിന്റെ ഈന്തപ്പഴ കയറ്റുമതി രേഖപ്പെടുത്തിയിട്ടുണ്ട്. സൗദി അറബ്യയിലെ ആഭ്യന്തര ഈന്തപ്പഴ ഉത്പാദനം 2024-ൽ 1.9 മില്യൺ ടൺ കടന്നതായും കണക്കുകൾ വ്യക്തമാക്കുന്നു….

Read More