ഏകീകൃത ടിക്കറ്റ് ബുക്കിംഗ്: സൗദി റെയിൽവേയും ഫ്ളൈനാസ് എയറും കൈകോർക്കുന്നു

സൗദി റെയിൽവേയും സൗദി ബജറ്റ് എയർലൈനായ ഫ്ളൈനാസും ഏകീകൃത ടിക്കറ്റ് ബുക്കിംഗിന് ധാരണയായി. മക്ക-മദീനയെ ബന്ധിപ്പിക്കുന്ന ഹറമൈൻ ഹൈ-സ്പീഡ് ട്രെയിൻ സർവീസുകൾക്കാണ് സേവനം ഉപയോഗപ്പെടുത്താൻ സാധിക്കുക. ഇതോടെ ഫ്ളൈനാസിന്റെ വെബ്സൈറ്റ് വഴി ട്രെയിനും റെയിൽവേ ബുക്കിംഗ് പ്ലാറ്റ്ഫോം വഴി ഫ്ളൈനാസും ബുക്ക് ചെയ്യാൻ യാത്രക്കാർക്ക് സാധിക്കും. പങ്കാളിത്ത കരാറിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. ദുബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിലാണ് പ്രഖ്യാപനം നടത്തിയത്. യാത്രാ നടപടിക്രമങ്ങൾ ലളിതമാക്കുക, വ്യോമ, റെയിൽ ഗതാഗതം സംയോജിപ്പിക്കുക, ആസൂത്രണ കാര്യക്ഷമത വർധിപ്പിക്കുക, രണ്ട്…

Read More

മക്കയടക്കം സൗദിയുടെ വിവിധ ഇടങ്ങളിൽ മഴ മുന്നറിയിപ്പ്

മക്കയിലടക്കം സൗദിയിലെ വിവിധ ഇടങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത ആഴ്ച പകുതി വരെ മഴ തുടരും. ഇടിമിന്നൽ, ശക്തമായ കാറ്റ് എന്നിവയും മഴക്കൊപ്പമെത്തും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.മക്കയിൽ ഇടിമിന്നലോടു കൂടിയ മഴയായിരിക്കും ലഭിക്കുക. വെള്ളപ്പൊക്ക സാധ്യതയും മുന്നറിയിപ്പിലുണ്ട്. നേരിയ തോതിലുള്ള മഴയായിരിക്കും ലഭിക്കുക. കിഴക്കൻ പ്രവിശ്യ, റിയാദ്, ഹാഇൽ, അൽ ഖസിം, അൽബാഹ, അസീർ, ജീസാൻ തുടങ്ങിയ പ്രദേശങ്ങളിൽ മഴക്കൊപ്പം ഇടിമിന്നലും കാറ്റുമെത്തും. തണുപ്പവസാനിച്ച് രാജ്യം കടുത്ത…

Read More

ഉംറ വിസക്കാർ ഇന്ന് അർദ്ധരാത്രിക്ക് മുമ്പ് സൗദിയിൽ നിന്ന് മടങ്ങണം; ലംഘിച്ചാൽ 50,000 റിയാൽ പിഴ

ഉംറ തീർത്ഥാടനത്തിനായി സൗദി അറേബ്യയിലെത്തിയ വിദേശ തീർത്ഥാടകർ ഇന്ന് അർദ്ധരാത്രിക്ക് മുമ്പായി രാജ്യം വിടണമെന്ന് അധികൃതർ അറിയിച്ചു. ഇത് നേരത്തെ അനുവദിച്ച ഉംറ വിസകളിൽ വ്യക്തമാക്കിയതാണ്. ഈ സമയപരിധി ലംഘിച്ച് സൗദിയിൽ തുടരുന്നവർക്ക് 50,000 റിയാൽ പിഴയും ആറ് മാസം വരെ തടവും നാടുകടത്തലും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. ഇനി ഹജ്ജ് സീസൺ അവസാനിച്ചതിന് ശേഷം മാത്രമേ ഉംറ വിസ അനുവദിക്കുകയുള്ളൂ എന്നും അധികൃതർ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹജ്ജ്…

Read More

60,000 റി​യാ​ലി​ന്​ തു​ല്യ​മാ​യ വി​ദേ​ശ​ ക​റ​ൻ​സി​യു​ള്ള​വ​ർ ക​സ്​​റ്റം​സ് ഡി​ക്ല​റേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണം

60,000 റിയാലോ അതിൽ കൂടുതലോ മൂല്യമുള്ള കറൻസികൾ കൈവശമുണ്ടെങ്കിൽ ഹജ്ജ് തീർഥാടകർ രാജ്യത്തേക്ക് പ്രവേശിക്കുമ്പോൾ കസ്റ്റംസ് ഡിക്ലറേഷൻ പൂർത്തിയാക്കണമെന്ന് ഹജ്ജ് -ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യത്തെ നിലവിലുള്ള ചട്ടങ്ങൾക്ക് അനുസൃതമായാണിത്. 3000 റിയാലിൽ കൂടുതൽ മൂല്യമുള്ള ലഗേജുകളും സമ്മാനങ്ങളും പ്രത്യേകിച്ച് വാണിജ്യാവശ്യത്തിനുള്ള അളവിലുള്ളതാണെങ്കിൽ അതും ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ പോലുള്ള ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരം ആവശ്യമുള്ള വസ്തുക്കളും കൈവശമുണ്ടെങ്കിൽ കസ്റ്റംസ് ഡിക്ലറേഷൻ പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക് സകാത്ത്, ടാക്‌സ്, കസ്റ്റംസ് അതോറിറ്റി വെബ്‌സൈറ്റ് സന്ദർശിക്കാം.

Read More

ഹജജിനെത്തുന്നവർ പ്രതിരോധകുത്തിവെപ്പ് എടുത്തിരിക്കണം, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് പ്രവേശനമില്ല

ഹജ്ജിനെത്തുന്നവർ അതത് രാജ്യത്തെ ഹജ്ജ് ക്യാമ്പിൽനിന്ന് പ്രതിരോധകുത്തിവെപ്പ് എടുത്തിരിക്കണമെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു. സാധുവായ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ സൗദി അറേബ്യയിൽ പ്രവേശിപ്പിക്കില്ല. 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ കോവിഡ്-19 വാക്സിനേഷൻ കാർഡ് കൈവശംവെക്കണം. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളം, യാൻബുവിലെ പ്രിൻസ് അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, തായിഫ് അന്താരാഷ്ട്ര വിമാനത്താവളം, റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്രവിമാനത്താവളം, ദമ്മാമിലെ…

Read More

ആദ്യ ഹജ്ജ്​ സംഘം സൗദിയിലെത്തി; തീർഥാടർക്ക് മദീനയിൽ ഊഷ്മള സ്വീകരണം

ഈ വർഷത്തെ ഹജ്ജിനുള്ള ആദ്യ സംഘം തീർഥാടകർ സൗദിയിൽ എത്തി. ഇന്ത്യൻ തീർഥാടകരാണ് ആദ്യമെത്തിയത്. ഇന്ന് പുലർച്ചെ 5.30ഓടെയാണ് ഇന്ത്യൻ തീർഥാടകരെയും വഹിച്ച് സൗദി എയർലൈൻസ് വിമാനം മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. തൊട്ടുടനെ രണ്ടാമത്തെ വിമാനവുമിറങ്ങി. 289 പേർ വീതം രണ്ട് വിമാനങ്ങളിലായി 578 തീർഥാടകരാണ് എത്തിയത്.ഹൈദരാബാദിൽനിന്നുള്ളതായിരുന്നു ആദ്യ വിമാനം. രണ്ടാമത്തെ വിമാനം യു.പിയിലെ ലക്‌നോയിൽനിന്നും. ഈ വർഷത്തെ തീർഥാടകരുടെ മഹാപ്രവാഹത്തിന് തുടക്കമിട്ട ഇന്ത്യൻ സംഘത്തിന് ഊഷ്മള വരവേൽപാണ് ലഭിച്ചത്….

Read More

ലോകക്കപ്പിനായുള്ള സ്റ്റേഡിയ നിർമാണം സൗദിയിൽ തുടരുന്നു

ലോകക്കപ്പിനായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ സ്റ്റേഡിയ നിർമാണം തുടരുന്നു. ഖോബാറിലെ സ്റ്റേഡിയ നിർമാണം വേഗത്തിലാണ് പൂർത്തിയാകുന്നത്. റിയാദിലെയും ജിദ്ദയിലെയും സ്റ്റേഡിയങ്ങൾ മാറ്റിപ്പണിയുന്ന പ്രവൃത്തികൾക്കും തുടക്കമായി. ആകെ സീറ്റുകളുടെ എണ്ണത്തിൽ 2006ൽ ജർമനിയിൽ നടന്ന ലോകക്കപ്പ് റെക്കോഡ് സൗദി മറികടക്കും. 48ടീമുകളിൽ നിന്ന് 64 ടീമുകളിലേക്ക് വിപുലീകരിക്കപ്പെടാൻ സാധ്യതയുള്ളതാണ് ഈ ലോകകപ്പ്. 104 മത്സരങ്ങൾ നടക്കുന്ന 2034 ഫിഫ ലോകക്കപ്പിനായി 15 സ്റ്റേഡിയങ്ങൾ തയ്യാറാകും. ഇതിൽ എട്ടെണ്ണം പുതുതായി നിർമിക്കും. ജിദ്ദ, റിയാദ്, ഖോബാർ തുടങ്ങിയ നഗരങ്ങളിൽ ഈ…

Read More

ഹജ്ജിനു മുന്നോടിയായി നിയന്ത്രണം കർശനമാക്കി

ഹജ്ജിന് മുന്നോടിയായി നിയന്ത്രണം കർശനമാക്കിയതോടെ തിരക്കൊഴിഞ്ഞ് മക്ക ഹറം. നിലവിൽ പെർമിറ്റുള്ളവർക്ക് മാത്രമാണ് മക്കയിലേക്ക് പ്രവേശനം. ഉംറ തീർത്ഥാടകർക്ക് തിരിച്ചു പോകാനുള്ള സമയം മറ്റന്നാൾ അവസാനിക്കും. ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘം ചൊവ്വാഴ്ചയെത്തുന്നതോടെ ഹറം വീണ്ടും തിരക്കിലേക്ക് നീങ്ങും. സൗദിയിലുള്ളവർക്ക് പോലും പെർമിറ്റില്ലാതെ നിലവിൽ മക്കയിലേക്ക് പ്രവേശനമില്ല. വിദേശത്ത് നിന്നെത്തിയ ഉംറ തീർത്ഥാടകർ ചൊവ്വാഴ്ചയോടെ രാജ്യത്തു നിന്ന് തിരിച്ചു പോകും. ഏപ്രിൽ 29 മുതൽ സന്ദർശക വിസയിലുള്ളവർക്കും ഉംറ വിസയിലുള്ളവർക്കും മക്കയിൽ താമസിക്കാനാവില്ല. ആഭ്യന്തര ഉംറ…

Read More

കണ്ണൂർ – ദമാം റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറച്ചു; ആഴ്ചയിൽ എല്ലാ ദിവസവും സർവീസ്

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ദമാം റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. മുൻപ് വേനൽ അവധിക്കാലത്ത് 40,000 രൂപയ്ക്ക് മുകളിൽ ഉണ്ടായിരുന്ന ടിക്കറ്റ് നിരക്ക് 15,000 രൂപയ്ക്ക് അടുത്തായി കുറഞ്ഞു. ആഴ്ചയിൽ 3 ദിവസം ബുധൻ, വ്യാഴം, ശനി ആണ് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ കണ്ണൂർ-ദമാം സർവീസ്. കണ്ണൂരിൽനിന്ന് ഇൻഡിഗോ കൂടി ദമാമിലേക്ക് സർവീസ് ആരംഭിക്കുന്നതോടെ നിരക്ക് ഇനിയും കുറയാൻ സാധ്യതയുണ്ട്. ജൂൺ 16 മുതലാണ് ഇൻഡിഗോയുടെ ദമാം സർവീസ്. തിങ്കൾ, ബുധൻ,…

Read More

ഹജ്ജ് തീർത്ഥാടകർക്കുള്ള നുസുഖ് കാർഡ് വിതരണം തുടങ്ങി

ഹജ്ജ് കർമ്മത്തിന് എത്തുന്ന തീർത്ഥാടകർക്കുള്ള തിരിച്ചറിയൽ രേഖയായ നുസുഖ് കാർഡിന്റെ വിതരണം സൗദി അറേബ്യയിൽ ആരംഭിച്ചു. തീർത്ഥാടകരുടെ വ്യക്തിഗത വിവരങ്ങൾ, താമസസ്ഥലം എന്നിവ ഉൾക്കൊള്ളുന്നതാണ് ഈ കാർഡ്. ഹജ്ജ് പ്രദേശങ്ങളിലേക്കുള്ള പ്രവേശനത്തിന് ഇത് നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു. തീർത്ഥാടകരുടെ പേര്, ഹജ്ജ് സർവീസ് കമ്പനിയുടെ വിവരങ്ങൾ, മക്കയിലെയും മദീനയിലെയും താമസ വിലാസം എന്നിവയെല്ലാം കാർഡിൽ ഉണ്ടാകും. സുരക്ഷാ ഉദ്യോഗസ്ഥർക്ക് തീർത്ഥാടകരെ എളുപ്പത്തിൽ തിരിച്ചറിയാനും സുരക്ഷ ഉറപ്പാക്കാനും ഈ കാർഡ് സഹായകമാകും. ഡ്യൂപ്ലിക്കേഷൻ തടയുന്നതിനായി ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ്…

Read More