ഡോക്ടർ 7000 കിലോമീറ്റർ അകലെ, വൃക്ക, പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ച അഞ്ച് രോഗികൾക്ക് റോബോട്ടിക് ശസ്ത്രക്രിയ

കുവൈത്ത് സിറ്റി: അഭൂതപൂർവമായ വൈദ്യശാസ്ത്ര നേട്ടം സ്വന്തമാക്കി കുവൈത്ത്. തുടർച്ചയായി അഞ്ച് വിദൂര റോബോട്ടിക് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയാണ് ആരോഗ്യ മന്ത്രാലയം ഈ നേട്ടം കൈവരിച്ചത്. ടെലി റോബോട്ടിക് ശസ്ത്രക്രിയാ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ ഓപ്പറേഷൻ, 7,000 കിലോമീറ്ററിലധികം ദൂരത്തിൽ നിന്ന് രാജ്യത്തുട നീളമുള്ള മെഡിക്കൽ വിദഗ്ധരുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെയാണ് നടത്തിയത്. കുവൈത്തി ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. സാദ് അൽ ദോസാരി ചൈനയിലെ ഷാങ്ഹായിൽ ഇരുന്നുകൊണ്ട് ശസ്ത്രക്രിയകൾ നടത്തിയെന്നും രോഗികൾ കുവൈത്തിലെ സബാഹ് അൽ അഹമ്മദ് സെന്ററിലായിരുന്നുവെന്നും…

Read More

കുവൈറ്റ് സ്ത്രീകളെ സൈന്യത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലേക്ക്

കെയ്റോ: കുവൈറ്റ് സൈന്യത്തിൽ സ്ത്രീകളെ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ ‘അവസാന ഘട്ടത്തിലേക്ക്’ കടന്നതായി ഒരു മുതിർന്ന സൈനിക കമാൻഡർ പറഞ്ഞു. കുവൈറ്റ് സൈന്യത്തിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ സബാഹ് ജാബർ അൽ അഹമ്മദ് ഈ ആഴ്ച സൈനിക കമാൻഡർമാരുമായി കൂടിക്കാഴ്ച നടത്തി സ്ത്രീകളെ സൈന്യത്തിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. സൈന്യത്തിലെ വിവിധ റാങ്കുകളിൽ സ്ത്രീകളെ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിയമപരവും ഭരണപരവുമായ വശങ്ങളും സ്ത്രീകൾക്ക് അവരുടെ കർത്തവ്യങ്ങൾ കാര്യക്ഷമമായി നിർവഹിക്കാൻ പ്രാപ്തമാക്കുന്നതിന് അനുയോജ്യമായ തൊഴിൽ…

Read More

പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസിന് ചെലവേറും; അധിക തുക ഈടാക്കിത്തുടങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി : കുവൈത്തിൽ വിദേശികളുടെ ഡ്രൈവിങ് ലൈസൻസിന് ചെലവേറും. ഡ്രൈവിങ് പാസായാൽ ലൈസൻസ് പ്രിന്റ് ചെയ്യുന്നതിന് 10 ദിനാർ (2795 രൂപ) അധികം ഈടാക്കിത്തുടങ്ങി. ലൈസൻസ് പുതുക്കുമ്പോഴും ഈ തുക ഈടാക്കും. മന്ത്രിസഭാ തീരുമാനപ്രകാരമാണ് നടപടി. ലൈസൻസ് കാലാവധി വിദേശികൾക്ക് 5 വർഷവും സ്വദേശികൾക്ക് 15 വർഷവുമാണ്. ഒരുരാജ്യത്തെയും പൗരത്വമില്ലാത്തവരും കുവൈത്തിൽ രേഖാമൂലം താമസിക്കുന്നവരുമായ ബിദൂനികൾക്ക് ഇഖാമ കാലയളവിലേക്കാണ് ലൈസൻസ് അനുവദിക്കുക.

Read More

കുവൈത്തിൽ ഇന്ന് ശക്തമായ പൊടിക്കാറ്റിന് സാധ്യത, മുന്നറിയിപ്പ്

ഇന്ന് കുവൈത്തിൽ ഉഷ്ണക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് താപനില ഉയരാൻ കാരണമാകും. സജീവമായ തെക്കൻ കാറ്റ് കാരണം പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളിൽ പൊടി ഉയരുകയും ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ട്.  നാളെ ഉച്ചയ്ക്ക് ശേഷം ഒരു ശീത തരംഗം കടന്നുപോകാൻ സാധ്യതയുണ്ട്. കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് ശക്തമായി വീശുകയും ദൂരക്കാഴ്ച 1,000 മീറ്ററിൽ താഴെയായി കുറയുകയും ചെയ്യും. ചില പ്രദേശങ്ങളിൽ ഇത് പൂർണ്ണമായും ഇല്ലാതായേക്കാം. കടൽ തിരമാലകൾ ആറ് അടി വരെ ഉയരാനും…

Read More

പവർകട്ട് സമയത്ത് ലിഫ്റ്റുകൾ ഉപയോഗിക്കരുതെന്ന് കുവൈത്തിൽ മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: വൈദ്യുതി മന്ത്രാലയം ഷെഡ്യൂൾ ചെയ്ത പവർക്കട്ട് സമയത്ത് ലിഫ്റ്റുകൾ ഉപയോഗിക്കരുതെന്ന് കുവൈത്ത് ഫയർ ഫോഴ്‌സ് (കെഎഫ്എഫ്) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ലിഫ്റ്റ് നിലയ്ക്കുകയോ വൈദ്യുതി പോകുകയോ ചെയ്താൽ വ്യക്തികൾ ശാന്തരായിരിക്കണമെന്നും പരിഭ്രാന്തരാകരുതെന്നും കെഎഫ്എഫിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് പറഞ്ഞു. സഹായം ലഭിക്കാൻ അലാറം ബട്ടൺ അമർത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം അറിയിച്ചു. ലിഫ്റ്റിൻറെ വാതിലുകൾ തുറക്കാൻ ശ്രമിക്കരുതെന്നും ഇത് അവരുടെ സുരക്ഷയെ അപകടത്തിലാക്കുമെന്നും അൽ ഗരീബ്…

Read More

കുവൈത്തിൽ വൈദ്യുതി നിയന്ത്രണം തുടരും

കുവൈത്തിൽ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യുതി, ജല മന്ത്രാലയം അറിയിച്ചു. ഉയർന്ന ഉപഭോഗവും ഉൽപാദന യൂണിറ്റുകളിൽ നടക്കുന്ന അറ്റകുറ്റപ്പണികളുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. റൗദത്തൈൻ, അബ്ദാലി, വഫ്ര, മിൻ അബ്ദുല്ല, സുബ്ഹാൻ, സുലൈബിയ, അൽ റായ്, ഷുവൈഖ് ഇൻഡസ്ട്രിയൽ തുടങ്ങിയ മേഖലകളിൽ ലോഡ് ഷെഡിംഗ് ഏർപ്പെടുത്തും. മൂന്ന് മണിക്കൂറിൽ കൂടാത്ത രീതിയിലായിരിക്കും വൈദ്യുതി തടസമുണ്ടാവുക എന്ന് മന്ത്രാലയം വ്യക്തമാക്കി. അതേസമയം, പൊതു ജനങ്ങൾ വൈദ്യുതി ഉപയോഗത്തിൽ മിതത്വം പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു . വേനൽക്കാല വൈദ്യുതി അമിത…

Read More

റെയിൽവേ വികസന കരാറിലൊപ്പിട്ട് കുവൈത്ത്

പ്രാദേശിക കണക്ടിവിറ്റി സാധ്യമാക്കുന്ന സുപ്രധാനമായ റെയിൽവേ വികസന കരാറിൽ ഒപ്പുവച്ച് കുവൈത്ത്. പൊതുമരാമത്ത് മന്ത്രി ഡോ. നൗറ അൽ മഷാൻ കുവൈത്തിലെ തുർക്കിഷ് അംബാസഡർ തുബ നൂർ സോൺമെസിന്റെ സാന്നിധ്യത്തിലാണ് റെയിൽവേ വികസന കരാറിൽ ഒപ്പുവച്ചത്. അന്താരാഷ്ട്ര കൺസൾട്ടിംഗ് സ്ഥാപനമായ റോയാപി തുർക്കിയുമായുള്ള ഈ കരാർ, കുവൈത്ത് റെയിൽവേ ശൃംഖലയുടെ ആദ്യ ഘട്ടത്തിനായുള്ള സമഗ്രമായ പഠനം, വിശദമായ രൂപകൽപ്പന, ടെൻഡർ രേഖകളുടെ തയ്യാറാക്കൽ എന്നിവ ഉൾപ്പെടുന്നു. കുവൈത്ത് മുതൽ ഒമാൻ വരെ എല്ലാ അംഗരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന 2,177…

Read More

കുവൈത്തിൽ ഉപയോഗിക്കാത്ത അവധി ദിനങ്ങൾക്ക് പണം കൈപ്പറ്റാവുന്ന പദ്ധതി റദ്ദാക്കി

കുവൈത്തിൽ ഉപയോഗിക്കാത്ത അവധി ദിനങ്ങൾക്ക് പകരം പണം കൈപ്പറ്റാവുന്ന പദ്ധതി റദ്ദാക്കി. ഉപയോഗിക്കാത്ത അവധി ദിവസങ്ങൾക്ക് പകരം പണം നൽകാനുള്ള പദ്ധതി റദ്ദാക്കി തിങ്കളാഴ്ച അമീരി ഉത്തരവ് പുറപ്പെടുവിച്ചു. 1979 ലെ സിവിൽ സർവിസ് സിസ്റ്റം ഡിക്രിയിലെ ആർട്ടിക്കിൾ 41 ലെ മൂന്നാം ഖണ്ഡികയിൽ ഇതോടെ മാറ്റം വന്നു. ഇതിനാൽ ഇനി സർവിസിനിടെ ഉപയോഗിക്കാത്ത ആനുകാലിക അവധിക്ക് പകരമായി പണം കൈപ്പറ്റാനാകില്ല. അവലോകനത്തിനും അംഗീകാരത്തിനും ശേഷം പുതിയ ഉത്തരവ് പാസാക്കുകയും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിനുശേഷം നടപ്പാക്കാനും സർക്കാറിനെ…

Read More

കുവൈത്തിൽ ഇന്ന് ജലവിതരണം തടസ്സപ്പെടും

അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കുവൈത്തിൽ ചിലയിടങ്ങളിൽ ഇന്ന് ജലവിതരണം തടസ്സപ്പെടുമെന്ന് ജല-വൈദ്യുതി മന്ത്രാലയം അറിയിച്ചു. ഉയുൻ ജല ശൃംഖലയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതാണ് കാരണം. ഉയുൻ, നസീം, അൽ വഹ, തൈമ എന്നീ പ്രദേശങ്ങളിൽ ആറ് മണിക്കൂർ വിതരണം തടസ്സപ്പെടും. പൊതുജനങ്ങൾ ബദൽമാർഗങ്ങൾ സ്വീകരിക്കണമെന്നും ഉണർത്തി.

Read More

കുവൈത്തിൽ ഭൂചലനം;ആളപായമില്ല

കുവൈത്തിൽ ഭൂചലനം അനുഭവപ്പെട്ടു. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറുള്ള മാനാഖീഷ് പ്രദേശത്താണ് ഭൂചലനം ഉണ്ടായത്. കുവൈത്ത് നാഷണൽ സീസ്മിക് നെറ്റ്വർക്കാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടർ സ്‌കെയിലിൽ 3.2 തീവ്രതയുള്ള ഭൂകമ്പം ഇന്നലെ പ്രാദേശിക സമയം രാത്രി 11:45നാണ് ഉണ്ടായത്. ഭൂമിക്കടിയിൽ 13 കിലോമീറ്റർ താഴ്ചയിലാണ് ഇതിന്റെ ഉത്ഭവം എന്നത് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് അറിയിച്ചു. ഭൂചലനത്തിൽ അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read More