
‘കുവൈത്ത് വിസ’ പോർട്ടൽ ആരംഭിച്ചു; കുവൈത്ത് സന്ദർശന വിസ അപേക്ഷ ഇനി ലളിതം
കുവൈത്ത് സന്ദർശനത്തിനുള്ള വിസ അപേക്ഷകൾ ഇനി എളുപ്പത്തിൽ സമർപ്പിക്കാം. ഇതിനായി ‘കുവൈത്ത് വിസ’ പോർട്ടൽ സജീവമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ടൂറിസ്റ്റ്, വാണിജ്യ, കുടുംബ, സർക്കാർ സന്ദർശന വിസകൾക്ക് ഇനി ഇതു വഴി അപേക്ഷിക്കാം. അപേക്ഷാനില ട്രാക്ക് ചെയ്യാനും വിസ വിവരങ്ങൾ പരിശോധിക്കാനും ഇമിഗ്രേഷനുമായി ബന്ധപ്പെട്ട മറ്റു സേവനങ്ങൾ നേടാനും പോർട്ടൽ വഴി സാധിക്കും. ഒരോ വിസകൾക്കും വ്യത്യസ്ത മാനദണ്ഡങ്ങളാണെന്നതിനാൽ അപേക്ഷകർ കുവൈത്ത് വിസ നയം കൃത്യമായി പരിശോധിച്ചശേഷം അതത് രേഖകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്. ആഭ്യന്തര മന്ത്രാലയത്തിന്റെ…