
പൊറോട്ട പഴയ പൊറോട്ടയല്ല; ലോകത്തിലെ ഏറ്റവും മികച്ച സ്ട്രീറ്റ് ഫുഡുകളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ച് നമ്മുടെ പൊറോട്ട
കേരളത്തിന്‍റെ പൊറോട്ടയുടെ കീര്‍ത്തി അന്താരാഷ്ട്രതലത്തിലുമെത്തിയിരിക്കുകയാണ്. ആഗോള റാങ്കിംഗിന് പേരുകേട്ട ജനപ്രിയ ഓൺലൈൻ ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്ലസ് പുറത്തിറക്കിയ പട്ടികയിൽ പൊറോട്ട ഇടംപിടിച്ചിരിക്കുകയാണ്. ലിസ്റ്റിലെ ആദ്യ അഞ്ചിലാണ് പൊറോട്ടയുടെ സ്ഥാനം. മലയാളികൾക്ക് പൊറോട്ട ഒരു വികാരമാണ്. പൊറോട്ടയും ബീഫുമാണ് ഹിറ്റ് കോമ്പിനേഷനെങ്കിലും മട്ടണും ചിക്കനും എന്നുവേണ്ട സാമ്പാറും കൂട്ടിവരെ പൊറോട്ടയെ അകത്താക്കും മലയാളി. നൂൽ പൊറോട്ട, ബൺ പൊറോട്ട, പാൽ പൊറോട്ട, കിഴി പൊറോട്ട എന്നിങ്ങനെ പല വെറൈറ്റികളും പൊറോട്ടയിലുണ്ട്. ഇന്ത്യയിൽ നിന്നുള്ള അമൃത്സരി കുൽച്ചയും പട്ടികയിൽ…