
നിസ്സാരമായി തോന്നുംവിധം രോഗം ഭേദമാക്കിയ ഡോക്ടർ, നേരിൽക്കാണണമെന്ന് ആഗ്രഹം തോന്നി; കുറിപ്പുമായി മോഹൻലാൽ
ഇന്നത്തെ കാലത്ത് പലരും അനുഭവിക്കുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ് ഇയർ ബാലൻസിംഗ് പ്രശ്‌നം. വലിയ രീതിയിലാണ് ഈ ആരോഗ്യ പ്രശ്‌നം പലരെയും ബാധിക്കുന്നത്. ഇപ്പോഴിതാ തന്റെ സുഹൃത്തിന്റെ ഇയർ ബാലൻസിംഗ് പ്രശ്‌നം പരിഹരിച്ചുതന്ന ഡോക്ടറെക്കുറിച്ച് ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ. അതുകൊണ്ടുതന്നെ ഈ ഹീറോയെപ്പറ്റി, അദ്ദേഹത്തിന്റെ പിന്തുണയും സഹായവും രക്ഷയായേക്കാവുന്ന ലക്ഷണക്കണക്കിനാളുകൾക്കുവേണ്ടി പറയണമെന്നെനിക്കു തോന്നിയെന്ന് മോഹൻലാൽ കുറിച്ചു. മോഹൻലാൽ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ജീവിതയാത്രയിൽ അവിചാരിതമായി നമ്മൾ ചില അനുഗ്രഹീതരെ…