നിപ രോഗി ഗുരുതരാവസ്ഥയിൽ; രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

മലപ്പുറം വളാഞ്ചേരി നിപ രോഗം സ്ഥിരീകരിച്ച യുവതിയുടെ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ആരോഗ്യ വകുപ്പ് രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. 49 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതില്‍ ആറ് പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്. സമ്പർക്ക പട്ടികയിലുള്ള 49 പേരിൽ 45 പേര്‍ ഹൈ റിസ്‌ക്ക് കാറ്റഗറിയിൽ ഉള്ളവരാണ്. അതേസമയം, പ്രദേശത്ത് അസ്വഭാവിക മരണങ്ങൾ ഉണ്ടായിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറം വളാഞ്ചേരിയിൽ ഇന്നലെയാണ് യുവതിക്ക് നിപ സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയില്‍ ഇവര്‍ പെരിന്തല്‍മണ്ണ ആശുപത്രിയില്‍…

Read More

പേവിഷബാധ: നായയുടെ കടിയേറ്റാൽ ഉടൻ ചെയ്യേണ്ട 7 കാര്യങ്ങൾ

പേവിഷബാധ മനുഷ്യജീവിതത്തിന് അതീവ ഭീഷണിയാകുന്ന ഒരു രോഗമാണ്. പൊതുവെ പേവിഷബാധയുള്ള നായയുടെ കടിയേൽക്കുമ്പോഴാണ് ഈ വൈറസ് മനുഷ്യരിലേക്ക് പകർന്നു പോവുന്നത്. ഇത്തരം സാഹചര്യങ്ങളിൽ അടിയന്തിരമായി ചെയ്യേണ്ട 7 കാര്യങ്ങൾ ഇവയാണ്. 1.വെള്ളത്തിൽ കഴുകണം കടിയേറ്റാൽ ഉടനെ ഒഴുകുന്ന വെള്ളത്തിൽ 15 മിനിട്ടോളം മുറിവ് കഴുകേണ്ടത് പ്രധാനമാണ്. സോപ്പ് ഉപയോഗിച്ച് വേണം മുറിവ് കഴുകി കളയേണ്ടത്. 2. മുറിവ് കെട്ടിവയ്ക്കരുത് കടിയേറ്റാൽ മുറിവ് ഒരിക്കലും കെട്ടിവയ്ക്കരുത്. മുറിവ് തുറന്ന രീതിയിൽ തന്നെ ആശുപത്രിയിൽ എത്തിക്കാം. രക്തസ്രാവം അമിതമായി ഉണ്ടെങ്കിൽ…

Read More

കേരളത്തിൽ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു

കേരളത്തിൽ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവായി. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. മരുന്ന് നൽകിയിട്ട് അസുഖം മാറുന്നില്ല. നിപ ലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സ്രവം പരിശോധനക്കയച്ചത്. ആരോഗ്യ വകുപ്പ് സ്ഥിതി നിരീക്ഷിച്ചുവരികയാണ്.

Read More

ചിക്കുൻഗുനിയ: ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും അറിയാം

മഹാരാഷ്ട്രയിൽ ചിക്കുൻഗുനിയ കേസുകളിൽ ഗണ്യമായ വർധനവ് റിപ്പോർട്ട് ചെയ്യപ്പെട്ടതായി നാഷണൽ സെന്റർ ഫോർ വെക്റ്റർ ബോൺ ഡിസീസ് കൺട്രോൾ (NCVBDC) അറിയിച്ചു. 2024-ൽ 473 കേസുകളായിരുന്നതിനാൽ, 2025-ൽ അത് 658 ആയി ഉയർന്നിരിക്കുന്നു. രോഗം പകരുന്നത് എങ്ങനെ? ചിക്കുൻഗുനിയ ഒരു വൈറസ് രോഗമാണ്, കൊതുകുകൾ മുഖേന പകരുന്നത്. പ്രത്യേകിച്ച് ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആൽബോപിക്റ്റസ് എന്നിവ കടിക്കുന്നതിലൂടെയാണ് ഇത് മനുഷ്യരിലേക്ക് പകരുന്നത്. പ്രധാന ലക്ഷണങ്ങൾ കഠിനമായ പനി ,സന്ധികളിലും പേശികളിലും വേദന ,തലവേദന ,ക്ഷീണം ,കണ്ണിൽ ചുവപ്പ്…

Read More

മുഖം സുന്ദരമാക്കാൻ കടലമാവ് ഫേസ് പാക്കുകൾ

ചർമ്മ സംരക്ഷണത്തിനും മുഖം സുന്ദരമാക്കാനും കടലമാവ് അത്യുത്തമമാണ്.ചർമ്മത്തിലെ അഴുക്കുകൾ നീക്കി ചർമ്മം തിളക്കമുള്ളതാക്കാനും മൃദുവാക്കാനും ഇത് സഹായിക്കും. വീട്ടിൽ തന്നെ സുലഭമായി ഉണ്ടാക്കാവുന്ന ചില കടലമാവ് ഫേസ് മാസ്‌കുകൾ പരിചയപ്പെടാം

Read More

ചൂടിനെ തണുപ്പിക്കാൻ തയ്യാറാക്കാം രുചികരമായ മാമ്പഴം സ്മൂത്തി

മലയാളികൾക്ക് എന്നും പ്രിയങ്കരമാണ് മാമ്പഴങ്ങൾ. മാമ്പഴങ്ങൾ ഉപയോഗിച്ച് ഒട്ടേറെ രുചികരമായ പലഹാരങ്ങൾ മലയാളികൾ ഉണ്ടാക്കാറുണ്ട്.എന്നാൽ ഈ ചൂടിൽ ശരീരവും മനസും തണുപ്പിക്കാൻ മാമ്പഴം ഉപയോഗിച്ച് ഒരു സ്മൂത്തി റെഡിയാക്കാം. ആവശ്യമായ ചേരുവകൾമാങ്ങ-3പാൽ- ഒന്നര കപ്പ്യോഗർട്ട്-അര കപ്പ്പഞ്ചസാര – നാലു സ്പൂൺ തയ്യാറാക്കുന്ന വിധം മാങ്ങ നന്നായി കഴുകി ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കുക. ശേഷം മിക്‌സിയുടെ ജാറിലേക്ക് മാങ്ങയും പാലും യോഗർട്ടും തേനും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ഒരു സർവങ് ഗ്ലാസിലേക്കൊഴിച്ചു മീതെ ചെറിയ കഷണങ്ങളാക്കിയ കുറച്ചു…

Read More

ചുമ്മാ സ്‌റ്റെലിനല്ല, നോൺവെജ് വിഭവങ്ങളിൽ നാരങ്ങ നീര് ഒഴിക്കുന്നതിന് ചില കാരണങ്ങളുണ്ട്

റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുമ്പോൾ മീനും ചിക്കനും പോലുള്ള നോൺവെജ്ജ് വിഭവങ്ങൾക്കൊപ്പം ചെറുതായി അരിഞ്ഞ സവാളയും ഒരു കഷ്ണം നാരങ്ങയും തരാറുണ്ട്. അത് നമ്മൾ ഭക്ഷണത്തിന് മുകളിൽ പിഴിഞ്ഞു കഴിക്കാറുമുണ്ട്. എന്നാൽ എന്തിനാണ് നാരങ്ങ നീര് ഇത്തരത്തിൽ നോൺവെജ് വിഭവത്തിൽ ഒഴിക്കുന്നതെന്ന് അറിയാമോ? അതിന് പിന്നിൽ ഒരു ശാസ്ത്രീയ വശമുണ്ട്. പലർക്കും ഈ രുചി ഇഷ്ടപ്പെട്ടിട്ടാണ് ഈ ആചാരം ആവർത്തിക്കുന്നത്. വിഭവങ്ങളുടെ ഫ്‌ലേവർ കൂട്ടാനും രുചി ബാലൻസ്ഡ് ആകാനും നാരങ്ങ ചേർക്കുന്നത് നല്ലതാണ്. എന്നാൽ രുചിക്ക് വേണ്ടി മാത്രമല്ല,…

Read More

മുറിവ് തുന്നിക്കെട്ടരുത്, പത്തു മിനിറ്റെങ്കിലും സോപ്പിട്ടു കഴുകുക; പേവിഷ ബാധയ്‌ക്കെതിരെ ജാഗ്രത, കുറിപ്പ്

പേ വിഷബാധയ്ക്കുളള വാക്‌സിനെടുത്തിട്ടും മരണം സംഭവിക്കുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. വാക്‌സിൻ എടുത്തിട്ടും എന്തുകൊണ്ട് മരണം സംഭവിക്കുന്നു?, വാക്‌സിൻ ഫലപ്രദമല്ലേ തുടങ്ങിയ നിരവധി സംശയങ്ങളാണ് ഉയർന്ന് കേൾക്കുന്നത്. അതിനിടെ ഇതുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ചില ശാസ്ത്രീയ വിവരങ്ങൾ പങ്കുവയ്ക്കുകയാണ്, ശാസ്ത്ര പ്രചാരകനും എഴുത്തുകാരനുമായ വിജയകുമാർ ബ്ലാത്തൂർ. പട്ടി കടിച്ചു മുറിച്ചാൽ ആ മുറിക്ക് തുന്നിക്കെട്ടരുതെന്നും പത്തു മിനിറ്റെങ്കിലും സോപ്പ് പതപ്പിച്ച വെള്ളത്തിൽ കഴുകണമെന്നും ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിൽ അദ്ദേഹം പറയുന്നു….

Read More

തലമുടി കൊഴിച്ചിലും താരനും അകറ്റാൻ പരീക്ഷിക്കേണ്ട ഹെയർ പാക്കുകൾ

തലമുടി കൊഴിച്ചിലാണോ പ്രശ്‌നം? ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങൾ തെരഞ്ഞെടുക്കേണ്ടതും പ്രധാനമാണ്. തലമുടി കൊഴിച്ചിലും താരനും അകറ്റാൻ പരീക്ഷിക്കേണ്ട ഹെയർ പാക്കുകൾ എന്തൊക്കെയാണെന്ന് നോക്കാം. ഒന്ന് രണ്ട് ടീസ്പൂൺ ഉള്ളി നീരിൽ അല്പം കറ്റാർവാഴ ജെൽ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കാം. അര മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്താൽ മുടി…

Read More

കണ്ണിന് ചുറ്റുമുള്ള കറുപ്പ് കുറയ്ക്കാൻ വീട്ടുവഴികൾ

കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ (ഡാർക്ക് സർക്കിൾസ്) ഉറക്കമില്ലായ്മ, സ്‌ട്രെസ്, ഡിഹൈഡ്രേഷൻ, സ്‌ക്രീൻ ഉപയോഗം എന്നിവ മൂലമായിരിക്കും ഉളവാകുന്നത്. ഇത് കുറയ്ക്കാൻ ചില ലളിതമായ വീട്ടുവഴികൾ പരീക്ഷിക്കാം ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞ് കൺതടങ്ങളിൽ വെയ്ക്കുക. 10 മിനിറ്റിന് ശേഷം കഴുകി കളയാം. ഡാർക്ക് സർക്കിൾസ് മാറ്റാൻ ഇത് ഗുണം ചെയ്യും. ഉരുളക്കിഴങ്ങിന്റെ നീര് കണ്ണിന് ചുറ്റും പുരട്ടുന്നതും നല്ലതാണ് വെള്ളരിക്ക വട്ടത്തിന് അരിഞ്ഞ് കൺതടങ്ങളിൽ പത്ത് മിനിറ്റ് വയ്ക്കുന്നതും പാടുകൾ അകറ്റാൻ സഹായിക്കും. കൺതടത്തിലെ കറുപ്പ് മാറ്റാൻ…

Read More