
‘പല നായകൻമാരും പാൻ ഇന്ത്യൻ ചിത്രങ്ങളിൽ അഭിനയിക്കാനാണ് ആഗ്രഹിക്കുന്നത്’: സംവിധായകൻ കമൽ
ഇന്നത്തെ സിനിമകളിൽ പലരും ബന്ധങ്ങൾക്ക് വില നൽകുന്നില്ലെന്ന് സംവിധായകൻ കമൽ. പല നായകൻമാരും പാൻ ഇന്ത്യൻ ചിത്രങ്ങളിൽ അഭിനയിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കമൽ പറഞ്ഞു. ഒരു കാലത്ത് പ്രണയത്തിന്റെ കഥ പറയുന്ന ചിത്രങ്ങളാണ് മലയാളികൾ ഇഷ്ടപ്പെട്ടിരുന്നതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. തന്റെ സിനിമകളിൽ അഭിനയിച്ച് ഒടുവിൽ വിവാഹിതരായ ഒരുപാട് ഭാഗ്യജോടികൾ ഉണ്ടെന്നും കമൽ വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ‘ദിലീപും മഞ്ജു വാര്യരും തമ്മിലുളള പ്രണയം എന്നെ ഞെട്ടിച്ച് കളഞ്ഞതാണ്. അവർ തമ്മിൽ…