രജനികാന്തിന് സ്ലോ മോഷന്‍ ഇല്ലാതെ നിലനില്‍പ്പുണ്ടോ?; അമിതാഭ് ബച്ചന് വയറുവേദന വരുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല; രാം​ ​ഗോപാൽ വർമ

സംവിധായകൻ രാം ​ഗോപാൽ വർമ കഴിഞ്ഞ ദിവസം രജനികാന്തിനെ കുറിച്ചും അമിതാഭ് ബച്ചനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. രജനികാന്ത് നല്ല നടനാണോയെന്നതിൽ സംശയമുണ്ടെന്നാണ് രാം ​ഗോപാൽ പറഞ്ഞത്. സ്ലോ മോഷന്‍ ഇല്ലാതെ രജനികാന്തിന് നിലനില്‍പ്പുണ്ടോയെന്നും രാം ​ഗോപാൽ വർമ ചോദിച്ചു. അടുത്തിടെ നൽകിയ അഭിമുഖത്തില്‍ നടനും താരവും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുന്നതിനിടയിലായിരുന്നു രാം ഗോപാല്‍ വര്‍മയുടെ വിവാദ പരമാര്‍ശം. ഒരു നടനും ഒരു താരവും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. രജനികാന്ത് ഒരു നല്ല നടനാണോയെന്ന്…

Read More

സത്യം പുറത്തുകൊണ്ടുവരേണ്ടതാണ്, അത് അറിയാൻ എനിക്കും ആഗ്രഹമുണ്ട്; മഞ്ജു വാര്യർ എന്തുകൊണ്ട് ഡബ്ല്യുസിസിയിൽ സജീവമല്ലെന്ന് പാർവതി

പലകാര്യങ്ങളിലും തന്റെ നിലപാട് തുറന്നുപറയാൻ നടി പാർവതി തിരുവോത്ത് മടിക്കാറില്ല. ഡബ്ല്യുസിസിയുടെ രൂപീകരണത്തിനും മഞ്ജു വാര്യയും പാർവതിയുമെല്ലാം തന്നെ മുന്നിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മഞ്ജു വാര്യരും വിധു വിൻസെന്റും സംഘടനയിൽ സജീവമല്ല. അത് എന്താണെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് പാർവതി. അവരോടുള്ള ചോദ്യങ്ങൾ അവരോട് തന്നെ ചോദിക്കണമെന്നായിരുന്നു നടിയുടെ പ്രതികരണം. ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പാർവതി ഇക്കാര്യം വ്യക്തമാക്കിയത്. ‘അത് നിങ്ങൾ അവരോട് തന്നെ ചോദിക്കണം. കാരണം അതിനെക്കുറിച്ച് സംസാരിക്കേണ്ട ആൾ…

Read More

രാം ചരണിന് വീണ്ടും പെൺകുട്ടി ജനിക്കുമോയെന്ന് ഭയമാണ്, പാരമ്പര്യം തുടരാൻ ആൺകുട്ടി വേണം: വിവാദ പരാമർശം നടത്തി ചിരഞ്ജീവി

‌തന്റെ പേരക്കുട്ടികളിൽ എല്ലാവരും പെൺകുട്ടികളായിപ്പോയെന്ന് വിഷമത്തോടെ പരാമർശം നടത്തിയ ചിരഞ്ജീവിക്കെതിരെ വിമർശനം കടുക്കുന്നു. വീട് ലേഡീസ് ഹോസ്റ്റൽ പോലെയാണെന്നും തന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു ചെറുമകനില്ലെന്നുമായിരുന്നു ചിരഞ്ജീവി പറഞ്ഞത്. രാംചരണിന് വീണ്ടും പെൺകുട്ടിയുണ്ടാകുമോ എന്ന പേടി തനിക്കുണ്ടെന്നും ‘ബ്രഹ്‌മ ആനന്ദം’ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ സംസാരിക്കവെ ചിരഞ്ജീവി പറഞ്ഞു. തമാശ രൂപേണയാണ് ഇക്കാര്യം അവതരിപ്പിച്ചതെങ്കിലും പരാമർശം വലിയ വിമർശനത്തിന് വഴിയൊരുക്കി. ചിരഞ്ജീവിയുടെ വാക്കുകൾ: “ഞാന്‍ വീട്ടിലായിരിക്കുമ്പോള്‍, എനിക്ക് ചുറ്റും കൊച്ചുമക്കൾ ഓടിക്കളിക്കും. അപ്പോൾ,…

Read More

ശ്രീക്കുട്ടന്‍ പാടണ്ട എന്ന് വിദ്യാസാഗര്‍ പറഞ്ഞു, പടത്തില്‍ ആ പാട്ട് വന്നില്ല; എംജി ശ്രീകുമാര്‍

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. വിദ്യാസാഗറും എംജി ശ്രീകുമാറും മലയാളികളുടെ പ്രിയപ്പെട്ട ജോഡികളിലൊന്നാണ്. വിദ്യാജിയുടെ സംഗീതത്തില്‍ എംജി പാടിയ പല പാട്ടുകളും സൂപ്പര്‍ ഹിറ്റുകളാണ്. എന്നാല്‍ എംജിയെക്കൊണ്ട് പാടിക്കേണ്ടെന്ന് വിദ്യാസാഗര്‍ വാശി പിടിച്ച സംഭവവുമുണ്ട്. അതേക്കുറിച്ച് ഇപ്പോഴിതാ എംജി തുറന്ന് പറഞ്ഞിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് എംജിയുടെ വെളിപ്പെടുത്തല്‍. വിദ്യാസാഗറുമായുള്ള തന്റെ ഹിറ്റ് കൂട്ടുകെട്ടിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു എംജി ശ്രീകുമാര്‍. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. ”മീശമാധവനില്‍ എന്നെ റെക്കോര്‍ഡിംഗിന് വിളിച്ചു. തലേദിവസം ചങ്ങനാശ്ശേരിയിലെ അമ്പലത്തില്‍ ഗാനമേളയുണ്ടായിരുന്നു….

Read More

’10 വർഷവും പദ്‌മവ്യൂഹത്തിൽ പെട്ട അവസ്ഥയിലായിരുന്നു; ഷൈനിനെ നിയന്ത്രിക്കുന്നത് ഇപ്പോൾ ഞാനാണ്’ ലഹരിക്കേസ് വിധിയിൽ പ്രതികരിച്ച് അച്ഛൻ

ലഹരിക്കേസിൽ നിന്ന് ഷൈൻ ടോം ചാക്കോയെ മുക്തമാക്കിയ കോടതി വിധിയിൽ ദൈവത്തിന് സ്തുതിയർപ്പിച്ച് പിതാവ് സി.പി ചാക്കോ. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് എല്ലാം ഭംഗിയായി അവസാനിച്ചുവെന്നും പത്ത് വർഷം ഈ പാപഭാരം ശിരസിലേറ്റി നടക്കുകയായിരുന്നുവെന്ന് സി.പി ചാക്കോ പറഞ്ഞു. അതിനൊരു മോചനമാണ് കിട്ടിയിരിക്കുന്നത്. മണിപ്പാലിൽ കാടിനകത്ത് ഷൂട്ട് നടക്കുന്നതിനാൽ കേസിന്റെ വിവരം ഷൈനിനോട് പറയാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കേസ് വന്ന സമയത്ത് എല്ലാവർക്കും അറിയാമായിരുന്നു ഫേക്ക് ആണെന്ന്. അതുകൊണ്ടുതന്നെ ഷൈനിന്റെ കരിയറിന് താഴ്‌ചയൊന്നും സംഭവിച്ചില്ല. ഷൈനിന്റെ…

Read More

എന്റെ ബെസ്റ്റ് പെയറിനെ നീ അടിച്ച് മാറ്റിയെന്ന് ചാക്കോച്ചൻ പറഞ്ഞു, ഞാൻ ആലോചിച്ചത് നായികമാരെ പറ്റി;ആസിഫ് അലി

മലയാളത്തിൽ ഏറ്റവും നല്ല സിനിമകൾ ചെയ്യുന്ന നടന്മാരിൽ ഒരാളാണ് ആസിഫ് അലി. അവസാനം റിലീസ് ചെയ്ത ആസിഫ് അലിയുടെ രേഖചിത്രം പോലും വലിയ വിജയമായിരുന്നു. നായകൻ റോളുകളിൽ മാത്രമല്ല വില്ലൻ, നെ​​ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങൾ എല്ലാം ചെയ്യാൻ ആസിഫ് അലി തയ്യാറാണ്. അതുകൊണ്ട് തന്നെ കരിയർ ​ഗ്രാഫ് ഉയർത്താനും നടന് സാധിക്കുന്നുണ്ട്. ആസിഫ് അലി പലർക്കൊപ്പവും കോമ്പോയായി പെർഫോമൻ‌സുകൾ കാഴ്ചവെച്ചിട്ടുണ്ടെങ്കിലും ആസിഫ് അലി-ബിജു മേനോൻ കോമ്പോ പ്രേക്ഷകർ ഏറ്റെടുത്ത ഒന്നായിരുന്നു. തലവനിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്….

Read More

ലഹരി കേസിൽ നടന്‍ ഷൈന്‍ ടോം ചാക്കോയെ വെറുതെവിട്ടു

നടൻ ഷൈൻ ടോം ചാക്കോയെ ലഹരി കേസിൽ വെറുതേ വിട്ടു. എറണാകുളം അഡീ. സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 2015 ലാണ് കൊക്കയ്നുമായി ഷൈനടക്കം 5 പേർ പിടിയിലാകുന്നത്. കേരളത്തിലെ ആദ്യ കൊക്കയ്ൻ കേസായിരുന്നു ഇത്. കേസിൽ ആകെ 8 പ്രതികളാണുള്ളത്. ഏഴാം പ്രതി ഒഴികെയുള്ള എല്ലാവരെയും വെറുതെ വിട്ടു. പ്രതികൾ ലഹരി ഉപയോഗിച്ചതിനു ശാസ്ത്രീയ തെളിവു നൽകുന്നതിൽ പൊലീസ് പരാജയപ്പെട്ടിരുന്നു. പ്രതികളുടെ രക്തസാംപിളുകൾ അന്വേഷണ സംഘം ന്യൂഡൽഹി, ഹൈദരാബാദ് കെമിക്കൽ അനലറ്റിക്കൽ ലാബുകളിലേക്ക് അയച്ചിരുന്നെങ്കിലും കൊക്കെയ്‌ൻ ഉപയോഗം…

Read More

ലോകത്തെ ഏറ്റവും സുന്ദരന്മാരിൽ ഇടംനേടി ബോളിവുഡ് സൂപ്പർ താരം ഹൃത്വിക് റോഷൻ; ഒന്നാം സ്ഥാനത്ത് ബിടിഎസിലെ അംഗം കിം തേ യുംഗ് 

ലോകത്തെ ഏറ്റവും സുന്ദരന്മാരുടെ പട്ടികയിൽ വീണ്ടും ഇടംനേടി ബോളിവുഡ് സൂപ്പർ താരം ഹൃത്വിക് റോഷൻ. ‘ബോളിവുഡിന്റെ ഗ്രീക്ക് ദൈവം’ എന്നാണ് താരം അറിയപ്പെടുന്നത്. ടെക്‌നോ സ്‌പോർട്ട്‌സ് നടത്തിയ സർവേയിൽ അഞ്ചാം സ്ഥാനമാണ് ഹൃത്വിക് റോഷൻ നേ‌ടിയത്. ലോക പ്രശസ്‌ത കെ -പോപ് ബാൻഡ് ആയ ബിടിഎസിലെ അംഗം കിം തേ യുംഗ് ആണ് ലോകത്തെ ഏറ്റവും സുന്ദരന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ബിടിഎസിലെ മുൻനിര ഗായകരിൽ ഒരാളായ കിം തേ യുംഗ് ‘വി’ എന്ന പേരിലാണ് അറിയപ്പെടുന്നത്….

Read More

‘പുരുഷന്മാർക്ക് മാത്രം ബീഫ്; നിർമ്മാതാവായ എനിക്ക് പോലും കിട്ടിയില്ല’: സെറ്റിൽ നേരിടേണ്ടിവന്ന വിവേചനത്തെക്കുറിച്ച് സാന്ദ്ര  തോമസ്

പലപ്പോഴും തന്റെ നിലപാടുകൾ തുറന്നുപറയാൻ മടിക്കാറില്ലത്ത സാന്ദ്ര തോമസ്.വിവിധ അഭിമുഖങ്ങളിൽ സിനിമാ മേഖലയിലെ തന്റെ അനുഭവങ്ങളും മേഖലയുടെ മികവിന് സഹായകമാകുന്ന നിർദ്ദേശങ്ങളുമെല്ലാം സാന്ദ്ര പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ സ്വന്തം സിനിമാ സെറ്റിൽ നേരിടേണ്ടിവന്ന വിവേചനത്തെക്കുറിച്ച് തുറന്നുപറയുകയാണ് സാന്ദ്ര. കെഎൽഎഫ് വേദിയിലായിരുന്നു വെളിപ്പെടുത്തൽ. ‘ഞാനൊരു നിർമാതാവാണ്. ഞാനാണ് എന്റെ സിനിമ സെറ്റിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഞാൻ പെെസ കൊടുത്തിട്ടാണ് ആ സെറ്റിൽ ഭക്ഷണം വാങ്ങുന്നത്. അതാണ് എല്ലാവരും കഴിക്കുന്നതും. കഴിഞ്ഞ സിനിമയിലെ ക്യാമറാമാൻ ഇന്നലത്തെ ബീഫ് അടിപൊളിയായിരുന്നുവെന്ന് പറഞ്ഞു. എനിക്ക്…

Read More

ന​ഗ്നത ഒരു കലാരൂപം, ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് എന്റെ ഭാര്യയെ; ഗ്രാമി തോറ്റെന്ന് കാനിയേ വെസ്റ്റ്

ഗ്രാമി പുരസ്‌കാര വേദിയിൽ ‘സുതാര്യമായ’ വസ്ത്രം ധരിച്ച് വിവാദം ഉണ്ടാക്കിയ ഓസ്‌ട്രേലിയൻ മോഡൽ ബിയാങ്ക സെൻസൊറിയെ ന്യായീകരിച്ച് ഭർത്താവും ​ഗായകനുമായ കാനിയേ വെസ്റ്റ് രം​ഗത്ത്. പ്രശസ്തിക്കു വേണ്ടി ചെയ്തതല്ലെന്നും ന​ഗ്നത ഒരു കലാരൂപമാണെന്നും ഗായകൻ പറഞ്ഞു. വേദിയിൽ നഗ്നത പ്രദർശിപ്പിച്ചപ്പോൾ കടുത്ത വിമർശനം ഉയർന്നതോടെ ബിയാങ്കയ്ക്കൊപ്പം കാനിയേയും പുറത്തുപോയിരുന്നു. ഗ്രാമി പ്രഖ്യാപനത്തിന്റെ പിറ്റേന്ന് ഇന്റർനെറ്റിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞത് ബിയാങ്കയുടെ പേരാണെന്നും ​ഗ്രാമിയുമായി ബന്ധപ്പെട്ട മറ്റു വാർത്തകൾ അപ്രസക്തമായെന്നുമാണ് കാന്യേ പറയുന്നത്. ഞങ്ങൾ ​ഗ്രാമിയെ തോൽപ്പിച്ചു എന്നാണ്…

Read More