
കാലുപിടിക്കേണ്ട അവസ്ഥ; താരങ്ങളാണ് ഇവിടെ മുതലാളി: അവഹേളനം സഹിച്ച നിർമാതാവാണ് താനെന്ന് ശ്രീകുമാരൻ തമ്പി
സിനിമാ നിർമാതാക്കൾ തമ്മിലെ പോര് മുറുകുന്നതിനിടെ സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ച് കവിയും സംവിധായകനും ഗാനരചയിതാവും നിർമാതാവുമായ ശ്രീകുമാരൻ തമ്പി. എല്ലാ തൊഴിൽ മേഖലയിലും പണം മുടക്കുന്നവൻ മുതലാളിയും തൊഴിൽ ചെയ്തു പ്രതിഫലം വാങ്ങുന്നയാൾ തൊഴിലാളിയുമാണ്. എന്നാൽ സിനിമയിലെ സ്ഥിതി വിപരീതമാണ്. കോടികൾ കൊടുക്കണം, കാലും പിടിക്കണം എന്ന അവസ്ഥയാണുള്ളതെന്നാണ് ഫേസ്‌ബുക്കിൽ പോസ്റ്റിലൂടെ ശ്രീകുമാരൻ തമ്പി വിമർശിക്കുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഏതു തൊഴിൽമേഖലയിലും പണം മുടക്കുന്നവൻ മുതലാളിയും തൊഴിൽ ചെയ്തു പ്രതിഫലം വാങ്ങുന്നയാൾ തൊഴിലാളിയുമാണ്. എന്നാൽ സിനിമയിലെ…