
സമൂഹത്തിലെ അക്രമങ്ങള്‍ക്കു കാരണം സിനിമയാണെന്ന് പറയുന്നത് അസംബന്ധം; ഇത് പരാജയപ്പെട്ട സിസ്റ്റത്തിന്റെ ജാമ്യമെടുക്കൽ; ഫെഫ്ക
സമൂഹത്തിലെ അക്രമങ്ങള്‍ക്കു കാരണം സിനിമയാണെന്ന് പറയുന്നത് അസംബന്ധമെന്ന് സംവിധായകരുടെ സംഘടനയായ ഫെഫ്ക. സമൂഹത്തിന്റെ പരിച്ഛേദമാണ് സിനിമ. പുരുഷാധിപത്യവും സ്ത്രീധനപീഡനങ്ങളും രാഷ്ട്രീജീര്‍ണതയും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും സിനിമ ഉത്പാദിപ്പിച്ചതാണോ എന്നും ഫെഫ്ക പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ചോദിക്കുന്നു. നമ്മളില്‍ ഭൂരിപക്ഷത്തിനും പോലീസ് പറയുന്ന കാര്യങ്ങള്‍ വെട്ടിവിഴുങ്ങാനാണ് താല്‍പര്യം. വിഷ്ണുപ്രിയയുടെ കൊലപാതകത്തിന് കാരണമായത് ‘അഞ്ചാംപാതിര’ എന്ന സിനിമയാണത്രേ. ദൃശ്യം-1, ദൃശ്യം-2 പോലുള്ള സിനിമകള്‍ വേറെയും ചില കൊലപാതകങ്ങള്‍ക്ക് പ്രേരണയായയെന്ന് വിമര്‍ശിക്കപ്പെടുന്നു. ഇപ്പോള്‍ ‘മാര്‍ക്കോ’യ്ക്ക് എതിരെയും ഉയരുന്നു ഇത്തരം ആക്ഷേപങ്ങള്‍. ഇത്തരം സിനിമകള്‍ക്ക് ആധാരമായ…