പലയിടത്തും കനത്ത മൂടൽമഞ്ഞ്, യുഎഇയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

യുഎഇയിൽ കാലാവസ്ഥ മുന്നറിയിപ്പ്. രാജ്യത്തിന്റെ പല ഭാ​ഗങ്ങളിലും കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഈ ഭാ​ഗങ്ങളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അബുദാബി, ദുബൈ എന്നിവിടങ്ങളിൽ പകൽ സമയത്ത് താപനില ഉയരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. 

പകൽ സമയങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില 21ഡി​ഗ്രി സെൽഷ്യസും ഏറ്റവും കൂടിയ താപനില 29 ഡി​ഗ്രി സെൽഷ്യസും ആയിരിക്കും. രാത്രി സമയങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും.

നാളെ രാവിലെ ചില ഉൾപ്രദേശങ്ങളിലും തീരദേശ മേഖലകളിലും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അധികൃതർ അറിയിച്ചു. മണിക്കൂറിൽ 35 കിലോമീറ്റർ വേ​ഗതയിൽ വടക്കു പടിഞ്ഞാറൻ കാറ്റ് വീശാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *