ഒമാനിൽ കാണാതായ രണ്ട് ഇന്ത്യൻ പ്രവാസികളെയും ഒമാൻ പൗരനെയും കണ്ടെത്തി

ഒമാനിൽ ജോലിക്കിടെ കാണാതായ രണ്ട് ഇന്ത്യൻ പ്രവാസികളെയും ഒമാൻ പൗരനെയും കണ്ടെത്തി. ദാഖിലിയ ഗവർണറേറ്റിലെ ഖർനുൽ ഇലമി പ്രദേശത്ത് കാണാതായവരെയാണ് കണ്ടെത്തിയത്.

റോയൽ എയർഫോഴ്സ് ഓഫ് ഒമാൻ, പൊലീസ് ഏവിയേഷൻ, കൺസഷൻ ഏരിയകളിൽ പ്രവർത്തിക്കുന്ന കമ്പനികൾ, പൗരന്മാർ എന്നിവരുമായി സഹകരിച്ച് ബന്ധപ്പെട്ട യൂണിറ്റുകളുടെ പിന്തുണയോടെ ഓയിൽ ആൻഡ് ഗ്യാസ് ഇൻസ്റ്റാളേഷൻ പൊലീസ് കമാൻഡിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളെ തുടർന്നാണ് ഇവരെ കണ്ടെത്തിയത്. വ്യക്തികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

സംഘം ഒരു കൺസഷൻ സൈറ്റിൽ ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് ആശയവിനിമയം വിച്ഛേദിക്കപ്പെടുകയായിരുന്നു. തുടർന്ന് മൂന്നുപേരെയും കണ്ടെത്താൻ റോയൽ ഒമാൻ പൊലീസ് (ആർഒപി) തിരച്ചിൽ ആരംഭിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *