ഒമാനിൽ ഡിസംബർ 20 വരെ മഴയ്ക്ക് സാധ്യത
ഒമാനിൽ ഡിസംബർ 20 വരെ ന്യൂനമർദം ശക്തമാകുമെന്നും, ഇതിന്റെ ഫലമായി മിക്ക ഗവർണറേറ്റുകളിലും മഴയുണ്ടാകുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഡിസംബർ 20 വരെ ഒമാനിലെ മിക്ക ഗവർണറേറ്റുകളിലും അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് പ്രവചനം. മഴയെത്തുടർന്ന് വാദികളിലും താഴ്വരകളിലും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും ശക്തമായ വടക്കൻ കാറ്റിനും സാധ്യതയുണ്ട്. നാളെ മുസന്ദം ഗവർണറേറ്റിൽ മേഘരൂപീകരണവും ഇടവിട്ട മഴയും ഉണ്ടാകുമെന്നും 10 മുതൽ 25 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അതോറിറ്റി അറിയിച്ചു. ബുറൈമി, നോർത്ത് ബാത്തിന,…

