‘മെമ്മറീസ് ഇൻ മോഷൻ’ എന്ന ഗൃഹാതുരമായ ബാല്യകാല വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ഷെയ്ഖ് ഹംദാൻ

ദുബായ്: ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, തന്റെ 17 ദശലക്ഷം ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിന് തന്റെ ഭൂതകാലത്തെക്കുറിച്ച് ഒരു ഗൃഹാതുരമായ ഓർമ്മപ്പെടുത്തൽ നൽകി. ഗ്രാഫിക് ഡിസൈനർ മുഹമ്മദ് ഗാബർ സൃഷ്ടിച്ച ‘മെമ്മറീസ് ഇൻ മോഷൻ’ എന്ന ആകർഷകമായ വീഡിയോ അദ്ദേഹം പങ്കിട്ടു, അതിൽ തന്റെ ബാല്യകാല ഫോട്ടോഗ്രാഫുകളുടെ ഒരു ശേഖരം പ്രദർശിപ്പിച്ചു. ഏപ്രിലിൽ ഗാബർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടായ @mgpexel-ൽ പുറത്തിറക്കിയ രണ്ട് ഭാഗങ്ങളുള്ള…

Read More

മാർപ്പാപ്പയെ കണ്ടെത്താൻ പേപ്പൽ കോൺക്ലേവിന് നാളെ തുടക്കം; കർദിനാൾമാർ ഇന്ന് യോഗം ചേരും

പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കർദിനാൾ കോൺക്ലേവ് നാളെ തുടങ്ങും. കോൺക്ലേവിന് മുന്നോടിയായി എല്ലാ കർദിനാൾമാരും പങ്കെടുക്കുന്ന യോഗം ഇന്ന് നടക്കും. ഇന്നലെ നടന്ന യോഗത്തിൽ വോട്ടവകാശമുള്ള 132 പേർ അടക്കം, 179 കർദിനാൾമാരാണ് പങ്കെടുത്തത്.വോട്ടവകാശമുള്ള 133 കർദിനാൾമാരാണ് ഇപ്പോൾ വത്തിക്കാനിലുള്ളത്. വോട്ടവകാശമുള്ള കർദിനാൾമാർ ചൊവ്വാഴ്ചയോടെ സാന്താ മാർത്താ അതിഥിമന്ദിരത്തിലേക്ക് താമസം മാറി. കോൺക്ലേവിനു മുന്നോടിയായി സിസ്‌റ്റൈൻ ചാപ്പലിനു മുകളിൽ പുകക്കുഴൽ ഘടിപ്പിച്ചതിനു പിന്നാലെ ബാലറ്റുകൾ കത്തിക്കുന്നതിനുള്ള സ്റ്റൗ അടുപ്പും സ്ഥാപിച്ചിട്ടുണ്ട്. മാർപാപ്പയെ തെരഞ്ഞെടുക്കുന്ന കോൺക്ലേവ് എത്ര ദിവസം…

Read More

ഇടുക്കിയിലെ വേടൻ റാപ് ഷോയിൽ സന്ദർശകർക്ക് നിയന്ത്രണം

ഇടുക്കിയിലെ റാപ്പർ വേടന്റെ പരിപാടിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. പ്രവേശനം പരമാവധി 8000 പേർക്ക് മാത്രമാക്കിയിരിക്കുകയാണ്. സ്ഥല പരിമിതി മൂലമാണ് പ്രവേശനം പരിമിതപ്പെടുത്താന്‍ തീരുമാനിച്ചത്. മാത്രമല്ല സുരക്ഷക്കായി 200 പോലീസുകാരെ നിയോഗിക്കും. വേണ്ടി വന്നാൽ വേദിയിലേക്കുള്ള റോഡുകൾ ബ്ലോക്ക്‌ ചെയ്യുമെന്നും ആളുകളുടെ എണ്ണം നിയന്ത്രണ വിധേയമല്ലെങ്കിൽ പരിപാടി റദ്ദാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ന് വൈകിട്ട് 7.30 ന് വാഴത്തോപ്പ് സ്ക്കൂൾ ഗ്രൗണ്ടിലാണ് വേടന്‍റെ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. സർക്കാരിൻ്റെ നാലാം വാർഷികഘോഷ പരിപാടിയുടെ സമാപനത്തിലാണ് വേടന്റെ ഷോ നടത്തുന്നത്….

Read More

മൂന്ന് വർഷത്തിനിടെ ഇന്ത്യൻ യൂട്യൂബർമാർക്ക് ലഭിച്ചത് 21,000 കോടി

മൂന്ന് വർഷത്തിനിടെ, ഇന്ത്യൻ ക്രിയേറ്റർമാർക്ക് യു ട്യൂബ് പ്രതിഫലമായി നൽകിയത് 21,000 കോടി രൂപ. കഴിഞ്ഞദിവസം മുംബൈയിൽ നടന്ന വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് സമ്മിറ്റിൽ (വേവ്‌സ്) യൂ ട്യൂബിന്റെ ഇന്ത്യൻ സി.ഇ.ഒ നിയാൽ മോഹനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യ കണ്ടന്റ് ക്രിയേറ്റർമാരുടെ രാജ്യമായി മാറിയതിനാൽ വൻ നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടത്തിൽ 850 കോടി രൂപയാണ് നിക്ഷേപിക്കുക. 2024ൽ, ഇന്ത്യയിൽ 10 കോടിയിലധികം ചാനലുകൾ ഉള്ളടക്കം അപ്ലോഡ് ചെയ്തു. ഇവയിൽ 15,000-ത്തിലധികം…

Read More

ഇ-വിസ നടപടികൾ പരിഷ്‌കരിച്ച് കുവൈത്ത്; ഗുണം ഇവർക്ക്

ജിസിസിയിലെ പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത. ഇ-വിസ നടപടികൾ കുവൈത്ത് പരിഷ്‌കരിച്ചു. ജി സി സി രാജ്യങ്ങളിലെ യോഗ്യരായ പ്രവാസികൾക്ക് പ്രവേശനം വിപുലമാക്കുന്നതിനായാണ് ഇ-വിസ നിയമങ്ങൾ പരിഷ്‌കരിച്ചിരിക്കുന്നത്. സുരക്ഷയും നിയന്ത്രണ സുരക്ഷാ മുൻകരുതലുകളും നിലനിർത്തിക്കൊണ്ട് കുടിയേറ്റ പ്രക്രിയകൾ ആധുനികവൽക്കരിക്കുക എന്നതാണ് ലക്ഷ്യം.പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്ക് കുവൈറ്റ് ഇ-വിസയ്ക്ക് അപേക്ഷിക്കാം. കുവൈത്ത് ഇ-വിസ അപേക്ഷാ നടപടികൾ പൂർണ്ണമായും ഓൺലൈനിലാണ് ചെയ്യേണ്ടത്. സാധാരണയായി 1 മുതൽ 3 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അപേക്ഷാ നടപടികൾ പ്രോസസ്സ്…

Read More

വേടൻ വീണ്ടും സർക്കാർ പരിപാടിയിൽ

ഇടുക്കിയിൽ സർക്കാർ പരിപാടിയിൽ വിവാദത്തെ തുടർന്ന് മാറ്റിവച്ച വേടന്റെ റാപ്പ് ഷോ നടത്താൻ തീരുമാനം. സർക്കാരിൻ്റെ നാലാം വാർഷികഘോഷ പരിപാടിയുടെ സമാപനത്തിലാണ് വേടന്റെ പരിപാടി നടത്തുക. നാളെ വൈകിട്ടാണ് പരിപാടി. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ പരിപാടിയിൽ നിന്ന് വേടനെ ഒഴിവാക്കിയത്. എന്നാൽ കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും ജാമ്യം ലഭിച്ചതിന് ശേഷമാണ് വേടൻ വീണ്ടും പരിപാടിയിലെത്തുന്നത്. ചെറുതോണിയിൽ നാളെ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ വേടന്റെ റാപ്പ്…

Read More

വേടനെ അറസ്റ്റ് ചെയ്ത നടപടി അനുചിതവും തിരുത്തപ്പെടേണ്ടതുമാണെന്ന് സുനില്‍ പി ഇളയിടം

പുലിപ്പല്ലു കോര്‍ത്ത മാല ധരിച്ചതിന്റെ പേരില്‍ ഏഴു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തി സംഗീതകാരനായ വേടനെ അറസ്റ്റ് ചെയ്ത നടപടി അനുചിതവും തിരുത്തപ്പെടേണ്ടതുമാണെന്ന് വ്യക്തമാക്കി എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം രം​ഗത്ത്. സാങ്കേതികമായി ഇക്കാര്യത്തില്‍ ന്യായം പറയാനുണ്ടാവുമെങ്കിലും ഈ നടപടി നീതിയുടെ വിശാലതാത്പര്യത്തിന് നിരക്കുന്നതല്ലെന്ന്, ഇടതു സഹയാത്രികന്‍ കൂടിയായ സുനില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പുലിനഖമാല മുതല്‍ ആനക്കൊമ്പ് വരെ കൈവശമുള്ള ധാരാളം ആളുകള്‍ നമുക്കു ചുറ്റുമുണ്ട്. അതിന്റെയെല്ലാം തെളിവുകള്‍ പൊതുസമൂഹത്തിനു മുന്നിലുമുണ്ട്. അതെല്ലാം ഒരു…

Read More

പുലിപ്പല്ല് കേസ്; റാപ്പർ വേടനെ രണ്ട് ദിവസത്തേക്ക് വനം വകുപ്പിന്‍റെ കസ്റ്റഡിയിൽ വിട്ടു

കഞ്ചാവ് കേസിൽ പിടിയിലായ റാപ്പർ വേടൻ എന്ന വി.എം. ഹിരൺ ദാസിനെ കോടതി വനം വകുപ്പിന്‍റെ കസ്റ്റഡിയിൽവിട്ടു. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. വേടന്‍റെ മാലയിലുള്ള പുലിപ്പല്ലുമായി ബന്ധപ്പെട്ട് തെളിവ് ശേഖരിക്കേണ്ടതുണ്ടെന്ന് വനം വകുപ്പ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. വേടനെ നാളെ വിയ്യൂരിലുള്ള ജ്വല്ലറിയിൽ തെളിവെടുപ്പിന് എത്തിക്കും. റാപ്പർ വേടന്‍റെ മാലയിലുള്ളത് യഥാർഥ പുലിപ്പല്ലാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. തമിഴ്നാട്ടിൽ പരിപാടി നടത്തിയപ്പോൾ മലേഷ്യൻ പ്രവാസിയായ രഞ്ജിത്ത് കുമ്പിടിയാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്ന് വേടൻ മൊഴി…

Read More

തെന്നിന്ത്യൻ നായിക സാമന്തക്ക് ക്ഷേത്രം പണിത് ആരാധകൻ

തങ്ങളുടെ പ്രിയപ്പെട്ട സിനിമാ താരങ്ങൾക്ക് വേണ്ടി ആരാധകർ ക്ഷേത്രങ്ങൾ പണിയുന്നതും ആരാധിക്കുന്നതും ഇപ്പോൾ സാധാരണമാണ്. ഖുഷ്ബു, നിധി അഗർവാൾ, ഹൻസിക എന്നിവർക്ക് ശേഷം ഇപ്പോഴിതാ തെന്നിന്ത്യൻ നായിക സാമന്തയോടുള്ള ആരാധനയിൽ ക്ഷേത്രം പണിതിരിക്കുകയാണ് ആരാധകൻ. ആന്ധ്രാപ്രദേശിലെ ബപഡ്ലയിലാണ് ആരാധകനായ തെന്നാലി സന്ദീപ് ക്ഷേത്രം നിർമിച്ചത്. നടിയുടെ അർദ്ധകായ പ്രതിമയും പ്രതിഷ്ഠിച്ചിട്ടുണ്ട്. സാമന്തയുടെ അഭിനയ സിദ്ധിയിലും ജീവകാരുണ്യ പ്രവർത്തനത്തിലും ആകൃഷ്ടനായാണ് ക്ഷേത്രം പണിതതെന്ന് സന്ദീപ് വ്യക്തമാക്കി. താൻ സാമന്തയുടെ കരിയറിന്റെ തുടക്കം മുതൽ നടിയുടെ ആരാധകനാണെന്നും പ്രത്യുഷ ഫൗണ്ടേഷനിലൂടെ…

Read More

രാജസ്ഥാന്റെ പുതിയ സൂര്യോദയം; പതിനാലുകാരൻ വൈഭവിനെ പ്രശംസിച്ച് ഇതിഹാസങ്ങൾ

ഐപിഎൽ ആരാധകർ ഒരേപോലെ ഉരുവിടുന്ന പേര് ‘വൈഭവ് സൂര്യവംശി’. ഗുജറാത്തിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ പുതു ചരിത്രം കുറിച്ച വൈഭവ് സൂര്യവംശിയെന്ന രാജസ്ഥാൻ റോയൽസിന്റെ പതിനാലുകാരൻ ചെക്കനെ പ്രശംസിക്കുന്ന തിരക്കിലാണ് ഇന്ത്യയുടെ ഇതിഹാസങ്ങൾ. ഒരു 14 വയസുകാരനിൽ നിന്ന് പ്രതീക്ഷിച്ചതിലും അപ്പുറമാണ് കഴിഞ്ഞ ദിവസം മൈതാനത്ത് കാണാൻ സാധിച്ചത്. 38 പന്തിൽ 101 റൺസ് നേടി രാജസ്ഥാൻ റോയൽസിന്റെ വിജയശില്പിയായി വൈഭവ് മാറുമ്പോൾ പ്രശംസയുമായി ആദ്യം എത്തിയത് ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കർ. പിന്നാലെ ഇതിഹാസങ്ങളായ യൂസഫ്…

Read More