1200രൂപയുടെ ഒരു വർഷം വാലിഡിറ്റിയുള്ള പ്ലാൻ; പുത്തൻ പ്ലാനുമായി ബിഎസ്‌എൻഎൽ

ടെലികോം കമ്പനികളെ പിന്നിലാക്കി പുത്തൻ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്‌എൻ എൽ. ഈ കഴിഞ്ഞ വർഷം 262 കോടിയുടെ ലാഭമാണ് രാജ്യത്താകെ ബിഎസ്‌എൻഎല്ലിന് ലഭിച്ചത്. ഇതിൽ മൂന്നിലൊന്നും നേടിക്കൊടുത്തത് കേരളത്തിൽ നിന്നാണ്. 80 കോടിയാണ് കേരളത്തിൽ നിന്നും കിട്ടിയ ലാഭം. രാജ്യത്താകെ 4ജി നെറ്റ്‌വർക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബിഎസ്‌എൻഎൽ പുത്തൻ സ്കീമുകളാണ് കൊണ്ടുവന്നിരിക്കുന്നത്.

കഴിഞ്ഞവർഷം 5ജി പ്ളാനുകൾ അവതരിപ്പിച്ച് രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരായ വി,​ ജിയോ,​ എയർടെൽ എന്നിവ താരിഫ് വർദ്ധിപ്പിച്ചിരുന്നു. ഈ സമയത്തും ബിഎസ്‌എൻഎൽ ചാർജ് കൂട്ടിയില്ല. ഇതോടെ ഫോൺകോൾ അടക്കം സൗകര്യത്തിനായി നിരവധിപേർ ബിഎസ്‌എൻഎല്ലിലേക്ക് പോർട്ട് ചെയ്‌തു. ഇത് സ്വകാര്യ കമ്പനികൾക്ക് വൻ തിരിച്ചടിയായി. ഇതിനുപിന്നാലെ ഇപ്പോഴിതാ ഒരു വർഷത്തേക്കുള്ള ബിഎസ്‌എൻഎല്ലിന്റെ പുത്തൻ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്.

1198 രൂപയുടെ 365 ദിവസം വാലിഡിറ്റിയുള്ള പ്ളാനാണ് ബിഎസ്‌എൻഎൽ അവതരിപ്പിച്ചത്. പ്രതിമാസം മൂന്ന് ജിബി ഡാറ്റയടക്കം 36 ജിബി ഡാറ്റയും മാസം 300 മിനുട്ട് വോയിസ് കോളും 30 എസ്‌എംഎസ് പ്രതിമാസവും സൗജന്യമായി ലഭിക്കും. റോമിംഗും സൗജന്യമാണ്.  1198ന് പുറമേ രണ്ട് ബഡ്‌ജറ്റ് സൗഹൃദ പ്ളാനുകളും ബിഎസ്‌എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. 90 ദിവസം കാലാവധിയുള്ള 411 രൂപയുടെ പ്ളാനും ഒരു വർഷം കാലാവധിയുള്ള 1515 രൂപയുടെ പ്ളാനുമാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *