മെയ് 13ന് ഗാലക്സി എസ്25 എഡ്ജ് ആഗോളതലത്തിൽ ലോഞ്ച് ചെയ്യുമെന്ന് പ്രമുഖ സ്മാർട്ട്ഫോൺ കമ്പനി സാംസങ്. 200 എംപി മെയ്ൻ കാമറയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ഇത് ഒരു സ്ലിം സ്മാർട്ട്‌ഫോൺ ആയിരിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു.
ഈ വർഷം ആദ്യം നടന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ സാംസങ് ഗാലക്സി എസ് 25 എഡ്ജ് പ്രദർശിപ്പിച്ചിരുന്നു. 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (2400 x 1080 പിക്‌സൽ) FHD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ്സെറ്റ്, 12GB റാമും 256GB / 512GB സ്റ്റോറേജ് ഓപ്ഷനും, ISOCELL HP2 സെൻസറുള്ള 200MP പ്രധാന കാമറ, 12MP അൾട്രാ-വൈഡ് കാമറ എന്നിവ ഉൾപ്പെടുന്ന ഡ്യുവൽ റിയർ കാമറകൾ എന്നിവയാണ് ഫോണിന്റെ ഫീച്ചറുകൾ.
ട25ലേതിന് സമാനമായി 25W ഫാസ്റ്റ് ചാർജിങ്ങിനുള്ള പിന്തുണയുള്ള 3900mAh ബാറ്ററിയാണ് ഈ ഫോണിലും പ്രതീക്ഷിക്കുന്നത്. ടൈറ്റാനിയം ജെറ്റ് ബ്ലാക്ക്, ടൈറ്റാനിയം സിൽവർ, ടൈറ്റാനിയം ഐസി ബ്ലൂ എന്നി നിറങ്ങളിൽ ഫോൺ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 256GB പതിപ്പിന് ഏകദേശം 1,17,680 രൂപ വില വരുമെന്നാണ് സൂചന. ഗാലക്സി S25+ നും ട25 അൾട്രായ്ക്ക് ഇടയിലുള്ള ഫോണായി ഇത് വിപണിയിൽ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.