വോയിസ് മെസ്സേജ് ഇനി ഈസിയായി ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്യാം; വോയ്‌സ് ട്രാന്‍സ്‌ക്രിപ്റ്റ് ഫീച്ചർ അവതരിപ്പിച്ച് വാട്‌സാപ്പ്

വോയ്‌സ് ട്രാന്‍സ്‌ക്രിപ്റ്റ് ഫീച്ചർ അവതരിപ്പിച്ച് വാട്‌സാപ്പ്. വോയിസ് മെസ്സേജ് ഉച്ചത്തില്‍ കേള്‍ക്കാന്‍ സാധിക്കാത്ത സാഹചര്യത്തിൽ പുതിയ അപ്ഡേറ്റ് വലിയ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വോയിസ് മെസ്സേജ് ഉച്ചത്തില്‍ കേള്‍ക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണെങ്കിൽ അതില്‍ പറയുന്ന കാര്യങ്ങള്‍ ടെക്സ്റ്റായി വായിച്ചെടുക്കാന്‍ ഈ ഫീച്ചര്‍ ഉപയോഗിച്ച് സാധിക്കും.

വോയിസ് മെസ്സേജ് ലഭിക്കുന്നയാള്‍ക്ക് മാത്രമാണ് അതിന്റെ ട്രാന്‍സ്‌ക്രിപ്റ്റ് കാണാന്‍ സാധിക്കുക. അയക്കുന്നയാള്‍ക്ക് പറ്റില്ല. നിലവില്‍ മലയാള ഭാഷ ഇതില്‍ ലഭ്യമല്ല. വോയ്‌സ് ട്രാന്‍സ്‌ക്രിപ്റ്റുകള്‍ ഫോണില്‍ തന്നെയാണ് സൃഷ്ടിക്കപ്പെടുന്നതെന്നും അവ എന്റ് ടു എന്റ് എന്‍ക്രിപ്റ്റ് ആണെന്നും വാട്‌സാപ്പ് പറയുന്നു. വാട്‌സാപ്പിനും മറ്റുള്ളവര്‍ക്കും അത് കേള്‍ക്കാനോ ട്രാന്‍സ്‌ക്രിപ്റ്റ് സന്ദേശങ്ങള്‍ വായിക്കാനോ സാധിക്കില്ലെന്നും വാട്‌സാപ്പ് ഉറപ്പുനല്‍കുന്നു.

വോയ്‌സ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റ് ഫീച്ചര്‍ നിങ്ങള്‍ ഓണ്‍ ചെയ്താല്‍ മാത്രമേ ഈ ഫീച്ചര്‍ ഉപയോഗിക്കാനാവൂ. അതിനായി

1. വാട്‌സാപ്പ് സെറ്റിങ്‌സ് തുറക്കുക
2. Chats തിരഞ്ഞെടുക്കുക
3. Voice Message Transcripts ഓണ്‍ ചെയ്യുക
4. ഭാഷ തിരഞ്ഞെടുക്കുക. നിലവില്‍ മലയാളം ഇതില്‍ ലഭ്യമല്ല.
5. Set up now തിരഞ്ഞെടുക്കുക

Settings > Chats > Transcript language തിരഞ്ഞെടുത്താല്‍ പിന്നീട് എപ്പോള്‍ വേണമെങ്കിലും ഭാഷ മാറ്റാനാവും.

വോയ്‌സ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റ് എങ്ങനെ കാണാം ?

സെറ്റിങ്‌സില്‍ വോയ്‌സ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റ് ഓണ്‍ ചെയ്തതിന് ശേഷം നിങ്ങളുടെ ചാറ്റില്‍ വരുന്ന ശബ്ദ സന്ദേശങ്ങള്‍ക്ക് മേല്‍ ലോങ് പ്രസ് ചെയ്യുക. ആന്‍ഡ്രോയിഡില്‍ ആണെങ്കില്‍ മുകളിലുള്ള ത്രീ ഡോട്ട് മെനു തിരഞ്ഞെടുത്ത് Transcribe തിരഞ്ഞെടുക്കുക. ഐഫോണില്‍ ലോങ് പ്രസ് ചെയ്താല്‍ തുറന്നുവരുന്ന മെനുവില്‍ ആദ്യം Transcribe ഓപ്ഷന്‍ കാണാം.

Leave a Reply

Your email address will not be published. Required fields are marked *