ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമില്‍ വമ്പന്‍ അപ്‌ഡേറ്റുകൾ; അഞ്ച് പുത്തന്‍ ഫീച്ചറുകളാണ് ഉള്ളത്

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം യുവതി യുവാക്കള്‍ക്കിടയില്‍ ഏറെ ആവേശമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ആവേശം കൂട്ടാന്‍ അഞ്ച് പുതിയ ഫീച്ചര്‍ കൂടി ഇതിലേക്ക് ചേര്‍ക്കുകയാണ്.

പ്രധാനപ്പെട്ട അഞ്ച് ഫീച്ചറുകളാണ് ഇന്‍സ്റ്റഗ്രാമില്‍ എത്തുന്നത്. ഇന്‍സ്റ്റ ഡിഎമ്മില്‍ (DMs) മെസേജിംഗ് ആകര്‍ഷകമാകുന്നതിന് ഇന്‍സ്റ്റന്റ് ട്രാന്‍സ്ലേഷന്‍, ഷെയര്‍ സോംഗ്‌സ്, ഷെഡ്യൂള്‍ മെസേജ്, പിന്‍ കണ്ടന്റ് തുടങ്ങിയ പുത്തന്‍ ഫീച്ചറുകള്‍ വരുന്നതായാണ് വിവരം.

പുതിയ ഫീച്ചറോടെ ഇന്‍സ്റ്റ DM-ന് ഉള്ളില്‍ വെച്ചുതന്നെ യൂസര്‍മാര്‍ക്ക് മെസേജുകള്‍ ട്രാന്‍സ്ലേഷന്‍ ചെയ്യാനാകും. ഇത് ഇന്‍സ്റ്റയില്‍ ചാറ്റിംഗ് എളുപ്പമാക്കും എന്നാണ് പറയപ്പെടുന്നത്. കൂടാതെ സ്റ്റിക്കറുകള്‍ ഉപയോഗിച്ച് ഇനി മുതല്‍ ഇന്‍സ്റ്റഗ്രാം ഡിഎമ്മില്‍ സംഗീതം മറ്റുള്ളവരുമായി പങ്കുവെക്കാന്‍ സാധിക്കും. ഇങ്ങനെ സംഗീതം പങ്കുവെക്കാന്‍ ചാറ്റിലെ സ്റ്റിക്കര്‍ ട്രേ തുറന്ന്, മ്യൂസിക് എന്ന ഓപ്ഷനില്‍ ടാപ് ചെയ്ത് ഇന്‍സ്റ്റഗ്രാം ഓഡിയോ ലൈബ്രറിയില്‍ നിന്ന് ഓഡിയോ സെലക്ട് ചെയ്യാം.

പാട്ടിന്റെ ട്രാക്കില്‍ ടാപ് ചെയ്ത് 30-സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പ്രിവ്യൂ മറ്റൊരാള്‍ക്ക് DM വഴി അയക്കാം. DM-ന് ഉള്ളില്‍ മെസേജുകളും റിമൈന്‍ഡറുകളും ഷെഡ്യൂള്‍ ചെയ്യാനുള്ള സംവിധാനമാണ് മറ്റൊരു പുതിയ ഫീച്ചര്‍. മെസേജ് ഷെഡ്യൂള്‍ ചെയ്യാനായി, മെസേജ് ടൈപ്പ് ചെയ്ത ശേഷം സെന്റ് ബട്ടണില്‍ ഹോള്‍ഡ് ചെയ്താല്‍ മതി. തുടര്‍ന്ന് ഷെഡ്യൂള്‍ ചെയ്യേണ്ട തിയതിയും സമയവും തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ വരും. അതിന് ശേഷം സെന്റ് ബട്ടണ്‍ അമര്‍ത്തിയാല്‍ ഷെഡ്യൂളിംഗ് പൂര്‍ത്തിയായി.

പുതിയ അപ്ഡേറ്റോടെ ഇന്‍സ്റ്റഗ്രാം യൂസര്‍മാര്‍ക്ക് വ്യക്തിഗത മെസേജിലോ ഗ്രൂപ്പ് മെസേജിലോ ഒരു പ്രത്യേക മെസേജ് പിന്‍ ചെയ്ത് വെക്കാം. ഷെയര്‍ ചെയ്ത ഇമോജും പോസ്റ്റും റീലും ഇത്തരത്തില്‍ പിന്‍ ചെയ്യാന്‍ കഴിയും. പിന്‍ ചെയ്യാനായി, മെസേജില്‍ ഹോള്‍ഡ് ഡൗണ്‍ ചെയ്ത്, പിന്‍ എന്ന ഓപ്ഷനില്‍ ടാപ് ചെയ്യുക. ഇനി മുതല്‍ ഗ്രൂപ്പ് ചാറ്റുകള്‍ക്കായി പേര്‍സണലൈസ്ഡ് ക്യുആര്‍ കോഡ് ഷെയര്‍ ചെയ്യാം. ഏത് ഗ്രൂപ്പ് ചാറ്റിലേക്കാണോ ആളുകളെ ക്ഷണിക്കേണ്ടത് അത് തുറന്ന്, മുകളിലെ ഗ്രൂപ്പ് പേരില്‍ ടാപ് ചെയ്യുക. അതിന് ശേഷം ഇന്‍വൈറ്റ് ലിങ്ക് എന്ന ഓപ്ഷനും, ക്യുആര്‍ കോഡ് എന്ന ഓപ്ഷനും ടാപ് ചെയ്യുക. അതോടെ ലഭിക്കുന്ന ക്യുആര്‍ കോഡ് ഷെയര്‍ ചെയ്യാനും സേവ് ചെയ്യാനും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *