യുഎഇ: ദുബായിലും അബുദാബിയിലും നേരിയ ചൂട് അനുഭവപ്പെടും, ഈർപ്പം വർദ്ധിക്കും

ദുബായ്: ഇന്ന് വൈകുന്നേരം വരെ യുഎഇയിലുടനീളം കാലാവസ്ഥ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയി തുടരുന്നു, പ്രദേശത്തിനനുസരിച്ച് താപനില വ്യത്യാസപ്പെടുന്നു. ദുബായിലും അബുദാബിയിലും നിലവിലെ താപനില 30°C മുതൽ 35°C വരെയായിരിക്കും, അതേസമയം തീരപ്രദേശങ്ങളിൽ ഏകദേശം 33°C വരെ നേരിയ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. വടക്കൻ ഉൾപ്രദേശങ്ങളിൽ, പ്രത്യേകിച്ച് ഇന്ന് വൈകുന്നേരം, താപനില 27°C ആയി ഉയരും. തെക്കുകിഴക്ക് നിന്ന് വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് മണിക്കൂറിൽ 10 – 20 കിലോമീറ്റർ വേഗതയിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശുന്നുണ്ട്,…

Read More

കേരളത്തിൽ 5 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്ന് 5 ജില്ലകളിൽ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പ്രത്യേക ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് രാത്രി 08.30 മുതൽ നാളെ രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.2 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ…

Read More

ഒമാനിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നും കാറ്റ് വീശാൻ സാധ്യത; താപനില കുറയും

ഒമാനിൽ വടക്കുപടിഞ്ഞാറൻ ദിശയിൽനിന്ന് സജീവമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബുറൈമി, വടക്കൻ ബാത്തിന, ദാഹിറ, ദാഖിലിയയുടെ ചില ഭാഗങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഗവർണറേറ്റുകളെ ഇത് ബാധിക്കും. മരുഭൂമികളിലും തുറസ്സായ പ്രദേശങ്ങളിലും പൊടിയും മണലും ഉയരാൻ സാധ്യതയുണ്ട്. ഇത് തിരശ്ചീന ദൃശ്യപരത കുറക്കുമെന്നും ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളിൽ താപനിലയിലും പ്രകടമായ ഇടിവുണ്ടാകും.

Read More

ഖത്തറിൽ ഈ മാസം പകുതിയോടെ തണുപ്പ് കുറഞ്ഞു തുടങ്ങും

ഖത്തറിൽ കാലാവസ്ഥ മാറിത്തുടങ്ങുമെന്ന് കാലാവസ്ഥാ വിഭാഗംഈ മാസം പകുതിയോടെ തണുപ്പ് കുറഞ്ഞുതുടങ്ങുമെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച തലസ്ഥാന നഗരമായ ദോഹയിൽ ഉൾപ്പെടെ താപനില 12 ഡിഗ്രിവരെ താഴ്ന്നിരുന്നു, കടൽത്തീരങ്ങളിലും മരുപ്രദേശങ്ങളിലും 4 ഡിഗ്രിവരെ താപനില അടയാളപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചിരുന്നു. ഈ മാസം പകുതിയോടെ കാലാവസ്ഥ മാറിത്തുടങ്ങുമെന്നാണ് പുതിയ പ്രവചനം. അറേബ്യൻ മേഖലയിൽ സുഡാൻ ന്യൂനമർദം ശക്തമാകുന്നതാണ് ഇതിന് കാരണം. മാർച്ച് രണ്ടാം വാരത്തിന് ശേഷം താപനില ക്രമാനുഗതമായി ഉയർന്നുതുടങ്ങും. നാളെയും മറ്റെന്നാളും ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ…

Read More