വേടന്റെ പുലിപ്പല്ല് കേസിൽ വനം വകുപ്പിനെതിരെ ജോൺ ബ്രിട്ടാസ് എംപി

റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ വനംവകുപ്പിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് ജോൺ ബ്രിട്ടാസ് എം.പി. വേടന്റെ കഴുത്തിലുള്ളത് പുലിപ്പല്ലല്ലേ, ആറ്റംബോംബ് ഒന്നുമല്ലല്ലോ എന്നായിരുന്നു ജോൺബ്രിട്ടാസ് എംപി ഈ വിഷയത്തിൽ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചത്. വേടൻ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെയെന്നും എന്നാൽ ചില ഉദ്യോഗസ്ഥർ അമിത താല്പര്യമെടുത്ത് ആഘോഷമാക്കുന്ന രീതി ഒരുതരത്തിലും അഭികാമ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേടന്റെ അമ്മ ശ്രീലങ്കൻ വംശജയാണെന്നും കേസ് ആ വഴിക്ക് നീങ്ങുമെന്നുമുള്ള വനംവകുപ്പിന്റെ നിലപാടിനെയും ജോൺ ബ്രിട്ടാസ് അതിരൂക്ഷമായി വിമർശിച്ചു. ശുദ്ധ തെമ്മാടിത്തവും അസംബന്ധവുമാണിതെന്നായിരുന്നു…

Read More

വേടനെ അറസ്റ്റ് ചെയ്ത നടപടി അനുചിതവും തിരുത്തപ്പെടേണ്ടതുമാണെന്ന് സുനില്‍ പി ഇളയിടം

പുലിപ്പല്ലു കോര്‍ത്ത മാല ധരിച്ചതിന്റെ പേരില്‍ ഏഴു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തി സംഗീതകാരനായ വേടനെ അറസ്റ്റ് ചെയ്ത നടപടി അനുചിതവും തിരുത്തപ്പെടേണ്ടതുമാണെന്ന് വ്യക്തമാക്കി എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം രം​ഗത്ത്. സാങ്കേതികമായി ഇക്കാര്യത്തില്‍ ന്യായം പറയാനുണ്ടാവുമെങ്കിലും ഈ നടപടി നീതിയുടെ വിശാലതാത്പര്യത്തിന് നിരക്കുന്നതല്ലെന്ന്, ഇടതു സഹയാത്രികന്‍ കൂടിയായ സുനില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പുലിനഖമാല മുതല്‍ ആനക്കൊമ്പ് വരെ കൈവശമുള്ള ധാരാളം ആളുകള്‍ നമുക്കു ചുറ്റുമുണ്ട്. അതിന്റെയെല്ലാം തെളിവുകള്‍ പൊതുസമൂഹത്തിനു മുന്നിലുമുണ്ട്. അതെല്ലാം ഒരു…

Read More

പുലിപ്പല്ല് കേസ്: തെളിവെടുപ്പ് ആരംഭിച്ചു; പല്ല് ശാസ്ത്രീയ പരിശോധനയ്ക്കയച്ചു

ഹിപ് ഹോപ് റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളിയുമായുടെമാലയിൽ നിന്ന് കണ്ടെടുത്ത പുലിപ്പല്ലുമായി ബന്ധപ്പെട്ട കേസിന്റെ തെളിവെടുപ്പ് നടത്തി.വനംവകുപ്പിന്റെ നേതൃത്വത്തിൽ പുലിപ്പല്ല് വെള്ളിയിൽ പൊതിഞ്ഞ വിയ്യൂരിലെ സരസ ജ്വല്ലറിയിലായിരുന്നു തെളിവെടുപ്പ്. ഇന്നത്തെ തെളിവെടുപ്പുകൾ പൂർത്തിയാക്കി വേടനെ കോടതിയിൽ ഹാജരാക്കും.രണ്ട് ദിവസത്തേക്കായിരുന്നു വേടനെ വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നത്. ഈ കാലാവധി പൂർത്തിയായതിനാലാണ് ഇന്ന് കോടതിയിൽ ഹാജരാക്കുന്നത്.പിന്നാലെ ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം. നേരത്തെ വേടന്റെ ഫ്‌ലാറ്റിൽ ഉൾപ്പെടെ വനംവകുപ്പ് പരിശോധന നടത്തിയിരുന്നു. വേടനുമായി തൃശൂർ തിരൂരിലെ വീട്ടിലും തെളിവെടുപ്പ് നടത്തി….

Read More

പുലിപ്പല്ല് കേസ്; റാപ്പർ വേടനെ രണ്ട് ദിവസത്തേക്ക് വനം വകുപ്പിന്‍റെ കസ്റ്റഡിയിൽ വിട്ടു

കഞ്ചാവ് കേസിൽ പിടിയിലായ റാപ്പർ വേടൻ എന്ന വി.എം. ഹിരൺ ദാസിനെ കോടതി വനം വകുപ്പിന്‍റെ കസ്റ്റഡിയിൽവിട്ടു. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. വേടന്‍റെ മാലയിലുള്ള പുലിപ്പല്ലുമായി ബന്ധപ്പെട്ട് തെളിവ് ശേഖരിക്കേണ്ടതുണ്ടെന്ന് വനം വകുപ്പ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. വേടനെ നാളെ വിയ്യൂരിലുള്ള ജ്വല്ലറിയിൽ തെളിവെടുപ്പിന് എത്തിക്കും. റാപ്പർ വേടന്‍റെ മാലയിലുള്ളത് യഥാർഥ പുലിപ്പല്ലാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. തമിഴ്നാട്ടിൽ പരിപാടി നടത്തിയപ്പോൾ മലേഷ്യൻ പ്രവാസിയായ രഞ്ജിത്ത് കുമ്പിടിയാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്ന് വേടൻ മൊഴി…

Read More

‘വേടൻ ഇവിടെ വേണം’; വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ടെന്നും ഷഹബാസ് അമൻ

റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിയ്ക്ക് പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ഷഹബാസ് അമൻ പിന്തുണ അറിയിച്ചത്. വേടൻ ഇവിടെ വേണമെന്നും വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. ‘വേടൻ ഇവിടെ വേണം. ഇന്ന് നിശാഗാന്ധിയിൽ പ്രോഗ്രാം ഉള്ള ദിവസം. സമയമില്ല. പ്രാക്ടീസ് ചെയ്യണം. നാളെ വിശദമായി എഴുതാം. വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ട്. എല്ലാവരോടും സ്‌നേഹം’, എന്നാണ് ഷഹബാസ് അമൻ കുറിച്ചത്. പിന്നാലെ വിമർശന കമന്റുകൾ ഉൾപ്പടെ പോസ്റ്റിന് താഴേ…

Read More

വേടന്റെ ദൃശ്യം കൊടുത്തവർ എന്തുകൊണ്ട് എം.എൽ.എയുടെ മകനടക്കമുള്ളവരെ പിടിച്ചപ്പോൾ ഇതുപോലെ ചെയ്തില്ല; ഡോ. ജിന്റോ ജോൺ

വേടന്റെ രാഷ്ട്രീയ ചോദ്യങ്ങളോടും ചെറുത്തുനിൽപ്പുകളോടും യോജിപ്പുണ്ടെന്നും എന്നാൽ, ലഹരി ഉപയോഗത്തോട് വിയോജിക്കുന്നുവെന്നും വ്യക്തമാക്കി കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ഇക്കാര്യത്തിൽ കേരള സർക്കാരും പൊലീസും എക്സൈസും സ്വീകരിക്കുന്ന ലഹരിവിരുദ്ധ നടപടികളുടെ ഏതു പോസിറ്റീവ് ശ്രമത്തിനും പൂർണപിന്തുണ നൽകുന്നു​വെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കുന്നു. അതേസമയം, ചിലരുടെ മാത്രം സ്വകാര്യയിടങ്ങളിൽ ഒന്നര ഗ്രാം കഞ്ചാവ് പിടിച്ചെടുക്കുമ്പോൾ അതാ ഞങ്ങൾ വലിയ വേട്ട നടത്തിയിരിക്കുന്നുവെന്ന വ്യാജ അവകാശവാദങ്ങളിൽ കേരളം വിശ്വസിക്കണോ എന്ന് അദ്ദേഹം ചോദിച്ചു. വലിയ ശ്രമങ്ങൾ നടത്തുന്നുവെന്ന്…

Read More