മലപ്പുറത്ത് ട്രെയിൻ തട്ടി ഒരാൾ മരിച്ചു

മലപ്പുറം മേലാറ്റൂരിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്ക് പോകുകയായിരുന്ന ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

Read More

ആലുവയിൽ ട്രെയിൻ ഇടിച്ച് യുവാവ് മരിച്ചു

എറണാകുളം ആലുവയിൽ ട്രെയിൻ ഇടിച്ച് യുവാവ് മരിച്ചു. ഇടുക്കി ഉപ്പുതോട് കല്ലറക്കൽ വീട്ടിൽ സുരേഷ് കുമാറിന്റെ മകൻ അനുവാണ് മരിച്ചത്. 25 വയസായിരുന്നു. ശനിയാഴ്ച രാത്രി അമ്പാട്ടുകാവ് മെട്രോ സ്‌റ്റേഷനു സമീപമുള്ള റെയിൽ പാളത്തിൽ വെച്ചാണ് അപകടമുണ്ടായത്. അമ്പാട്ടുകാവ് ഭാഗത്ത് റിക്കവറി വാഹനം ഓടിക്കുന്നയാളാണ് അനു.

Read More

ബംഗാളിൽ വഖഫ് നിയമത്തിനെതിരായ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് നിയമ ഭേദ​ഗതിക്കെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായി. ജംഗിപൂരിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധറാലിയാണ് അക്രമത്തിലേക്ക് എത്തിയത്. പ്രതിഷേധക്കാർ ട്രെയിൻ സർവീസുകൾ തടസ്സപ്പെടുത്തുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തു. പോലീസ് വാഹനങ്ങളും പാസഞ്ചർ ബസുകളും കത്തിക്കുകയും ചെയ്തു. പ്രതിഷേധക്കാർ ട്രാക്കുകൾ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് രണ്ട് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുകയും അഞ്ചെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. അതേസമയം ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സുതിയിലും സംസർഗഞ്ചിലും പ്രതിഷേധക്കാർ ദേശീയപാത ഉപരോധിച്ചതിനെ തുര്‍ന്ന് വാഹന ഗതാഗതം തടസപ്പെട്ടു….

Read More

യാത്രയ്ക്കിടെ ബലാത്സംഗ ശ്രമം, 23 കാരി ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടി; ഗുരുതര പരിക്ക്

ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷപ്പെടാനായി യുവതി ഓടുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടി. 23 കാരിയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഹൈദരാബാദിന് സമീപം കൊമ്പള്ളിയിൽ ശനിയാഴ്ച രാത്രി 8.15 നാണ് സംഭവം. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലക്കാരിയായ യുവതി ഹൈദരാബാദിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയാണ്. മൊബൈൽഫോൺ ഡിസ്പ്ലേ കേടായതിനെത്തുടർന്ന് നന്നാക്കാനായി യുവതി മെഡിചലിൽ നിന്നും വൈകീട്ട് മൂന്നിന് സെക്കന്തരാബാദിലേക്ക് പോയി. ഫോൺ നന്നാക്കിയശേഷം രാത്രി 7.15 ന് സെക്കന്തരാബാദിൽ നിന്നും മെഡ്ചലിലേക്കുള്ള ട്രെയിനിലെ…

Read More

ബലൂചിസ്ഥാനില്‍ ട്രെയിൻ‌ റാഞ്ചിയ സംഭവം; ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമാണ് നിങ്ങള്‍, സ്വയം പരിശോധിക്കുന്നത് നന്നാകും; പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ

ബലൂചിസ്ഥാനില്‍ ട്രെയിൻ‌ റാഞ്ചിയ സംഭവത്തില്‍ ഇന്ത്യക്കെതിരെ ആരോപണമുന്നയിച്ച പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനുപകരം പാകിസ്ഥാൻ സ്വയം പരിശോധിക്കണമെന്നും പാകിസ്ഥാൻ ആഗോള ഭീകരതയുടെ പ്രഭവ കേന്ദ്രമാണെന്നും ഇന്ത്യ വ്യക്തമാക്കി. ബലൂചിസ്ഥാനിലെ ഭീകരതയെ സ്പോണ്‍സർ ചെയ്യുന്നത് ഇന്ത്യയാണെന്നായിരുന്നു പാകിസ്ഥാന്റെ ആരോപണം. പാകിസ്ഥാൻ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ഇന്ത്യ ശക്തമായി തള്ളിക്കളയുന്നു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ലോകത്തിന് മുഴുവൻ അറിയാം. സ്വന്തം ആഭ്യന്തര പ്രശ്‌നങ്ങളുടെയും പരാജയങ്ങളുടെയും ഉത്തരവാദിത്തം മറ്റുള്ളവരിലേക്ക് ചാർത്തുന്നതിന് പകരം പാകിസ്ഥാൻ ഉള്ളിലേക്ക് നോക്കണമെന്നും വിദേശകാര്യ മന്ത്രാലയം…

Read More

സ്ത്രീകള്‍ക്ക് സംവരണവുമായി കേന്ദ്രസര്‍ക്കാര്‍; ദീര്‍ഘദൂര ട്രെയിനുകളില്‍ സ്ലീപ്പര്‍-എസി ക്ലാസുകളില്‍ സ്ത്രീ യാത്രക്കാര്‍ക്ക് പ്രത്യേക റിസര്‍വേഷന്‍

ട്രെയിനുകളില്‍ സീറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്ക് സംവരണം അനുവദിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ദീര്‍ഘദൂര മെയില്‍/ എക്‌സ്പ്രസ് ട്രെയിനുകളില്‍ ഓരോ സ്ലീപ്പര്‍ ക്ലാസുകളിലും ആറു ബര്‍ത്തുകള്‍ പ്രായഭേദമെന്യേ സ്ത്രീ യാത്രക്കാര്‍ക്ക് റിസര്‍വേഷന്‍ നല്‍കാന്‍, 1989 റെയില്‍വേ ആക്ട് സെക്ഷന്‍-58 അനുവദിക്കുന്നതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയെ അറിയിച്ചു. ഇതു പ്രകാരം, ഗരീബ് രഥ് /രാജധാനി/തുരന്തോ/പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത എക്‌സ്പ്രസ് ട്രെയിനുകളിലെ 3 എസി ക്ലാസിലും പ്രായഭേദമന്യേ സ്ത്രീ യാത്രക്കാര്‍ക്ക് റിസര്‍വേഷന്‍ ലഭിക്കും. മിക്ക ദീര്‍ഘദൂര മെയില്‍/എക്‌സ്പ്രസ്…

Read More

പാക്കിസ്ഥാനില്‍ ബലൂച് ഭീകരര്‍ ട്രെയിൻ റാഞ്ചിയ സംഭവം: എല്ലാ ബന്ദികളെയും മോചിപ്പിച്ചു

പാകിസ്ഥാനില്‍ ട്രെയിനില്‍ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിച്ചതായി റിപ്പോർട്ട്. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 33 വിഘടനവാദികള്‍ കൊല്ലപ്പെട്ടുവെന്നും സൈന്യം അറിയിച്ചു. ബിഎല്‍എ 21 യാത്രക്കാരെ വധിച്ചെന്നും സൈന്യം. ഇക്കഴിഞ്ഞ ദിവസമാണ് ബലൂചിസ്ഥാൻ സായുധ സംഘത്തിന്റെ തട്ടിക്കൊണ്ടുപോകല്‍ നടന്നത്. അതേ സമയം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി പാക്കിസ്ഥാനില്‍ ട്രെയ‍ിൻ റാഞ്ചുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ബിഎല്‍എ തന്നെയാണ് ട്രെയിൻ തട്ടിയെടുക്കുന്നതിന്‍റേയും യാത്രികരെ ബന്ദിയാക്കുന്നതിന്‍റേയും വീഡിയോ പുറത്ത് വിട്ടത്. ട്രെയിൻ പോകുമ്ബോള്‍ ട്രാക്കില്‍ സ്ഫോടനം നടക്കുന്നതും തുടർന്ന് ഒളിഞ്ഞിരുന്ന ബിഎല്‍എ സായുധസംഘം ജാഫർ…

Read More

പാകിസ്ഥാനില്‍ ബലൂച് ഭീകരർ ട്രെയിനില്‍ ബന്ദികളാക്കിയ 104 പേരെ മോചിപ്പിച്ചു; ഏറ്റുമുട്ടലിൽ 16 വിഘടനവാദികൾ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ ബലൂചിസ്ഥാൻ വിഘടനവാദികൾ തട്ടിയെടുത്ത ട്രെയിനിൽ നിന്ന് 104 പേരെ മോചിപ്പിച്ചു.ഏറ്റുമുട്ടലിൽ 16 വിഘടനവാദികൾ കൊല്ലപ്പെട്ടു. ബലൂച് ലിബറേഷൻ ആർമി ഇന്നലെയാണ് ക്വൊറ്റയിൽ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്പ്രസ് റാഞ്ചിയത്. ട്രെയിനിൽ 450 യാത്രക്കാരുണ്ടായിരുന്നു. ഇതിൽ 182 പേരെയാണ് വിഘടനവാദികൾ ബന്ദികളാക്കിയത്. ഇന്നലെയാണ് ബലൂച് ഭീകരർ ട്രെയിൻ റാഞ്ചിയത്. ട്രെയിനിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായി റിപ്പോ‍ർട്ടുകൾ പുറത്തുവന്നിരുന്നു. ട്രെയിനിൽ നിന്നും വെടിയൊച്ച കേട്ടതായി നാട്ടുകാർ പറഞ്ഞതായും വിവരമുണ്ട്. തങ്ങൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ ബന്ദികളെ…

Read More

പാക്കിസ്ഥാനിൽ ബലൂച് ഭീകരർ ട്രെയിൻ റാഞ്ചി, 450 യാത്രക്കാരെ ബന്ദികളാക്കി

പാക്കിസ്ഥാനെ നടുക്കി ബലൂച് ഭീകരർ ട്രെയിൻ റാഞ്ചി. ക്വറ്റയിൽ നിന്നും പെഷവാറിലേക്ക് പോയ ജാഫർ എക്സ്പ്രസാണ് ഭീകരർ തട്ടിയെടുത്തത്. 450 യാത്രക്കാരെ ബന്ദികളാക്കിയെന്നാണ് വിവരം. ട്രെയിനിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായി റിപ്പോ‍ർട്ടുകളുണ്ട്. ട്രെയിനിൽ നിന്നും വെടിയൊച്ച കേട്ടതായി നാട്ടുകാർ പറഞ്ഞതായും വിവരമുണ്ട്. ബലൂച് ലിബറേഷൻ ആർമി പ്രവർത്തകരാണ് ട്രെയിൻ റാഞ്ചിയതെന്നാണ് വ്യക്തമാകുന്നത്. തങ്ങൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ ബന്ദികളെ കൊലപ്പെടുത്തുമെന്ന് ഇവർ ഭീഷണി മുഴക്കിയിട്ടുണ്ട്. എന്താണ് ഭീകരരുടെ ആവശ്യം എന്നത് സംബന്ധിച്ച് ഇതുവരെയും വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല….

Read More

പൊങ്കാല പ്രമാണിച്ച് സ്പെഷ്യൽ ട്രെയിനുകൾ; നിലവിലെ ട്രെയിനിന് അധിക സ്റ്റോപ്പുകൾ

ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. സ്ഥിരം ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പുകളും സമയ പുനഃക്രമീകരണവും പ്രഖ്യാപിച്ചു. 13ന് പുലര്‍ച്ചെ 1.30ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ (06077) രാവിലെ 6.30ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തുനിന്ന് 13ന് പകല്‍ 2.15ന് പുറപ്പെടുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ (06078) രാത്രി 7.40ന് എറണാകുളത്തെത്തും. അധിക സ്റ്റോപ്പുകള്‍ (തീയതി, ട്രെയിന്‍, താല്‍ക്കാലിക സ്റ്റോപ് എന്നീ ക്രമത്തില്‍) 11ന് ലോകമാന്യതിലക് – തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് (16345) തുറവൂര്‍, മാരാരിക്കുളം, പരവൂര്‍,…

Read More