തൃശൂർ സ്വദേശി റിയാദിൽ മരിച്ചു

തൃശൂർ സ്വദേശി റിയാദിൽ മരിച്ചു. കുന്നംകുളം തൊഴിയൂർ കോട്ടപ്പടി സ്വദേശി ജലീലാ(51)ണ് മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ നാഷണൽ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. പത്ത് വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം സുലൈയിൽ സെയിൽസ് മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കുന്നുണ്ട്.

Read More

തൃശൂരില്‍ ടോറസ് ലോറിക്ക് പിറകില്‍ കാറിടിച്ച്‌ അപകടം; കൊല്ലം സ്വദേശിയായ ഡോക്ടര്‍ മരിച്ചു

തൃശൂർ ശ്രീനാരായണപുരത്ത് ടോറസ് ലോറിക്ക് പിറകില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഡോക്ടർ മരിച്ചു. കൊല്ലം കടപ്പാക്കട സ്വദേശി ഡോ പീറ്റർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. പൂവുത്തുംകടവ് സർവ്വീസ് സഹകരണ ബാങ്കിനടുത്ത് ദേശീയ പാതയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ പീറ്ററിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Read More

തൃശൂരിൽ കുഞ്ഞൻ മത്സ്യവേട്ട നടത്തിയ ബോട്ട് പിടിച്ചെടുത്തു; 5000 കിലോ കുഞ്ഞൻ മത്സ്യങ്ങളെ കടലിൽ ഒഴുക്കി

തൃശൂരിൽ കുഞ്ഞൻ മത്സ്യവേട്ട നടത്തിയ ബോട്ട് തൃശൂർ ഫിഷറീസും മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പൊലീസും ചേർന്ന് പിടിച്ചെടുത്തു. എറണാകുളം മുനമ്പം സ്വദേശി ശെൽവരാജ് എന്നയാളുടെ കരിഷ്മ 2 എന്ന ബോട്ടാണ് പിടികൂടിയത്. ബോട്ടിന്റെ ഉടമയ്ക്ക് രണ്ടര ലക്ഷം രൂപ പിഴ ചുമത്തുകയും ബോട്ടിൽ നിന്നും കണ്ടെത്തിയ 5000 കിലോ കുഞ്ഞൻ മത്സ്യങ്ങളെ കടലിൽ ഒഴുക്കിവിടുകയും ചെയ്തു. ചെറിയ കണ്ണികളുള്ള വലകള്‍ ഉപയോഗിച്ചായിരുന്നു ഇവര്‍ കുഞ്ഞന്‍ മത്സ്യങ്ങളെ പിടികൂടിയിരുന്നത്. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള പരിശോധന തുടരുമെന്നാണ് തൃശൂർ ഫിഷറീസ്…

Read More

വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗര്‍ഭിണിയാക്കി; പ്രതി അറസ്റ്റിൽ

തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. തൃശൂർ ഗുരുവായൂരിലാണ് സംഭവം നടന്നത്. പാവറട്ടി മനപ്പടി സ്വദേശിയായ ചിരിയങ്കണ്ടത്ത് വീട്ടിൽ നിജോയെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഗർഭിണിയായ യുവതി ഒരു കുഞ്ഞിന് ജന്മം നൽകി. കേസിൽ പ്രതിയായ യുവാവ് വിവാഹിതനും രണ്ടു കുഞ്ഞുങ്ങളുടെ പിതാവുമാണ്. വിവാഹം കഴിഞ്ഞത് മറച്ചുവെച്ചാണ് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതി എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്നു. പിന്നീടാണ്…

Read More

തൃശൂർ കൊരട്ടിയിൽ കാറപകടം; രണ്ടു പേർ മരിച്ചു

തൃശൂർ കൊരട്ടിയിൽ കാറപകടത്തിൽ രണ്ടു പേർ മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്മോൻ (42 ) , ജോയ്ന (11) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. കാർ മരത്തിലിടിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടുകൂടിയായിരുന്നു അപകടമുണ്ടായത്. കോതമംഗലത്തു നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്നു വാഹനമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. ജയ്‌മോനും മകൾ ജോയ്‌നയുമാണ് മരിച്ചത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

തൃശൂരിൽ വാഹനാപകടത്തിൽ അച്ഛനും മകളും മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

തൃശൂർ കൊരട്ടിയിൽ കാർ മരത്തിലിടിച്ച് രണ്ടു പേർ മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്മോൻ (42 ) , മകൾ ജോയ്ന (11) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറ് മണിയോടുകൂടിയായിരുന്നു അപകടമുണ്ടായത്. കോതമംഗലത്തു നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്നു വാഹനമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യം; തൃശൂരില്‍ ഓയിൽ കമ്പനിക്ക് തീയിട്ട് ജീവനക്കാരൻ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിൽ ജീവനക്കാരൻ ഓയിൽ കമ്പനിക്ക് തീയിട്ടു. തൃശൂർ മുണ്ടൂരിലാണ് സംഭവം നടന്നത്. സംഭവത്തിൽ പെരിങ്ങോട്ടുകര സ്വദേശി ടിറ്റോ തോമസ് പോലീസിൽ കീഴടങ്ങി. ഗൾഫ് പെട്രോൾ കെമിക്കൽസിലെ ഡ്രൈവറായിരുന്നു ഇയാൾ. പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിൽ ഇന്ന് പുലർച്ചെയാണ് കമ്പനിക്ക് തീയിട്ടതെന്ന് പ്രതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതി പേരാമംഗലം മെഡിക്കൽ കോളേജ് പോലീസിൽ കീഴടങ്ങുകയായിരുന്നു.

Read More

സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കൊല; ആദിവാസി കൊല്ലപ്പെട്ടു

സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കൊല. തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു. തൃശൂര്‍ താമര വെള്ളച്ചാൽ ആദിവാസി മേഖലയിലാണ് സംഭവം നടന്ന്. പാണഞ്ചേരി 14-ാം വാർഡിലെ താമരവെള്ളച്ചാൽ സങ്കേതത്തിലെ മലയൻ വീട്ടിൽ പ്രഭാകരൻ (60) ആണ് കൊല്ലപ്പെട്ടത്. വനവിഭവമായ പുന്നക്കായ ശേഖരിക്കാൻ പോയപ്പോഴാണ് ആന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാട്ടാനയുടെ അടിയേറ്റ് വീണശേഷം ചവിട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. നാലു കിലോമീറ്റർ ഉൾവനത്തിൽ കരടിപാറ തോണിക്കലിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഇയാളോടൊപ്പം മകനും മരുമകനമുണ്ടായിരുന്നു. കാട്ടനയുടെ അടിയേറ്റ് വീഴുകയായിരുന്നു. ഇതിനുശേഷം…

Read More

സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായി കെ.വി. അബ്ദുള്‍ഖാദറിനെ തെരഞ്ഞെടുത്തു

സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായി കെ.വി അബ്ദുള്‍ ഖാദറിനെ തെരഞ്ഞെടുത്തു. ചേലക്കര എംഎൽഎ യു.ആർ പ്രദീപ് അടക്കം 10 പേർ 46 അംഗ ജില്ലാ കമ്മിറ്റിയിൽ പുതുമുഖങ്ങളാണ്. പിഎം അഹമ്മദ്, സി. കെ വിജയൻ, എം.എം വർഗീസ്, ബി.ഡി ദേവസി, മുരളി പെരുനെല്ലി, പി.ആർ വർഗീസ് എന്നിവരുൾപ്പെടെ ആറ് പേരെയാണ് ഒഴിവാക്കിയത്. പാർട്ടി ഫണ്ട് മരവിപ്പിച്ചതുൾപ്പെടെയുള്ള വേട്ടയാടലുകളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് അബ്ദുൾഖാദർ മാധ്യമങ്ങളോട് പറഞ്ഞു. 2006 മുതൽ 2021 ഗുരുവായൂർ എംഎൽഎയായിരുന്നു അബ്ദുൽഖാദർ. 1991 മുതൽ…

Read More

കാട്ടുപന്നി കുറുകെ ചാടി; ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് പരിക്ക്

തൃശൂർ വേലൂപ്പാടത്ത് കാട്ടുപന്നി ബൈക്കിന് കുറുകെ ചാടിയതിനെ തുടർന്ന് ദമ്പതികൾക്ക് പരിക്ക്. ടാപ്പിംഗിന് പോയവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുറിയോടത്ത് വീട്ടിൽ അലിയാർ, ഭാര്യ മാഷിദ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More