വെഞ്ഞാറമൂട് കൂട്ട കൊലപാതകത്തിനു പിന്നിൽ സാമ്പത്തിക പ്രതിസന്ധി

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ട കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ്. കടക്കെണിയിലും കുടുംബത്തിന്റെ ആഡംബര ജീവിതം കൊലപാതകത്തിലേക്ക് നയിച്ചെന്നും അഫാന്റെ പിതാവിന്റെ കടത്തിനപ്പുറം കുടുംബവും കടബാധ്യതയുണ്ടാക്കിയതായും പോലീസ് വ്യക്തമാക്കുന്നു. കുടുംബം കടക്കെണിയിലായിരുന്നങ്കിലും അഫാൻ പലരിൽ നിന്നും കടം വാങ്ങി ആഡംബര ജീവിതം നയിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കടക്കാരുടെ ശല്യം നിത്യ ജീവിതത്തിന് തടസമായി മാറി. ബുളളറ്റ് ഉള്ളപ്പോൾ അഫാൻ പുതിയ ബൈക്ക് വാങ്ങിയത് ബന്ധുക്കൾ എതിർത്തു. പിതാവിന്റെ ബാധ്യത തീർത്ത് നാട്ടിലെത്തിക്കാൻ ബന്ധുക്കൾ നിർബന്ധിച്ചിരുന്നതായും…

Read More

മഴ കനത്തു ; വെള്ളത്തിൽ മുങ്ങി സംസ്ഥാന തലസ്ഥാനം

മഴ കൂടുതൽ ശക്തി പ്രാപിച്ചതോടെ വെള്ളക്കെട്ടിലാണ് സംസ്ഥാന തലസ്ഥാനം. തിരുവനന്തപുരത്തെ പല പ്രദേശങ്ങളിലും അതിരൂക്ഷമായ വെള്ളക്കെട്ടാണ്. തേക്കുമൂട് ബണ്ട് കോളനിയിൽ വെളളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. 122 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കണ്ണമ്മൂല ഭാഗത്തും നിരവധി വീടുകളിൽ വെള്ളം കയറി. പുത്തൻപാലത്ത് വെള്ളം കയറിയതിനെ തുടർന്ന് 45 പേരെ ക്യാംപുകളിലേക്ക് മാറ്റിയിരിക്കുകയാണ്. പോത്തൻകോട് കരൂരിൽ 7 വീടുകളിൽ വെള്ളം കയറി. കൂടാതെ ടെക്നോപാർക്കിലും വെള്ളക്കെട്ട് രൂക്ഷമാണ്. ​തീരമേഖലകളിലും വെളളം കയറി ജനങ്ങൾ ദുരിതത്തിലാണ്. അഞ്ചുതെങ്ങ്…

Read More

അഞ്ച് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; സിപിഐ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം കുന്നത്തുകാലിൽ അഞ്ചുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച സിപിഐ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സംഭവത്തിൽ രക്ഷിതാക്കൾ പരാതി നൽകാതിരിക്കാൻ ഇടനില നിന്ന സിപിഐ ഏരിയാ കമ്മിറ്റി അംഗത്തെയും പുറത്താക്കിയിട്ടുണ്ട്. വെള്ളറട ഏരിയ കമ്മിറ്റി അംഗവും,പെരുങ്കിടവിള ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വിനോദിനെയാണ് പുറത്താക്കിയത്.കേസിലെ പ്രതിയായ വിശ്വംഭരനിൽ നിന്ന് വിനോദ് പണം കൈപ്പറ്റിയെന്നും ആരോപണം ഉയർന്നിരുന്നു. കേസിൽ പ്രതിയായ വിശ്വംഭരൻ ഇപ്പോഴും ഒളിവിലാണ്. അതേസമയം മാറനല്ലൂരിലെ ആസിഡ് ആക്രമണവും മണ്ഡലം സെക്രട്ടേറിയറ്റ് അംഗത്തിന്റെ കത്തും ഉണ്ടാക്കിയ വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ ആരോപണ…

Read More