സൈന്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തമിഴ്‌നാട്ടിൽ നാളെ മഹാറാലി

ഇന്ത്യ-പാക് സംഘർഷം തുടരുന്നതിനിടെ ഇന്ത്യൻ സൈനികർക്ക് ഐക്യദാർഢ്യവുമായി രാജ്യത്തെ പല ഭാഗങ്ങളിലും റാലി. തെലങ്കാനക്ക് പിന്നാലെ തമിഴ് നാട്ടിലും നാളെ മെഗാ റാലി നടക്കും. റാലിയിൽ എല്ലാവരും പങ്കെടുക്കാൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആഹ്വാനം ചെയ്തു. ബിജെപി സർക്കാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും നിരന്തരം ഏറ്റുമുട്ടുന്ന ഡിഎംകെ നേതാവ് എം.കെ സ്റ്റാലിനാണ് മെഗാ റാലിയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തിനൊപ്പം നിൽക്കുന്നു സന്ദേശമാണ് സ്റ്റാലിൻ നൽകുന്നത്. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരേയും ജനങ്ങളെയും അണിനിരത്തിയാണ് റാലി നടത്തുന്നത്….

Read More

തമിഴ്നാട്ടിൽ മന്ത്രിസഭ പുനഃസംഘടന: സെന്തിൽ ബാലാജിയും കെ പൊൻമുടിയും രാജിവച്ചു

തമിഴ്നാട്ടിൽ രണ്ട് മന്ത്രിമാർ രാജിവച്ചു. വൈദ്യുതി, എക്‌സൈസ് വകുപ്പ് മന്ത്രി സെന്തിൽ ബാലാജിയും വനംവകുപ്പ് മന്ത്രി കെ പൊൻമുടിയുമാണ് രാജിവെച്ചത്. സുപ്രീം കോടതിയുടെ അന്ത്യശാസനത്തെ തുടർന്ന് സെന്തിൽ ബാലാജിയും സ്ത്രീ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന് കെ പൊൻമുടിയും സ്ഥാനമൊഴിഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം സെന്തിൽ ബാലാജി മന്ത്രിസഭയിൽ വീണ്ടും പ്രവേശിച്ചിരുന്നു. സെന്തിൽ ബാലാജിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ജാമ്യം നിലനിൽക്കാൻ വേണ്ടി…

Read More

ഗവർണർമാർ ബില്ലുകൾ അനന്തമായി പിടിച്ചുവെക്കരുത്; സുപ്രീം കോടതി

സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെക്കുന്ന ഗവർണർമാരുടെ നടപടിക്കെതിരെ സുപ്രീം കോടതി . നടപടി ഭരണഘടനാവിരുദ്ധമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകൾ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. തിരിച്ചയക്കുന്ന ബില്ലുകൾ നിയമസഭ വീണ്ടും പാസാക്കി അയച്ചാൽ ഗവർണർമാർ ഒരു മാസത്തിനുള്ളിൽ അംഗീകാരം നൽകണം. മന്ത്രിസഭയുടെ ഉപദേശമില്ലാതെ ബില്ല് തിരിച്ച് അയക്കുകയാണെങ്കിൽ അത് മൂന്ന് മാസത്തിനുള്ളിൽ തന്നെ വേണം. ഗവർണർ തിരിച്ചയച്ച ബില്ലുകൾ നിയമസഭ വീണ്ടും പാസാക്കി അയച്ചാൽ…

Read More

മോദി തമിഴ്നാട് സന്ദർശനം; കരിങ്കൊടി പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്

രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപ്പാലമായ പാമ്പൻ പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ തമിഴ്‌നാട്ടിലുടനീളം കരിങ്കൊടിയേന്തി പ്രതിഷേധിക്കാൻ കോൺഗ്രസ്. ബിജെപി സർക്കാർ തമിഴ്നാടിനോട് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്ന് ടിഎൻസിസി പ്രസിഡന്റ് കെ. സെൽവപെരുന്തഗൈ പറഞ്ഞു. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നു, സംസ്ഥാനത്തിന് അർഹമായ ഫണ്ട് അനുവദിക്കുന്നില്ല തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സമരംനടത്താൻ ഒരുങ്ങുന്നത്. രാമനവമി ദിനമായ ഏപ്രിൽ ആറിനാണ് മോദി രാമേശ്വരത്തെത്തുന്നത്. പാമ്പൻപാലത്തിന്റെ ഉദ്ഘാടനംകൂടാതെ രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും

Read More

മണ്ഡല പുനർനിർണയ നീക്കം; ചെന്നൈയിലെത്തിയ മുഖ്യമന്ത്രിയെ സ്വീകരിച്ച് സ്റ്റാലിൻ

മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിൽ എത്തി. മുഖ്യമന്ത്രി പിണറായി വിജയനെ എംകെ സ്റ്റാലിൻ സ്വീകരിച്ചു. 13 പാർട്ടികളുടെ പ്രതിനിധികളാണ് ചെന്നൈയിലെ യോഗത്തിൽ പങ്കെടുക്കുന്നത്. തൃണമൂൽ, വൈഎസ്ആർസിപി എന്നീ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തിട്ടില്ല. നിലവിൽ സ്റ്റാലിൻ സംസാരിക്കുകയാണ്. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും. മുസ്ലിം ലീ​ഗ് നേതാവ് പിഎംഎ സലാം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ആർഎസ്പി നേതാവ് എൻകെ…

Read More

ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയം; ശക്തമായ എതിര്‍പ്പുമായി സിപിഐ, സ്റ്റാലിന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കും

ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയ വിഷയത്തില്‍ ശക്തമായ എതിര്‍പ്പുമായി സിപിഐയും രംഗത്ത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഗൂഢനീക്കത്തിന്റെ തുടര്‍ച്ചയാണ് നടപടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കേന്ദ്രനീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ 22ന് ചെന്നൈയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. തമിഴ്‌നാട് ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍, ഡോ. തമിഴച്ചി തങ്ക പാണ്ഡ്യന്‍ എന്നിവർ ബിനോയ് വിശ്വത്തെ സന്ദര്‍ശിച്ച് സ്റ്റാലിന്റെ ക്ഷണക്കത്തു കൈമാറിയിരുന്നു. ജനസംഖ്യാ നിയന്ത്രണം ഉള്‍പ്പെടെ കേന്ദ്രം നിര്‍ദേശിച്ച…

Read More