അധ്യാപികയെ ചെരുപ്പൂരി അടിച്ച് വിദ്യാർത്ഥിനി; പ്രകോപിതയായത് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതോടെ, വീഡിയോ പുറത്ത്

വിജയനഗരം: കോളേജ് വിദ്യാർത്ഥിനി അധ്യാപികയെ ചെരിപ്പുകൊണ്ട് അടിക്കുന്ന വീഡിയോ പുറത്ത്. ആന്ധ്രാ പ്രദേശിലെ വിജയനഗരത്തിലെ രഘു എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം നടന്നത്. മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതോടെയാണ് വിദ്യാർത്ഥിനി പ്രകോപിതയായത്. വിദ്യാർത്ഥിനി അധ്യാപികയുമായി തർക്കിക്കുന്നത് വൈറലായ വീഡിയോയിൽ കാണാം. തുടർന്ന് രോഷാകുലയായ വിദ്യാർത്ഥിനി വിദ്യാർത്ഥിനി ചെരിപ്പുകൾ ഊരിമാറ്റി ‘എൻറെ ഫോൺ തിരികെ തരുമോ അതോ ചെരിപ്പ് കൊണ്ട് അടിക്കണോ?’ എന്ന് അധ്യാപികയോട് ആക്രോശിച്ചു. ഫോൺ തിരികെ ലഭിക്കാതിരുന്നതോടെ ചെരിപ്പൂരി അടിക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ കയ്യാങ്കളിയായി. വൈകാതെ…

Read More

ജെഎൻയുവിലെ തെരഞ്ഞെടുപ്പ് നടപടികള്‍ നിർത്തിവെച്ചു

ജെഎൻയു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. ക്യാമ്പസിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷങ്ങൾ കണക്കിലെടുത്താണ് ഇലക്ഷൻ കമ്മിറ്റിയുടെ തീരുമാനം. കൂടാതെ സ്ഥാനാർത്ഥികളുടെ അവസാനഘട്ട പട്ടിക പുറത്തുവിടുന്നതും മാറ്റിവെച്ചു. അധികൃതരുടെ ഭാഗത്ത് നിന്നും വിദ്യാർത്ഥി സംഘടനകളുടെ ഭാഗത്ത് നിന്നും സംഘർഷം ഉണ്ടാകില്ലെന്ന് ഉറപ്പ് കിട്ടിയാൽ മാത്രം നടപടിക്രമങ്ങൾ പുനരാരംഭിക്കു എന്നാണ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനം. അക്രമം നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി ആവശ്യപ്പെട്ടു. അതേസമയം, തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നടപടിക്കെതിരെ എബിവിപി രംഗത്ത് വന്നു….

Read More

സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂർ മട്ടന്നൂരിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കാട്യംപുറം സ്വദേശി എ കെ ദീക്ഷിതാണ് ‌മരിച്ചത്. 12 വയസായിരുന്നു. മനോജ് – വിജിന ദമ്പതികളുടെ മകനാണ് ദീക്ഷിത്. ഇന്നലെ വൈകിട്ട് നാലരയോടെ നെല്ലൂന്നിയിലെ കുളത്തിലാണ് അപകടം. സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ ദീക്ഷിത് മുങ്ങിത്താഴുകയായിരുന്നു. പര്യാരം യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ദീക്ഷിത്.

Read More

എംബിഎ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ബംഗളുരുവിൽ 24കാരിയായ എംബിഎ വിദ്യാർത്ഥിനിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പഠനം പൂർത്തിയാക്കിയ ശേഷം ഇന്റേൺഷിപ്പ് ചെയ്തുകൊണ്ടിരിക്കുന്ന യുവതിയെയാണ് മരിച്ചത്. പേയിങ് ഗസ്റ്റായി താമസിക്കുന്ന മുറിയ്ക്കുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ബെലഗാവിയിലെ നെഹ്റു നഗറിലായിരുന്നു സംഭവമെന്ന് പോലീസ് അറിയിച്ചു. പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വിശദ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം മരിച്ച വിദ്യാർത്ഥിനിയുടെ അമ്മ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന്…

Read More

കോയമ്പത്തൂരിലേക്ക് പരീക്ഷയ്ക്ക് പോയ ബിടെക് വിദ്യാർഥി അപകടത്തിൽ മരിച്ചു

പരീക്ഷ എഴുതാൻ പോയ ബിടെക് വിദ്യാർഥി അപകടത്തിൽ മരിച്ചു. വടക്കഞ്ചേരി സ്വദേശി മുഹമ്മദ് അൻസലാണ് മരിച്ചത്. പാലക്കാട് കഞ്ചിക്കോട് ദേശീയപാതയിലാണ് സംഭവം നടന്നത്. വിദ്യാർഥി സഞ്ചരിച്ച ബൈക്കിന് പിന്നിൽ കാറിടിച്ചാണ് അപകടം ഉണ്ടായത്. കോയമ്പത്തൂരിലെ കോളേജിലേക്ക് പരീക്ഷയ്ക്ക് പോകുകയായിരുന്നു അൻസിൽ. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. ​ഗുരുതരമായി പരിക്കേറ്റ അൻസിൽ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.

Read More

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബെംഗളൂരു സൊലദേവനഹള്ളിയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്നലെയായിരുന്നു സംഭവം നടന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ കോളേജ് കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് വിദ്യാർത്ഥിനി ചാടുകയായിരുന്നു. മലയാളിയായ ലക്ഷ്മി മിത്രയാണ് മരിച്ചത്. 21 വയസായിരുന്നു. ബിബിഎ ഏവിയേഷൻ വിദ്യാർത്ഥിനിയായിരുന്നു ലക്ഷ്മി. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് വിവരം. മാതാപിതാക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Read More

16കാരനായ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; അധ്യാപകൻ കസ്റ്റഡിയിൽ

പ്രായപൂർത്തിയാവാത്ത വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകൻ പോലീസിന്റെ പിടിയിൽ. പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശി പൊക്കാമറ്റം വീട്ടിൽ 39 വയസുള്ള ജയേഷാണ് കസ്റ്റഡിയിലായത്. സുൽത്താൻബത്തേരി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളിലെ 16കാരനെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിലാണ് നടപടി എടുത്തിരിക്കുന്നത്. വിദ്യാർഥികളെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അധ്യാപകൻ താമസിച്ചിരുന്ന മുറിയിലെത്തിച്ചായിരുന്നു പീഡനം. സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പ്രതിയെ സുൽത്താൻബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്.

Read More

തിരുവനന്തപുരം മാറനല്ലൂരിൽ പത്താം ക്ലാസുകാരി തൂങ്ങി മരിച്ചു

തിരുവനന്തപുരം മാറനല്ലൂരിൽ പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മിന്നു നിവാസിൽ വീണയുടെ മകൾ വൈഷ്ണവിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ ഫാനിന്‍റെ ക്ലാമ്പിൽ കുരുക്കിട്ട നിലയിലാണ് കണ്ടെത്തിയത്. മാറനല്ലൂർ ഡിവിഎൻ എംഎംഎച്ച്എസ്എസ് വിദ്യാർത്ഥിനിയാണ് വൈഷ്ണവി. അസ്വഭാവിക മരണത്തിന് മാറനല്ലൂര്‍ പോലീസ് കേസെടുത്തു.

Read More

ആറ്റിങ്ങലിൽ 15 വയസുകാരൻ തൂങ്ങി മരിച്ചു

തിരുവനന്തപുരം ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ 15കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ വലിയകുന്ന് ശിവത്തിൽ അമ്പാടി കണ്ണൻ (15) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു അമ്പാടി കണ്ണനെ കണ്ടെത്തിയത്. പള്ളിപ്പുറം കേന്ദ്രിയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അമ്പാടി കണ്ണൻ. ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ അസ്വഭാവിക മരണത്തിന് ആറ്റിങ്ങൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Read More

ത്രിഭാഷാ വിവാദം: ഡിഎംകെ വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും വഴി തെറ്റിക്കുന്നു; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തിലും പാര്‍ലമെന്‍റ് പ്രക്ഷുബ്ധം. ത്രിഭാഷ വിവാദം, മണ്ഡല പുനര്‍ നിര്‍ണ്ണയം, വോട്ടര്‍ പട്ടികയിലെ ക്രമക്കേട് തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയതോടെ രാജ്യസഭ ബഹളത്തില്‍ മുങ്ങി. ത്രിഭാഷ വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ഡിഎംകെ വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും വഴി തെറ്റിക്കുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ തിരിച്ചടിച്ചു.  മണ്ഡലപുനര്‍ നിര്‍ണ്ണയം, ത്രിഭാഷ വിവാദം, ഇരട്ട വോട്ടര്‍ ഐഡി തുടങ്ങി പ്രതിപക്ഷം ഉന്നയിച്ച ഒരു വിഷയത്തിലും ചര്‍ച്ചയില്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍…

Read More