
വഴി തടഞ്ഞുള്ള സമരം; ‘ഇനി ആവര്‍ത്തിക്കില്ല’, നിരുപാധികം മാപ്പ് ചോദിച്ച് നേതാക്കള്‍
പൊതുവഴി തടഞ്ഞ് സമ്മേളനം നടത്തിയതില്‍ ഹൈക്കോടതിയില്‍ മാപ്പപേക്ഷയുമായി രാഷ്ട്രീയ നേതാക്കള്‍. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് നേതാക്കള്‍ നിരുപാധികം മാപ്പപേക്ഷിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഐയുടെ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സി.പി.എം നേതാവും മുന്‍ സ്പീക്കറുമായ എം.വിജയകുമാര്‍, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.ജോയി, വി.കെ പ്രശാന്ത്, ടി.ജെ വിനോദ് എം.എല്‍.എ എന്നിവരാണ് കോടതിയില്‍ നേരിട്ട് ഹാജരായത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഇന്ന് ഹാജരാകേണ്ടതായിരുന്നു….