
സൂചന സമരം പിൻവലിച്ച് ഫിലിം ചേംബർ
സൂചന സമരം പിൻവലിച്ച് ഫിലിം ചേംബർ. ജിഎസ്ടിയും വിനോദ നികുതിയും ഉൾപ്പെടെ ഇരട്ട നികുതി ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന സിനിമ നിർമാതാക്കളുടെ ആവശ്യം ചർച്ച ചെയ്യാമെന്ന് സർക്കാർ വ്യക്തമാക്കിയതോടെയാണ് സിനിമ സൂചന സമരം കേരള ഫിലിം ചേംബർ ഒഴിവാക്കിയത് അതേ സമയം, ജൂൺ 1 മുതൽ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല സമരത്തിൽ മാറ്റമില്ലെന്നും ഫിലിം ചേംബർ വ്യക്തമാക്കി. മാർച്ച് 10നു ശേഷമായിരിക്കും സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഫിലിം ചേംബർ പ്രതിനിധികളുമായി ചർച്ച നടത്തുക. ചർച്ചയിൽ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ…