
അറേബ്യൻ ഗൾഫ് കപ്പ് ; ഒമാൻ ഇന്നിറങ്ങും , എതിരാളി സൗദി അറേബ്യ
അറേബ്യൻ ഗൾഫ് കപ്പിൽ ഫൈനൽ ലക്ഷ്യമിട്ട് ഒമാൻ ചൊവ്വാഴ്ച ഇറങ്ങും. കുവൈത്തിലെ ജാബിർ അൽ മുബാറക് അൽ ഹമദ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ സെമിയിൽ ശക്തരായ സൗദി അറേബ്യയാണ് എതിരാളികൾ. ഒമാൻ സമയം വൈകീട്ട് 6.30നാണ് കളി. രാത്രി 9.45ന് നടക്കുന്ന രണ്ടാം സെമിയിൽ കുവൈത്ത് ബഹ്റൈനുമായും ഏറ്റുമുട്ടും. തിളക്കമാർന്ന പ്രകടനത്തോടെ സെമിയിൽ കടക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസവുമായിട്ടാണ് കോച്ച് ജബിർ അഹമ്മദിന്റെ കുട്ടികൾ ഇന്ന് പന്ത് തട്ടാനിറങ്ങുന്നത്. ഗ്രൂപ് ഘട്ടത്തിലെ മത്സരങ്ങളിൽ ആദ്യം ഗോൾ വഴങ്ങിയിട്ടും പതറാതെ…