
11ാമത് സൗദി ചലച്ചിത്രോത്സവം ഇന്ന് സമാപിക്കും
11ാമത് സൗദി ചലച്ചിത്രോത്സവം ബുധനാഴ്ച സമാപിക്കും. ദഹ്‌റാനിലെ കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾചർ (ഇത്‌റ)യിൽ ഈ മാസം 17ന് ആരംഭിച്ച മേളയിലെ വിജയികളുടെ പ്രഖ്യാപനവും അവാർഡ് വിതരണവുമാണ് സമാപന ചടങ്ങിൽ നടക്കുന്നത്. സൗദി സിനിമ അസോസിയേഷനും ഇത്‌റയുമാണ് സംഘാടകർ. ഗൾഫ് മേഖലയിലെ 36 ഫീച്ചർ ഫിലിമുകൾ, ഹ്രസ്വ ചിത്രങ്ങൾ, ഡോക്യുമെന്ററികൾ ഉൾപ്പെടെ 68 സിനിമകളാണ് രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ചലച്ചിത്രോത്സവത്തിന്റെ പുതിയ പതിപ്പിൽ പ്രദർശിപ്പിച്ചത്. ‘സിനിമ ഓഫ് ഐഡന്റിറ്റി’ എന്ന തീമിൽ അവതരിപ്പിക്കുന്ന…